5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Bevco Staff: പുരുഷന്മാരൊക്കെ പുറകില്‍; കേരളത്തില്‍ ഏറ്റവും കൂടുതല്‍ മദ്യവില്‍പന നടത്തുന്നത് സ്ത്രീകള്‍

Bevco Staff Details in Kerala: പണ്ട് കാലത്തൊക്കെ ഒരുവിധം എല്ലാ തൊഴില്‍ മേഖലകളിലും പുരുഷന്മാരായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് കഥയാകെ മാറി. എല്ലാ മേഖലകളിലും സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ജോലി ചെയ്യുന്നുണ്ട്. അതില്‍ ഏറ്റവും കൗതുകം ഉണര്‍ത്തുന്ന തൊഴില്‍ മേഖലയാണ് ബെവ്‌കോ. അവിടെ ഇക്കഴിഞ്ഞ കാലങ്ങളില്‍ വന്ന മാറ്റങ്ങള്‍ നോക്കാം.

shiji-mk
Shiji M K | Published: 29 Sep 2024 20:29 PM
സംസ്ഥാനത്തെ ബീവറേജസ് കോര്‍പറേഷനില്‍ പണ്ടുകാലത്തൊക്കെ പുരുഷന്മാരായിരുന്നു ജീവനക്കാരായി ഉണ്ടായിരുന്നത്. ഈ പറയുന്നത് പത്ത് വര്‍ഷം മുമ്പുള്ള കാര്യമാണ്. എന്നാല്‍ ഇന്ന് കഥയാകെ മാറി. (DAJ/amana images/Getty Images)

1 / 5
ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ മദ്യ വില്‍പന നടത്തുന്നവരില്‍ ഭൂരിഭാഗവും സ്ത്രികളാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറെ നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് സ്ത്രീകള്‍ ബെവ്‌കോയില്‍ ജീവനക്കാരായി പ്രവേശിച്ച് തുടങ്ങിയത്. (Rafael Elias/Moment/Getty Images)

2 / 5
മദ്യപാനികളും ക്രമിനല്‍ പശ്ചാത്തലമുള്ളവരും സ്ഥിരമായി മദ്യം വാങ്ങാന്‍ വരുന്നതാണ് പണ്ടുകാലത്ത് ബെവ്‌കോയില്‍ സ്ത്രീകള്‍ക്ക് ജോലി നിഷേധിക്കപ്പെടുന്നതിന് കാരണമായത്. എന്നാല്‍ ഇന്ന് സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. (Tetra Images/Tetra Images/Getty Images)

3 / 5
സ്ത്രീകള്‍ സെയില്‍സ് കൗണ്ടറുകളില്‍ ഇരിക്കുന്നത് കാണുമ്പോള്‍ മദ്യം വാങ്ങാനെത്തുന്നവരുടെ പെരുമാറ്റവും മെച്ചപ്പെടുന്നതായാണ് ഔട്ട്‌ലെറ്റ് മാനേജര്‍മാര്‍ പറയുന്നത്. മദ്യം വാങ്ങാനെത്തുന്നവരില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായാല്‍ ഉടനടി പോലീസ് സഹായം ലഭ്യമാക്കുന്നുണ്ടെന്നാണ് ബെവ്‌കോ എംഡി ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ് പറയുന്നത്. (Krit of Studio OMG/Moment/Getty Images)

4 / 5
ബെവ്‌കോയുടെ ആദ്യ വനിതാ മാനേജിങ് ഡയറക്ടര്‍ കൂടിയാണ് ഹര്‍ഷിത അട്ടല്ലൂരി ഐപിഎസ്. ജനസംഖ്യയില്‍ അമ്പത് ശതമാനത്തിന് മുകളില്‍ സ്ത്രീകളുള്ള സംസ്ഥാനത്തില്‍ ബെവ്‌കോ ജീവനക്കാരിലും സ്ത്രീകളെത്തുന്നത് കേരള സമൂഹത്തിന്റെ മാറ്റത്തിന്റെ പ്രതിഫലനം തന്നെയാണെന്നാണ് അവര്‍ പറയുന്നത്. (Camelia Malaeru / 500px/Getty Images Creative)

5 / 5