5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World Tourism Day 2024: യാത്രകള്‍ വെറും ഷോ അല്ല, യാത്ര നടത്തുന്നവരെ പുച്ഛിക്കുകയും വേണ്ട; കാരണം ഇതാണ്‌

Benefits of Traveling: പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി അവിടേക്ക് യാത്രകള്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌ സ്ഥലങ്ങള്‍ കാണണമെന്ന മോഹം മാത്രമല്ല ഉണ്ടായിരിക്കുക. പുതിയ ആളുകളെ പരിചയപ്പെടണം, അവിടുത്തെ സംസ്‌കാരവും പുതിയ ഭക്ഷണ രീതിയും ആസ്വദിക്കണം തുടങ്ങി നിരവധി കാര്യങ്ങളുമായാണ് അവര്‍ യാത്രകള്‍ ആരംഭിക്കുന്നത്.

World Tourism Day 2024: യാത്രകള്‍ വെറും ഷോ അല്ല, യാത്ര നടത്തുന്നവരെ പുച്ഛിക്കുകയും വേണ്ട; കാരണം ഇതാണ്‌
(David Merron Photography/Getty Images Creative)
shiji-mk
SHIJI M K | Updated On: 26 Sep 2024 20:23 PM

യാത്രകള്‍ പോകാന്‍ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. എല്ലാവര്‍ക്കും യാത്രകള്‍ പോകാനിഷ്ടമാണ്. പക്ഷെ യാത്രകളെ കൂടുതല്‍ സ്‌നേഹിക്കുന്ന ഒരുപാട് ആളുകളുണ്ട് നമ്മുടെ നാട്ടില്‍. ഇവര്‍ക്കെല്ലാം ഭ്രാന്താണ് എന്നാണ് പലരുടെയും അഭിപ്രായം…അതെ എന്ന് അവരും പറയും കാരണം അവര്‍ക്ക് യാത്രകളോട് ഭ്രാന്താണ്. എത്ര യാത്ര ചെയ്താലും അവര്‍ക്ക് ഒരിക്കലും മടുപ്പ് തോന്നുകയില്ല. മനസിനും ശരീരത്തിനും പുതിയ ഉന്മേഷം നല്‍കുന്നതാണ് ഓരോ യാത്രകളും.

പുതിയ സ്ഥലങ്ങള്‍ കണ്ടെത്തി അവിടേക്ക് യാത്രകള്‍ പോകണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക്‌
സ്ഥലങ്ങള്‍ കാണണമെന്ന മോഹം മാത്രമല്ല ഉണ്ടായിരിക്കുക. പുതിയ ആളുകളെ പരിചയപ്പെടണം, അവിടുത്തെ സംസ്‌കാരവും പുതിയ ഭക്ഷണ രീതിയും ആസ്വദിക്കണം തുടങ്ങി നിരവധി കാര്യങ്ങളുമായാണ് അവര്‍ യാത്രകള്‍ ആരംഭിക്കുന്നത്. യാത്രകളെല്ലാം ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാത്രമല്ല മനസിനെ കൂടി ബാധിക്കുന്നുണ്ട്. ഒട്ടനവധി ഗുണങ്ങളാണ് യാത്രകള്‍ ഒരാള്‍ക്ക് സമ്മാനിക്കുന്നത്.

Also Read: Mayonnaise Side Effects: മയോണൈസ് പ്രേമികളുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ഹൃദയം അപകടത്തിലാണ്…

പ്രതിരോധശക്തി വര്‍ധിപ്പിക്കാനായി യാത്ര ചെയ്യാം

യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ ഒരിക്കലും ഒരേ തരത്തിലുള്ള കാലാവസ്ഥയിലൂടെ ആയിരിക്കില്ല കടന്നുപോകുന്നത്. വ്യത്യസ്തമായ കാലാവസ്ഥയിലൂടെയും സ്ഥലങ്ങളിലൂടെയും കടന്നുപോകുമ്പോള്‍ അയാളില്‍ പ്രതിരോധശക്തി വര്‍ധിക്കുന്നു എന്ന കാര്യം ഉറപ്പാണ്. ശരീരത്തില്‍ പറ്റുന്ന അഴുക്കുകളും പിടിപെടുന്ന ചെറിയ അസുഖങ്ങളും പ്രതിരോധശേഷിയെ ശക്തിപ്പെടുത്തും. വിവിധ സ്ഥലങ്ങളിലൂടെയുള്ള യാത്രയില്‍ വിവിധ തരത്തിലുള്ള ബാക്ടീരിയകളുമായി പൊരുതാനുള്ള കരുത്ത് കൂടി നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്.

