18 Aug 2024 22:47 PM
അടുക്കളയിലും മറ്റും ജോലി ചെയ്യുമ്പോൾ ചെറു പൊള്ളലുകൾ ഏൽക്കാനുള്ള സാദ്ധ്യതകൾ കൂടുതലാണ്. അങ്ങനെ ചെറു പൊള്ളലുകൾ ഏൽക്കുമ്പോൾ ചെയ്യാവുന്ന ചെറിയ നുറുങ്ങ് വിദ്യകൾ ഉണ്ട്. അതിൽ ചിലത് നോക്കാം.
തണുത്ത വെള്ളം: പൊള്ളലേറ്റ സ്ഥലത്തു കുറച്ച് മിനിറ്റുകൾ തണുത്ത വെള്ളം ഒഴിക്കുക. മൃദുവായ സോപ്പും വെള്ളവും ഉപയോഗിച്ച് പൊള്ളലേറ്റ ഭാഗം കഴുകുക.
തണുത്ത തുണി ഉപയോഗിക്കുക: പൊള്ളലേറ്റ സ്ഥലത്ത് നനഞ്ഞ തുണിവെച്ച് ഒപ്പുന്നത് നല്ലതാണ്. കുറച്ച് സമയം ഇടവിട്ട് തണുപ്പ് പിടിക്കുക. അധിക സമയം നനഞ്ഞ തുണിവെച്ച് ഒപ്പുന്നതും നല്ലതല്ല.
കറ്റാർവാഴ: ശുദ്ധമായ കറ്റാർവാഴ എടുത്ത് പൊള്ളലേറ്റ സ്ഥലത്ത് നേരിട്ട് പ്രയോഗിക്കുക. ഇവ ബാക്റ്റീരിയയുടെ വളർച്ച തടയുന്നു. കറ്റാർവാഴ 'ബേൺ പ്ലാന്റ്' എന്നും അറിയപ്പെടുന്നു.
തേൻ: ചെറിയ പൊള്ളലുകൾ എളുപ്പത്തിൽ ഭേദമാകാൻ തേൻ സഹായിക്കുന്നു. ഇവയിൽ ആന്റി-ബാക്റ്റീരിയൽ, ആന്റി-ഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.