Born Month Personality: ശരീരം മാത്രമല്ല, ജനിച്ച മാസവും നിങ്ങളുടെ സ്വഭാവം പറയും

Personality Test: വളരെ പെട്ടെന്നാണ് തീരുമാനങ്ങള്‍ എടുക്കുക. ഭാവിയെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ അടിക്കാറില്ല. പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സ്വന്തമായി നല്ല കാഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ ഉപദേശങ്ങള്‍ ഇഷ്ടമല്ല.

Born Month Personality: ശരീരം മാത്രമല്ല, ജനിച്ച മാസവും നിങ്ങളുടെ സ്വഭാവം പറയും

Social Media Image

Published: 

09 Aug 2024 10:14 AM

നമ്മള്‍ ജനിച്ച ദിവസം നോക്കി നമ്മുടെ ഭാവി, ഭൂതം, സ്വഭാവം എന്നിവ പറയാറില്ലെ. ജനിച്ച ദിവസം മാത്രമല്ല നമ്മുടെ ശരീരത്തിന്റെ ഘടന പോലും സ്വഭാവത്തെ വെളിപ്പെടുത്തുന്നുണ്ട് എന്നാണ് വിശ്വാസം. ഇങ്ങനെ പറയുന്ന പല കാര്യങ്ങളും വളരെ ശരിയുമായിരിക്കും. എന്നാല്‍ ഇതൊന്നുമല്ലാതെ നമ്മള്‍ ജനിച്ച മാസവും സ്വഭാവത്തെ മനസിലാക്കാന്‍ സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ജനിച്ച മാസം നോക്കി നിങ്ങളുടെ സ്വഭാവം ഇങ്ങനെയാണോ എന്ന് പരിശോധിച്ച് നേക്കൂ…

ജനുവരി

ജനുവരി മാസത്തില്‍ ജനിച്ച ആളുകള്‍ തന്നിഷ്ടക്കാരായിരിക്കും. അവര്‍ക്ക് നേതൃത്വസ്വഭാവവും ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇവരെ ചോദ്യം ചെയ്യാന്‍ ആരും ധൈര്യപ്പെടില്ല. ഇവര്‍ പൊതുവേ സ്‌നേഹമുള്ളവരായിരിക്കും. ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥയുള്ളറവരും നിരന്തരം പരിശ്രമിക്കുന്നവരുമായിരിക്കും. വികാര വിചാരങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഇക്കൂട്ടര്‍ പ്രകടിപ്പിക്കൂ.

ഫെബ്രുവരി

ഫെബ്രുവരിയില്‍ ജനിച്ചയാളുകള്‍ ഉറച്ച തീരുമാനങ്ങള്‍ എടുക്കുന്നവരും ബുദ്ധിരാക്ഷസന്മാരുമായിരിക്കും. മാതാപിതാക്കളെ സ്‌നേഹിക്കുന്നവരാണ് ഇക്കൂട്ടര്‍. ഇവര്‍ക്ക് മാറിമറിയുന്ന സ്വഭാവമാണുള്ളത്. ചില സമയത്ത് കരുത്തരെ പോലെ പെരുമാറുമെങ്കിലും മറ്റുള്ളവരുടെ വാക്ക് കേട്ട് പ്രവര്‍ത്തിക്കുന്നത് ഇവരെ വഴിതെറ്റിക്കും. എല്ലാവര്‍ക്കും ഇവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ സാധിക്കും.

വളരെ പെട്ടെന്നാണ് തീരുമാനങ്ങള്‍ എടുക്കുക. ഭാവിയെ കുറിച്ച് ആലോചിച്ച് ടെന്‍ഷന്‍ അടിക്കാറില്ല. പുതിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. സ്വന്തമായി നല്ല കാഴ്ചപ്പാടുകള്‍ സൂക്ഷിക്കുന്ന ഇവര്‍ക്ക് മറ്റുള്ളവരുടെ ഉപദേശങ്ങള്‍ ഇഷ്ടമല്ല. സത്യസന്ധരും വിശ്വസ്തരുമാണ് ഇക്കൂട്ടര്‍. ചട്ടക്കൂടിനുള്ളില്‍ ഒതുങ്ങി നില്‍ക്കുന്നത് ഇവര്‍ക്ക് ഇഷ്ടമല്ല.