മനസിന് ലഭിക്കുന്ന സന്തോഷം

യാത്ര ചെയ്യുന്ന ദിവസങ്ങളില്‍ നമ്മളെല്ലാവരും വളരെയധികം സന്തോഷവാന്മാരായിരിക്കും അല്ലെ. എന്തെന്നില്ലാത്ത സന്തോഷം നമുക്ക് അനുഭവപ്പെടും. നമ്മുടെ സാധാരണ ദിവസങ്ങളിലെ ദിനചര്യയായിരിക്കില്ല ഈ സമയത്ത്. എപ്പോഴും പോസിറ്റീവായിരിക്കാന്‍ നമുക്ക് സാധിക്കും. പതിവായി ചെയ്യുന്ന എല്ലാത്തില്‍ നിന്നും അവധി എടുത്തുകൊണ്ടുള്ള യാത്ര മനശാന്തി നല്‍കുമെന്ന കാര്യം ഉറപ്പാണ്.

വിഷാദരോഗം അകറ്റും

ഈ കാലഘട്ടത്തില്‍ ഒരാളുടെ ജീവിതത്തില്‍ എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. അതുപോലെ തന്നെയാണ് ബന്ധങ്ങളുടെ കാര്യവും എപ്പോള്‍ വേണമെങ്കിലും നമ്മള്‍ പ്രിയപ്പെട്ടതെന്ന് കരുതിയ പലരും നമ്മളെ ഉപേക്ഷിച്ച് പോകാം. എന്നാല്‍ ഇത്തരത്തിലുള്ള ഒറ്റപ്പെടുകലുകളേയും അകറ്റാന്‍ യാത്രകള്‍ ഒരുപാട് സഹായിക്കും. പതിവായി ഇടപെടുന്ന വ്യക്തികളില്‍ നിന്നും സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കുന്നത് നമ്മുടെ മനസിന് ഏറെ സന്തോഷം നല്‍കു.

Also Read: World Contraception Day 2024 : സുരക്ഷിതമല്ലാത്ത ഗർഭഛിദ്രവും ലൈംഗികരോഗങ്ങളും തടയാം; ലോക ഗർഭനിരോധന ദിവസം നാളെ

തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും

യാത്രകള്‍ ചെയ്യുന്നതിനനുസരിച്ച് നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുകയാണ്. ഓരോ യാത്രയും നമ്മുടെ കാഴ്ചപ്പാടുകളെ വിശാലമാക്കും. പുതിയ ആളുകളെയും സ്ഥലങ്ങളെയും പഠിക്കുമ്പോള്‍ നമ്മുടെ ചിന്തകളും അതിന് അനുസരിച്ച് മാറുന്നു. ഓരോ യാത്രകളും മനുഷ്യന്റെ വിജ്ഞാനം വര്‍ധിപ്പിക്കാന്‍ തീര്‍ച്ചയായിട്ടും സഹായിക്കും.

ഹൃദയത്തിനും നല്ലത് തന്നെ

ഓരോ യാത്രയിലും നമ്മുടെ ഉത്കണ്ഠയും സമ്മര്‍ദവും നല്ല രീതിയില്‍ കുറയുന്നുണ്ട്. അതിനാല്‍ തന്നെ ഇത് പുരുഷന്മാര്‍ക്ക് ഹൃദയാഘാതം വരാനുള്ള സാധ്യതയെ കുറയ്ക്കുന്നു. അത് എങ്ങനെയെന്ന് വെച്ചാല്‍ അവധിയെടുക്കാതെ ജോലി ചെയ്യുന്ന ഒരു പുരുഷന് ഹൃദായാഘാതം വരാനുള്ള സാധ്യത 30 ശതമാനമാണ്. അതുകൊണ്ട് തന്നെ എല്ലാ സമ്മര്‍ദങ്ങളും മാറ്റിവെച്ചുള്ള യാത്രകള്‍ നമ്മുടെ ഹൃദയത്തേയും സംരക്ഷിക്കുന്നു.

 

Latest News