World Thyroid Day 2024: തൈറോയ്ഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട പ്രധാനകാര്യങ്ങള്‍
കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ, ശബ്ദം അടയുക, പേശികളിലുണ്ടാകുന്ന വേദന, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, ഉത്കണ്ഠ, വിഷാദം, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തൈറോയിഡ് രോഗത്തിന്റെ ലക്ഷണങ്ങളാണ്.
തൈറോയിഡ് രോഗം ഇല്ലാത്തവര്‍ ചുരുക്കമാണ്. ചെറിയ പ്രായക്കാര്‍ മുതല്‍ പ്രായമായവര്‍ക്ക് വരെ ഈ അസുഖമുണ്ട്. ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും വലിയ പങ്ക് വഹിക്കുന്ന ഗ്രന്ഥിയാണ് തൈറോയിഡ്. തൈറോയിഡ് ഗ്രന്ഥിക്കുണ്ടാകുന്ന തകരാറ് മൂലമാണ് രക്തത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ അളവ് കൂടുകയും കുറയുകയുമെല്ലാം ചെയ്യും.
ശരീരത്തില്‍ തൈറോയിഡ് ഹോര്‍മോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയെ പറയുന്ന പേരാണ് ഹൈപ്പോതൈറോയ്ഡിസം. എന്നാല്‍ ആവശ്യത്തിലധികം തൈറോയിഡ് ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയിഡിസം.
കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ, ശബ്ദം അടയുക, പേശികളിലുണ്ടാകുന്ന വേദന, ശരീരഭാരം കൂടുകയോ കുറയുകയോ ചെയ്യുക, ഉത്കണ്ഠ, വിഷാദം, തലമുടി കൊഴിച്ചില്‍ എന്നിവയൊക്കെ തൈറോയിഡ് രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഹൈപ്പോ തൈറോയിഡിസം ഉള്ളവര്‍ തടി കൂടാനും ഹൈപ്പോര്‍ തൈറോയിഡിസം ഉള്ളവര്‍ തടി കുറയാനുമാണ് സാധ്യത.
തൈറോയിഡ് രോഗികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. തൈറോയിഡ് മരുന്ന് കഴിക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതും തൈറോയിഡ് പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കും.
2. വിറ്റാമിനുകളും ധാതുക്കളും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കുക.
3. ശരീരത്തിലെ തൈറോയിഡ് ഹോര്‍മോണുകളുടെ സന്തുലിതാവസ്ഥയ്ക്ക് സഹായിക്കുന്ന സിങ്ക്, സെലീനിയം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.
4. ശരീരത്തില്‍ എപ്പോഴും വേണ്ടത്ര അളവില്‍ അയഡിന്‍ ഉണ്ടെന്ന് ഉറപ്പുവരുത്തുക. അയഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക.
5. ശരീരത്തില്‍ വിറ്റാമിന്‍ ഡി കുറയുന്നത് തൈറോയിഡ് പ്രശ്‌നത്തിന് വഴിയൊരുക്കും. അതുകൊണ്ട് തന്നെ ശരീരത്തില്‍ വിറ്റാമിന്‍ ഡി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക.
6. ഭക്ഷണത്തില്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഉള്‍പ്പെടുത്താന്‍ പ്രത്യേകം ശ്രദ്ധിക്കുക.
7. ഭക്ഷണം ശ്രദ്ധിക്കുന്നതിനൊപ്പം തന്നെ പുകവലി, മദ്യപാനം എന്നീ ദുശീലങ്ങള്‍ ഒഴിവാക്കുക. പുകവലി തൈറോയിഡ് ചികിത്സ ഫലിക്കാതിരിക്കാന്‍ കാരണമാകും. മാത്രമല്ല സ്‌ട്രെസ് കുറയ്ക്കുകയും നന്നായി വ്യായമം ചെയ്യുകയും വേണം.