മാര്‍ച്ച്

ഇക്കൂട്ടര്‍ വലിയ സമാധാനപ്രിയരും ആകര്‍ഷകമായ വ്യക്തിത്വം ഉള്ളവരും ആയിരിക്കും. ഏത് കാര്യത്തിലും പെര്‍ഫെക്ഷന്‍ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. സാഹസിക കാര്യങ്ങളില്‍ വലിയ താത്പര്യമുണ്ടായിരിക്കും. വിമര്‍ശനങ്ങള്‍ ഒട്ടും ഇഷ്ടമല്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും ഇവരുടെ മനസ് തളര്‍ന്ന് പോകും. പങ്കാളിയെ ഭരിക്കുന്ന സ്വഭാവമാണ് ഇവര്‍ക്ക്. വളരെ നല്ല രീതിയില്‍ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇവര്‍ക്കറിയാം.

Also Read: Malayalam Astrology: സാമ്പത്തിക നേട്ടം, ജോലിയിൽ സ്ഥാനക്കയറ്റം; ശനി മാറ്റം , തലവര തന്നെ മാറാം- രാശിഫലം

ഏപ്രില്‍

സൗമ്യമായ പ്രകൃതക്കാരും, തമാശ പറയുന്നവരുമാണ് ഇവര്‍. നല്ല രീതിയില്‍ സംസാരിക്കുന്ന ഇവര്‍ തന്റേടമുള്ള സ്വഭാവക്കാരാണ്. ശാന്തരും സൗമ്യരും ആയിരിക്കും. വിശ്വസിക്കാം. ജോലികള്‍ മറ്റുള്ളവരുമായി ചേര്‍ന്ന് ചെയ്യാന്‍ ആഗ്രഹിക്കുന്നു. വളരെയധികം ആത്മവിശ്വാസം കാത്തുസൂക്ഷിക്കുന്നവരാണ് ഇവര്‍. പോസിറ്റീവായി എല്ലാത്തിനെയും നോക്കി കാണും. അറിവ് നേടുന്നതില്‍ തത്പരര്‍. സ്‌പോര്‍ട്‌സ്, സംഗീതം, യാത്ര എന്നിവയില്‍ താത്പര്യമുണ്ടാകും.

മെയ്

തന്റേടികളായിരിക്കും ഇവര്‍. ഉയര്‍ന്ന ഇച്ഛാശക്തിയും ലക്ഷ്യബോധവും ഉണ്ടായിരിക്കും. പെട്ടെന്ന് ദേഷ്യം വരും. മറ്റുള്ളവരെ ആകര്‍ഷിക്കുന്ന സ്വഭാവമായിരിക്കും. ശാരീരികവും മാനസികവുമായ സൗന്ദര്യം ഉണ്ടായിരിക്കും. ഉറച്ച നിലപാടുകള്‍ സ്വീകരിക്കും. എതിര്‍ ലിംഗത്തോട് വലിയ താത്പര്യമുണ്ടാകില്ല അല്ലെങ്കില്‍ ലജ്ജ തോന്നും. കഴുത്തിലും ചെവിയിലും ഇടയ്ക്കിടെ രോഗങ്ങള്‍ വരും. നല്ല ഭാവനാശേഷി ഉണ്ടായിരിക്കും. വീട്ടിലിരിക്കുന്നത് ഇഷ്ടപ്പെടില്ല.

