'നിങ്ങൾ ഗർഭിണിയാണ്' 35 ഓളം അവിവാഹിതരായ യുവതികൾക്ക് മെസേജ് വന്നു; ഒരു ഗ്രാമം ഒന്നടങ്കം ആശങ്കയിലായി | 35 Unmarried Woman Gets Official Message That They Are Pregnant Entire Village Got Worried Check How This Happened Malayalam news - Malayalam Tv9

Pregnancy Message : ‘നിങ്ങൾ ഗർഭിണിയാണ്’ 35 ഓളം അവിവാഹിതരായ യുവതികൾക്ക് മെസേജ് വന്നു; ഒരു ഗ്രാമം ഒന്നടങ്കം ആശങ്കയിലായി

Published: 

13 Nov 2024 13:41 PM

Wrong Pregnancy Message : ഉത്തർപ്രദേശിലെ വാരാണസിയിലെ രമണ ഗ്രാമത്തിലാണ് സംഭവം നടന്നത്. സംസ്ഥാന സർക്കാരിൻ്റെ വനിത-മാത്യശിശു സംരക്ഷണ വകുപ്പിൽ നിന്നുമാണ് യുവതികൾക്ക് ഗർഭിണിയാണെന്ന് സന്ദേശം ലഭിച്ചത്.

1 / 5പെട്ടെന്ന് ഒരു ദിവസം അവിവാഹിതയായ യുവതിയുടെ ഫോണിലേക്ക് നിങ്ങൾ ഗർഭിണിയാണെന്ന് മെസേജ് ലഭിച്ചാൽ പിന്നെ അവിടെ എന്താകും സ്ഥിതി? ഊഹിക്കാൻ പോലും സാധിക്കില്ല. (Oscar Wong/Getty Images)

പെട്ടെന്ന് ഒരു ദിവസം അവിവാഹിതയായ യുവതിയുടെ ഫോണിലേക്ക് നിങ്ങൾ ഗർഭിണിയാണെന്ന് മെസേജ് ലഭിച്ചാൽ പിന്നെ അവിടെ എന്താകും സ്ഥിതി? ഊഹിക്കാൻ പോലും സാധിക്കില്ല. (Oscar Wong/Getty Images)

2 / 5

ഇത്തരത്തിൽ സർക്കാരിൻ്റെ ഉദ്യോഗസ്ഥ തലത്തിലുണ്ടായ ഒരു പിഴവിൽ ഉത്തർപ്രദേശിലെ ഒരു ഗ്രാമത്തിലെ 35 ഓളം യുവതികൾക്കാണ് അവർ ഗർഭിണിയാണെന്നുള്ള സന്ദേശം ഫോണിൽ ലഭിക്കുന്നത്. (Oscar Wong/Getty Images)

3 / 5

ഉത്തർപ്രദേശിൽ വാരാണസിയിലെ രമണ ഗ്രാമത്തിലെ 35 ഓളം പെൺകുട്ടികൾക്കാണ് എല്ലാവരെയും ഞെട്ടിപ്പിച്ചുകൊണ്ട് സന്ദേശം ലഭിച്ചത്. മെസേജ് ലഭിച്ചതിന് ശേഷം രമണ ഗ്രാമം ഒന്നടങ്കം ആശങ്കയിലായി. (ViewStock/Getty Images)

4 / 5

രണ്ട് വ്യത്യസ്ത ആവശ്യങ്ങൾക്കായി ശേഖരിച്ച ആധാർ കാർഡുകൾ കൂടി കലർന്നതാണ് ഈ പിഴവിന് കാരണമെന്ന് അധികാരികൾ വ്യക്തമാക്കി. ഇതിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വനിത-മാത്യശിശു സംരക്ഷണ വകുപ്പ് ഉന്നത് ഉദ്യോഗസ്ഥർ അറിയിച്ചു. (Frank Rothe/The Image Bank/Getty Images)

5 / 5

സംഭവം പുറംലോകം അറിഞ്ഞതോടെ യു.പി സർക്കാരിൻ്റെ വനിത-മാത്യശിശു സംരക്ഷണ വകുപ്പ് രേഖകളിൽ നിന്നും ഈ ഡാറ്റ നീക്കം ചെയ്തു. കാരണക്കാരനായ ജീവനക്കാരൻ നോട്ടീസ് നൽകുകയും ചെയ്തു. (rudi_suardi/E+/Getty Images)

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?