Loofah: കുളിക്കാൻ ഉപയോഗിക്കുന്ന ലൂഫയിൽ ഒളിഞ്ഞിരിക്കുന്നത് വലിയ രോഗാണുക്കൾ; മാറ്റേണ്ടത് എപ്പോൾ?
Side Effects Of Using Loofah: വ്യക്തിസുചിത്വത്തിൻ്റെ ഭാഗമായ കുളിയിൽ ഉപയോഗിക്കുന്ന ഉല്പന്നങ്ങളിലും ശ്രദ്ധവേണം. പണ്ടുകാലത്ത് കുളിക്കാൻ ഉപയോഗിച്ചിരുന്നത് ചകിരിയും വാഴയിലയും മറ്റ് പ്രകൃദിയിൽ നിന്ന് കിട്ടുന്നവയായിരുന്നു. എന്നാൽ ഇന്ന് വിപണിയിൽ തേച്ചുരച്ച് കുളിക്കാൻ പാകത്തിന് പലതും ലഭ്യമായി തുടങ്ങി.

കുളി എപ്പോഴും ഉന്മേഷദായകമായ ഒരു പ്രവർത്തിയാണ്. അതുപോലെ നമ്മുടെ ശരീരത്തിലെ പൊടിപടലങ്ങളെയും അണുക്കളെയും നീക്കം ചെയ്യാനും കുളി വളരെ പ്രധാനമാണ്. വ്യക്തിസുചിത്വത്തിൻ്റെ ഭാഗമായ കുളിയിൽ ഉപയോഗിക്കുന്ന ഉല്പന്നങ്ങളിലും ശ്രദ്ധവേണം. പണ്ടുകാലത്ത് കുളിക്കാൻ ഉപയോഗിച്ചിരുന്നത് ചകിരിയും വാഴയിലയും മറ്റ് പ്രകൃദിയിൽ നിന്ന് കിട്ടുന്നവയായിരുന്നു. എന്നാൽ ഇന്ന് വിപണിയിൽ തേച്ചുരച്ച് കുളിക്കാൻ പാകത്തിന് പലതും ലഭ്യമായി തുടങ്ങി.
അതിനാൽ തന്നെ മിക്കവരും ഉപയോഗിക്കുന്നത് ലൂഫയാണ്. പതപ്പിച്ച് കുളിക്കാൻ ഏറ്റവും നല്ലതായി പലരും ഇതിനെ കാണുന്നുണ്ടെങ്കിലും, നിങ്ങളുടെ ചർമ്മത്തിന് ഇവ അത്ര നല്ലതല്ല. ലൂഫകൾ പ്രധാനമായും നിങ്ങളുടെ ചർമ്മത്തിലെ അഴുക്ക് നീക്കം ചെയ്യുന്നതിനാണ് ഉപയോഗിക്കുന്നത്, പക്ഷേ അതിൽ അണുക്കളും ബാക്ടീരിയകളും കാണപ്പെടുന്നുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
എന്താണ് ലൂഫ?
പ്ലാസ്റ്റിക് പോലുള്ള നേർത്ത സിന്തറ്റിക് വസ്തുക്കൾ കൊണ്ടാണ് ലൂഫ നിർമ്മിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ചും നിർമ്മിക്കാം. ശരീരത്തിലെ അഴുക്ക് നീക്കം ചെയ്യാനാണ് ഇവ ഉപയോഗിക്കുന്നത്. പ്രകൃതിദത്തമായ ലൂഫകളും വിപണിയിൽ നിന്ന് ലഭിക്കാറുണ്ട്. എന്നാൽ പലരും ആശ്രയിക്കുന്നത് സിന്തറ്റിക് പ്ലാസ്റ്റിക് മെറ്റീരിയൽ ലൂഫകളാണ്. കാരണം അവ കുറെ കാലം നിൽക്കുമെന്നതാണ് പലരും നോക്കുന്നത്.
എത്ര കാലത്തേക്ക് ഇത് ഉപയോഗിക്കാം?
ഓരോ കുളിക്കു ശേഷവും ലൂഫകൾ നന്നായി വൃത്തിയാക്കുകയും മാസങ്ങളോളം ചിലപ്പോൾ വർഷങ്ങളോളം ഉപയോഗിക്കുന്നവരുമുണ്ട്. എന്നിരുന്നാലും, ഇവ രണ്ടാഴ്ച്ച മാത്രമെ ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധർ പറയുന്നത്. എത്ര വൃത്തിയാക്കിയാലും പൂപ്പൽ വളർച്ചയ്ക്കുള്ള സാധ്യത കൂടുതലാണ്. കൂടാതെ ലൂഫയിൽ നിന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയാൽ ഉടൻ തന്നെ അവ മാറ്റുക.
ലൂഫകൾ ഒഴിവാക്കേണ്ടത് എന്തുകൊണ്ട്?
ലൂഫകൾ ഒഴിവാക്കേണ്ടതിൻ്റെ പ്രധാന കാരണം അതിന്റെ ശുചിത്വമില്ലായ്മ തന്നെയാണ്. സ്‌പോഞ്ചുകളും ലൂഫകളും പൂപ്പലുകളെ ഉൾക്കൊള്ളുന്നവയാണ്. ശരീരത്തിൽ നമ്മൾ സ്ക്രബ് ചെയ്യുമ്പോൾ ഉണ്ടാകുന്ന ചർമ്മകോശങ്ങൾ, അഴുക്ക്, എണ്ണ തുടങ്ങിയവ ഇവയിൽ അടിഞ്ഞുകൂടുകയും, ഇവ ഇരിക്കുന്തോറും അണുബാധയ്ക്കുള്ള സാധ്യത കൂടുകയും ചെയ്യുന്നു.
ലൂഫ വൃത്തിയാക്കേണ്ടത് എങ്ങനെ
ഉപയോഗിച്ചതിന് ശേഷം എല്ലാ ദിവസവും നിങ്ങളുടെ ലൂഫ നന്നായി വൃത്തിയാക്കുക. വൃത്തിയുള്ള ഒരു തൂവാല കൊണ്ട് ഉണക്കിയെടുക്കാൻ ശ്രമിക്കുക. സൂര്യപ്രകാശം ഏൽക്കുന്ന തരത്തിൽ തൂക്കിയിടുക. ഓരോ ഉപയോഗത്തിനും ശേഷം ചെറുചൂടുള്ള വെള്ളത്തിൽ മുക്കിവയ്ക്കുക, അങ്ങനെ ബാക്ടീരിയകൾ നശിക്കുന്നു. എന്നാലും രണ്ടാഴ്ച്ചയ്ക്കുള്ളിൽ ഇവ മാറ്റുന്നതാണ് ഏറ്റവും നല്ലത്.