ജൂണ്‍

മികച്ച വ്യക്തിത്വമുള്ളവരായിരിക്കും ഇക്കൂട്ടര്‍. ചുറ്റുപാടുകളില്‍ സംതൃപ്തരായിരിക്കും. പുതിയ സൗഹൃദം സൃഷ്ടിക്കാന്‍ താത്പര്യപ്പെടുന്നവരായിരിക്കും. വായാടിത്തവും ആകര്‍ഷണീയതയുമുള്ള ജീവിത പങ്കാളിയായിരിക്കും. സിനിമകളോട് പ്രത്യേക താത്പര്യം ഉണ്ടായിരിക്കും.

ജൂലൈ

തമാശക്കാരും ബുദ്ധികൂര്‍മ്മതയുള്ളവരുമായിരിക്കും. മറ്റുള്ളവര്‍ക്ക് ഇവരെ മനസിലാക്കാന്‍ പ്രയാസമായിരിക്കും. സ്വന്തം ആത്മാഭിമാനത്തില്‍ വിശ്വസിക്കുന്നവരാണ് ഇക്കൂട്ടര്‍. സല്‍പേരുള്ളവരും സത്യസന്ധരും മറ്റുള്ളവരുടെ വികാരങ്ങളെ ശ്രദ്ധിക്കുന്നവരുമാണ്. സൗഹൃദമനോഭാവവും തന്ത്രജ്ഞതയും ഉണ്ടായിരിക്കും. വേഗത്തില്‍ അപമാനിക്കപ്പെട്ടതായി തോന്നുന്നവരാണ്. എല്ലാവരോടും ക്ഷമിക്കും പക്ഷേ സംഭവങ്ങള്‍ ഒന്നും മറക്കില്ല. മറ്റുള്ളവരെ ശാരീരികമായും മാനസികമായും നയിക്കുന്നവരാണ്. കഠിനാധ്വാനികള്‍. എല്ലായ്‌പോഴും പഴയ സൗഹൃദങ്ങളെക്കുറിച്ചും ഭൂതകാലത്തെക്കുറിച്ചും ചിന്തിക്കുന്നവരാണ്.

ആഗസ്റ്റ്

പ്രസന്നമായ പെരുമാറ്റമുള്ളവരാണ് ഇക്കൂട്ടര്‍. ആപത്സാധ്യതകളേറ്റെടുക്കുന്നവരാണ്. ആത്മനിയന്ത്രണമില്ലായ്മ, ആത്മവിശ്വാസവും ഉച്ചത്തിലുള്ള സംസാരവും ഉത്സാഹപ്രകൃതിയുമായിരിക്കും ഇവര്‍ക്ക്. ഉയര്‍ന്ന പ്രതികാരമനോഭാവം ഉണ്ടായിരിക്കും. സംസാരിക്കാനും പാട്ട് പാടാനും ഇഷ്ടപ്പെടുന്നവരാണ്. ദിവാസ്വപ്നം കാണുന്ന ശീലമുണ്ടായിരിക്കും. വിശ്വാസത്തിലെടുക്കാഞ്ഞാല്‍ വെറുക്കാന്‍ ഇടയുണ്ട്. നിയന്ത്രിക്കപ്പെടുമ്പോള്‍ കലാപകാരികളാകും ഇവര്‍. എല്ലാവരെ സംബന്ധിച്ചും ആകര്‍ഷകത്വവും, സൗന്ദര്യവുമുള്ളവരുമാകും ഇക്കൂട്ടര്‍.

സെപ്റ്റംബര്‍

ഊര്‍ജ്ജസ്വലരും അന്തിമതീരുമാനമെടുക്കുന്ന തിരക്കുപിടിച്ച സ്വഭാവക്കാരുമാണ് ഇവര്‍. പക്ഷെ അതില്‍ ദുഖിക്കുന്ന പ്രകൃതവും ആയിരിക്കും. തന്നോട് തന്നെ ആകര്‍ഷണം തോന്നും. ശക്തമായ നിലപാട് സ്വീകരിക്കും. ശ്രദ്ധ നേടാനുള്ള ആഗ്രഹമുള്ളവരായിരിക്കും. നയതന്ത്ര സ്വഭാവം ഉണ്ടാകും. ആശ്വസിപ്പിക്കുന്ന സമീപനവും ആളുകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള താത്പര്യവും ഉണ്ടാകും. ലൈംഗികതയിലുള്ള താത്പര്യം ഉണ്ടാകും.

