Youngest Defender Owner: കേരളത്തിലെ പ്രായം കുറഞ്ഞ ഡിഫന്‍ഡര്‍ ഉടമ; ആരാണ് ഈ സുന്ദരിയെന്ന് മനസിലായോ?
Land Rover Defender: ഒട്ടനവധി എഞ്ചിന്‍ ഓപ്ഷനുകളാണ് ഡിഫന്‍ഡര്‍ വാഗ്ദാനം ചെയ്യുന്നത്. 296 ബിഎച്ച്പി പവറും 650 എന്‍എം പീക്കും torque ഉം നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍, 296 ബിഎച്ച്പി പവറും 400 എന്‍എം പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് ഇതില്‍ എടുത്ത് പറയേണ്ടത്.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ എന്നത് സെലിബ്രിറ്റികളുടെയും ബിസിനസുകാരുടെയും ഇഷ്ട വാഹനമാണ്. നമ്മുടെ രാജ്യത്തെ നിരവധി സിനിമാ താരങ്ങളും ബിസിനസുകാരും ഈ വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഒരുപാട് ആളുകളുടെ കൈവശം ഡിഫന്‍ഡര്‍ ഉണ്ടെങ്കിലും കേരളത്തില്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി (Youngest Defender Owner) ആരാണെന്ന് അറിയാമോ? ആ റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് സെന്റ് മേരീസ് എഡ്യൂക്കേഷന്‍ ട്രസ്റ്റ് ഉടമയായ നോബിളിന്റെ ഭാര്യ ക്രിസ്റ്റീനയാണ്.
കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആര്‍ ഷോറൂമില്‍ നിന്ന് സ്വന്തമാക്കിയ വാഹനത്തിന് ഏകദേശം രണ്ട് കോടിയോളമാണ് വില വരുന്നത്. ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ D7x ആര്‍ക്കിടെക്ച്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ എസ്‌യുവിയുടെ നിര്‍മാണം. വെറും 7.4 സെക്കന്റ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കാന്‍ ഈ ഓഫ് റോഡ് എസ്‌യുവിക്ക് സാധിക്കും.
ഒട്ടനവധി എഞ്ചിന്‍ ഓപ്ഷനുകളാണ് ഡിഫന്‍ഡര്‍ വാഗ്ദാനം ചെയ്യുന്നത്. 296 ബിഎച്ച്പി പവറും 650 എന്‍എം പീക്കും torque ഉം നല്‍കുന്ന 3.0 ലിറ്റര്‍ ഡീസല്‍, 296 ബിഎച്ച്പി പവറും 400 എന്‍എം പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്നിവയാണ് ഇതില്‍ എടുത്ത് പറയേണ്ടത്. മാത്രമല്ല, 394 ബിഎച്ച്പി മാക്‌സ് പവറും 550 എന്‍എം പീക്ക് torque ഉം നല്‍കുന്ന പി400 പെട്രോള്‍ എഞ്ചിന്‍ വേരിയന്റുകളും ഡിഫന്‍ഡറിന് സ്വന്തമാണ്. 517 ബിഎച്ച്പി പവറും 625 എന്‍എം പീക്ക് torque ഉം നല്‍കുന്ന 5.0 ലിറ്റര്‍ വി8 എഞ്ചിന്‍ ഓപ്ഷനും ഡിഫന്‍ഡര്‍ വാഗ്ദാനം ചെയ്യുന്നുണ്ട്.
View this post on Instagram
ഈ വാഹനം നിര്‍മിച്ചിരിക്കുന്നത് വളരെ ഭാരം കുറഞ്ഞ അലുമിനിയം മോണോകോക്ക് ഷാസി ഉപയോഗിച്ചാണ്. 5028 എംഎം നീളവും 2105 എംഎം വീതിയും 1967 എംഎം ഉയരവും 3022 എംഎം വീല്‍ബേസുമാണ് ഈ വാഹനത്തിനുള്ളത്. കൂടാതെ സ്റ്റാന്‍ഡേര്‍ഡായി 218 എംഎം ഗ്രൗണ്ട് ക്ലിയര്‍സും ഈ എസ്‌യുവിക്കുണ്ട്. ഓഫ് റോഡ് മോഡില്‍ ആക്ടീവ് എയര്‍ സസ്‌പെന്‍ഷന്‍ ഉള്ളതുകൊണ്ട് ഇത് 291 എംഎം വരെ ഉയര്‍ത്താനാകും.
ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സപ്പോര്‍ട്ടുള്ള 10 ഇഞ്ച് ഇന്‍ഫര്‍ട്ടെയിന്‍മെന്റ് സിസ്റ്റമാണ് വാഹനത്തിനുള്ളില്‍ വരുന്നത്. മെമ്മറി ഫങ്ഷനോട് കൂടിയ വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകളും വാഹനത്തിലുണ്ട്. ക്രൂയിസ് കണ്‍ട്രോള്‍, ഡ്രൈവര്‍ കണ്ടീഷന്‍ മോണിറ്ററിങ്, 360 ഡിഗ്രി ക്യാമറ, 3ഡി മെറിഡിയന്‍ സറൗണ്ട് സൗണ്ട് സിസ്റ്റം, ആറ് എയര്‍ബാഗുകള്‍, എബിഎസ് ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയും ഈ വാഹനത്തിലുണ്ട്.