World Suicide Prevention Day 2024: പ്രതിസന്ധികളിൽ തളർന്നുവീഴാതെ വിജയം കെെവരിക്കാം; സെപ്റ്റംബർ 10 ലോക ആത്മഹത്യ പ്രതിരോധ ദിനം
World Suicide Prevention Day 2024: ആത്മഹത്യ ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ യുവാക്കളാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ശരീരത്തിന് രോഗം വന്നാൽ ചികിത്സ തേടുന്നത് പോലെ മാനസികരോഗ്യത്തിന് ചികിത്സതേടുന്നതും പ്രധാനപ്പെട്ടതാണ്.
പ്രതീക്ഷ നഷ്ടപ്പെട്ടെന്ന് അറിയുമ്പോഴാണ് ഏതൊരാളും ആത്മഹത്യയ്ക്ക് മുതിരുന്നത്. പലരും മരണത്തിന് കീഴടങ്ങി കഴിയുമ്പോഴാണ് അലട്ടിയിരുന്ന പ്രശ്നം പോലും പുറം ലോകം അറിയുന്നത്. മാനസിക സമ്മര്‍ദ്ദം, സാമ്പത്തിക പ്രയാസങ്ങള്‍, ഇഷ്ടപ്പെട്ടവര്‍, ഇഷ്ടപ്പെട്ടവരെ നഷ്ടമാകുമ്പോൾ, ഒറ്റപ്പെടൽ അങ്ങനെ നീണ്ട കാരണങ്ങളാണ് ആത്മഹത്യക്ക് പിന്നിലുള്ളത്. ആത്മഹത്യ തടയുന്നതിന് സ്വീകരിക്കാവുന്ന നടപടികളെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് സെപ്റ്റംബർ 10-ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല, പ്രതിസന്ധികളിൽ തളർന്നുവീഴാതെ പോരാടി വിജയം കെെവരിക്കുകയാകണം ലക്ഷ്യം.
2003 ൽ ഇന്റർനാഷണൽ അസോസിയേഷൻ ഫോർ സൂയിസൈഡ് പ്രിവെൻഷൻ (ഐഎഎസ്‌പി) ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന് തുടക്കമിട്ടു. ലോകാരോഗ്യ സംഘടനയുമായും (ഡബ്ല്യുഎച്ച്ഒ) വേൾഡ് ഫെഡറേഷൻ ഫോർ മെന്റൽ ഹെൽത്തുമായും (ഡബ്ല്യുഎഫ്എംഎച്ച്) സഹകരിച്ചാണ് ആദ്യത്തെ ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിന് ആതിഥേയത്വം വഹിച്ചത്. ആത്മഹത്യ തടയുക, പിന്നിലെ കാരണങ്ങൾ തിരിച്ചറിയുക, ആത്മഹത്യക്കെതിരെ അവബോധം സൃഷ്ടിക്കുക എന്നീ പ്രധാന ലക്ഷ്യത്തോടെയാണ് ദിനാചരണം ആരംഭിച്ചത്. ആത്മഹത്യയുടെ ആഹ്വാനം മാറ്റാം (changing the narrative on suicide) എന്നതാണ് ഈ വർഷത്തെ ലോക ആത്മഹത്യാപ്രതിരോധ ദിനത്തിൽ (സെപ്റ്റംബർ 10) ലോകാരോഗ്യ സംഘടന മുന്നോട്ടുവയ്ക്കുന്ന സന്ദേശം.
ഒരോ 40 സെക്കന്റിലും ലോകത്ത് ഒരാൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പറയുന്നത്. ആത്മഹത്യ ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ യുവാക്കളാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു. മാനസികാരോഗ്യ പ്രശ്നങ്ങൾ, വിഷാദം സമ്മർദ്ദം, ലഹരിക്ക് അടിമയാകുന്നവർ എന്നിവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ആത്മഹത്യാ പ്രവണത കുറയ്ക്കുന്നതിനായി സംഘടനകൾ, ആശുപത്രികൾ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ പരിപാടികളും സെമിനാറുകളും രാജ്യത്ത് സംഘടിപ്പിക്കുന്നു.