ഒക്ടോബര്‍

സംസാരപ്രിയരാണ് ഇവര്‍. തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കും. ഉള്ളിലും പുറമേയും സൗന്ദര്യമുളളവരാണ്. ഇവര്‍ നുണപറഞ്ഞാലും അത് പുറമേ അറിയില്ല. ഇടക്കിടെ ദേഷ്യപ്പെടുന്നവരാണ്. സുഹൃത്തുക്കളെ നന്നായി ശ്രദ്ധിക്കാന്‍ ഇവര്‍ക്കറിയാം. എല്ലായ്‌പോഴും സൗഹൃങ്ങളുണ്ടാക്കാന്‍ മിടുക്കരാണ്. മാനസികമായി വേഗത്തില്‍ മുറിവേല്‍ക്കുമെങ്കിലും വേഗം തന്നെ അവ ഭേദമാകുകയും ചെയ്യും. പകല്‍ സ്വപ്നം കാണുന്ന സ്വഭാവമാണ് ഇവര്‍ക്ക്. വികാരങ്ങളെ അടക്കിവയ്ക്കുന്നതില്‍ ശ്രദ്ധിക്കാറില്ല.

Also Read: Malayalam Astrology: ഈ രാശിക്കാർക്ക് 9 ദിവസത്തിനുള്ളിൽ വൻ നേട്ടം, രാശിഫലം

നവംബര്‍

വളരെ കാമാതുരരും അതൊടൊപ്പം അപകടകാരികളുമാണ് ഇവര്‍. എങ്ങനെ തമാശ പറയാം എന്നറിയാവുന്നവര്‍. സെക്‌സിയും ദൂരൂഹവുമായ സ്വഭാവമാണ് ഇവര്‍ക്ക്. ചിലപ്പോള്‍ വന്യമായ സ്വഭാവം കാണിക്കും. സ്വതന്ത്രമായ വ്യക്തിത്വത്തിലും ആന്തരിക-ബാഹ്യ സൗന്ദര്യത്തിലും ആളുകള്‍ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ചില സമയത്ത് വളരെ വൈകാരികമായി പെരുമാറുന്നവരാണ്. പുതിയ ആളുകളുമായി എളുപ്പം പരിചയപ്പെടുകയും സമൂഹങ്ങളില്‍ വളരെ സ്വതന്ത്രമായി പെരുമാറുകയും ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് സാധിക്കും.

ഡിസംബര്‍

ആകര്‍ഷകമായ രൂപഭംഗിയുള്ളവരാവും ഈ മാസത്തില്‍ ജനിച്ച ആളുകള്‍. മറ്റേത് മാസത്തില്‍ ജനിച്ചവരേക്കാള്‍ മികവുള്ളവരായിരിക്കും. എല്ലാത്തിലും മത്സര കാണിക്കുന്നവരാണ്. കളികളിലും ഇടപെടലുകളിലും വളരെ സജീവമായിരിക്കും. തിടുക്ക സ്വഭാവമുള്ളവരായിരിക്കും ഇവര്‍. ദയാവായ്പിനാല്‍ വേഗം സ്വീധീനിക്കപ്പെടാന്‍ സാധ്യതയുള്ളവരാണ്. സംഗീതം ഇഷ്ടപ്പെടുന്നവരും ലോലമായ മനസുള്ളവരാണ് ഇവര്‍.

വൈറ്റമിൻ സി കൂടുതൽ നെല്ലിക്കയിലോ പേരയ്ക്കയിലോ?
തണുപ്പു കാലത്ത് പാൽ വെറുതേ കുടിക്കല്ലേ
ചാമ്പ്യന്‍സ് ട്രോഫിയിലെ റണ്‍വേട്ടക്കാര്‍
മുന്തിരി കഴിച്ചോളൂ; പലതുണ്ട് ഗുണങ്ങൾ