മിർസ ഗാലിബ്: 1797 ഡിസംബർ 27-ന് ആഗ്രയിൽ ജനിച്ച മിർസ ബേഗ് അസദുള്ള ഖാൻ ഗാലിബ്, അസദ് എന്നീ തൂലികാനാമങ്ങളിൽ പ്രശസ്തനായിരുന്നു. ഉറുദു, പേർഷ്യൻ ഭാഷകളിൽ കവിതകൾ എഴുതുമായിരുന്നു. ഇന്ത്യയിലും പാക്കിസ്ഥാനിലും മാത്രമല്ല, പ്രവാസികൾക്കിടയിലും അദ്ദേഹം ജനപ്രിയനായിരുന്നു. ഗാലിബ് 11-ാം വയസ്സിൽ കവിതകൾ എഴുതിത്തുടങ്ങി. ഗസൽ , മസ്‌നവി , ഖാസിദ എന്നീ രൂപങ്ങളിലുള്ള കവിതകളാണ് എഴുതിയിരുന്നത്. (ഫോട്ടോ കടപ്പാട്: വിക്കിമീഡിയ കോമൺസ്)