ആത്മഹത്യ തടയാൻ
നേരത്തെ ആത്മഹത്യ ചെയ്തവരിൽ വീണ്ടും ആത്മഹത്യ ചെയ്യാനുള്ള പ്രവണതയുള്ളതായി പഠനങ്ങൾ തെളിയിക്കുന്നുണ്ട്. ആത്മഹത്യാ പ്രവണതയെക്കുറിച്ചയും അത് പരിഹരിക്കുന്നതിനെ കുറിച്ചും എല്ലാവരുമായും സംസാരിച്ച് തുടങ്ങുക എന്നതാണ് ആദ്യഘട്ടമായി ചെയ്യാനുള്ളത്. ഇങ്ങനെയുള്ള ചർച്ചകൾ നടക്കുമ്പോൾ തങ്ങൾക്കുള്ളിലുള്ള പ്രയാസങ്ങളെ കുറിച്ച് തുറന്നുപറയാൻ എല്ലാവരും തയ്യാറാകും. ഇത്തരക്കാരെ കേട്ടതിന് ശേഷം സെകാട്രിസ്റ്റിന്റെയോ സെെക്കോളജിസ്റ്റിന്റെയോ സേവനം ഇവർക്കായി നൽകാവുന്നതാണ്. ഇത്തരക്കാർക്ക് സഹായം ആവശ്യമുണ്ടെന്ന് ആദ്യം മനസിലാക്കേണ്ടത് നാം ഓരോരുത്തരുമാണ്. ആത്മഹത്യ പ്രവണതയെ കുറിച്ച് ഒരാൾ തുറന്ന് പറഞ്ഞാൽ അതിനെ ഗൗരവകരമായി എടുക്കാൻ എല്ലാവരും തയ്യാറാകണം.
ഒരു മനുഷ്യന് ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും.
രാജ്യത്ത് 27% – 90% വരെ ആളുകളിലും മാനസിക രോഗം ഉള്ളതായി കരുതപ്പെടുന്നു. ശരീരത്തിന് രോഗം വന്നാൽ ചികിത്സ തേടുന്നത് പോലെ മാനസികരോഗ്യത്തിന് ചികിത്സതേടുന്നതും പ്രധാനപ്പെട്ടതാണ്. കുടുംബത്തിലെ പ്രശ്‌നങ്ങളും വ്യക്തിപരമായ പ്രയാസങ്ങളും ഒരുഘട്ടം കഴിയുമ്പോള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് ഒരു വ്യക്തിയെ തള്ളിവിടും. ഇത് പിന്നാലെ കടുത്ത ശാരീരിക പ്രശ്‌നങ്ങളിലേക്ക് കൂടി വഴിവയ്ക്കുകയും ചെയ്യുന്നു. കൃത്യ സമയത്ത് ഇത് തിരിച്ചറിഞ്ഞ് ചികിത്സ തേടിയാല്‍ ജീവിതത്തിന്റെ താളം നഷ്ടപ്പെടില്ല.
സമൂഹം മാനസിക രോഗി എന്ന് മുദ്ര കുത്തുമോ എന്ന ഭയമാണ് പലരും കൗണ്‍സിലിംഗില്‍ നിന്നും സൈക്കോളജി/ സൈക്യാട്രി ചികിത്സകളില്‍ നിന്നും മുഖം കാരണം. മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ തേടുന്നത് തെറ്റല്ലെന്നും ഇവരെ പറഞ്ഞ് മനസിലാക്കണം. സമൂഹത്തിന്റെ ഈ ചിന്താഗതിയെ മാറ്റാൻ നമ്മളാൽ കഴിയുന്നത് ചെയ്യുമ്പോഴാണ് ഈ പ്രശ്നത്തിനും പരിഹാരമാകുക.
ആത്മഹത്യ തടയുന്നതിനായി രാജ്യത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ദേശീയ ആത്മഹത്യാ നിരോധന ലൈഫ് ലൈന്‍ 1-800-273-8255 പ്രവര്‍ത്തിക്കുന്നുണ്ട്.