പൊന്നോണം 2024
ഓണം
ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും ഒരു മാവേലി നാട്. സമത്വവും സുന്ദരവുമായ ആ ഓർമ പുതുക്കുന്ന മലയാളികളുടെ മഹോത്സവം
Articles
Web Stories
See MoreGallery
News
മലയാളികളുടെ ദേശീയോത്സവമാണ് ഓണം. ജാതി-മത ഭേദമന്യേ ലോകത്തുള്ള എല്ലാ മലയാളികളും ഓണം ആഘോഷിക്കും. മഹാബലി തൻ്റെ പ്രജകളെ കാണാന്‍ വര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ദിവസമാണ് ഓണം. ഓണത്തെ വിളവെടുപ്പ് അല്ലെങ്കില്‍ വ്യാപാരോത്സവവുമായും സങ്കല്‍പ്പിച്ച് പോരുന്നുണ്ട്. ചിങ്ങ മാസത്തിലെ അത്തം നക്ഷത്രം മുതല്‍ തിരുവോണം വരെയുള്ള പത്തുദിവസമാണ് ഓണക്കാലമെങ്കിലും അവിട്ടം മൂന്നാം ഓണവും ചതയം നാലാം ഓണമായും മലയാളി ആഘോഷിക്കുന്നു. അത്തം മുതല്‍ തിരുവോണം മുറ്റത്ത് തീര്‍ക്കുന്ന പൂക്കളവും ഓണത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. ഓണസദ്യയും, ഓണക്കളികളുമെല്ലാം ഓണത്തിന് കൂടുതല്‍ മാറ്റുകൂട്ടും.
ഓണവുമായി ബന്ധപ്പെട്ട് പല ഐതിഹ്യങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രസിദ്ധം മഹാബലിയുടേതാണ്. മഹാബലി എന്നൊരു അസുര ചക്രവര്‍ത്തി നാട് ഭരിച്ചിരുന്നു. മഹാബലിയുടെ അഹങ്കാരം മാറ്റുന്നതിന് വാമനനെന്ന ബ്രാഹ്‌മണ ബാലനായി മഹാവിഷ്ണു അവതരിച്ച്, തപസ് ചെയ്യാന്‍ മൂന്നടി മണ്ണ് മഹാബലിയോട് ചോദിച്ചു. മഹാബലി അത് നല്‍കാമെന്നു സമ്മതിച്ചു. തല്‍ക്ഷണം പ്രപഞ്ചത്തോളം വലിയ ആകാരം കൈക്കൊണ്ടു വാമനന്‍ രണ്ടടി കൊണ്ട് ഭൂമിയും ആകാശവും അളന്ന ശേഷം മൂന്നാമത്തേത് എവിടെയെന്ന ചോദ്യത്തിന് സത്യവാനായ മഹാബലി ചക്രവര്‍ത്തി സ്വന്തം ശിരസ്സു കുനിച്ച് കൊടുത്തു. വാമനന്‍ ആ ശിരസില്‍ ചവിട്ടി മഹാബലിയെ പാതാളത്തിലേക്കയച്ചു. തൻ്റെ പ്രിയ ജനങ്ങളെ ആണ്ടിലൊരിക്കല്‍ വന്ന് കാണാന്‍ മഹാബലിക്ക് വാമനന്‍ നല്‍കി
പൊന്നോണം 2024
-
ചോദ്യം –ഓണം ഈ വർഷം എന്ന് മുതൽ?
ഉത്തരം – സെപ്റ്റംബർ 14 മുതൽ 18 വരെയാണ് ഈ വർഷം ഓണം ആഘോഷിക്കുക.
-
ചോദ്യം – ഈ വർഷം തിരുവോണം എന്ന്?
ഉത്തരം – സെപ്റ്റംബർ 15 തീയതിയാണ് ഓണത്തിൻ്റെ പ്രധാന ദിവസമായ തിരുവോണം ആഘോഷിക്കുന്നത്.
-
ചോദ്യം – ഓണത്തിനോട് അനുബന്ധിച്ചുള്ള വള്ളംകളി മത്സരങ്ങൾ എന്ന് മുതൽ?
ഉത്തരം – ഓഗസ്റ്റ് മാസം ആദ്യം മുതൽ വള്ളംകളികൾ ആരംഭിക്കുന്നതാണ്. വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ഇത്തവണ നെഹ്റു ട്രോഫി ഉൾപ്പെടെയുള്ള വള്ളംകള്ളി മത്സരങ്ങൾ സംഘടിപ്പിക്കുന്നത് നീട്ടിവെച്ചിരിക്കുകയാണ്.