World-first lung cancer vaccine: ശ്വാസകോശ അര്‍ബുദത്തെ ഇനി ഭയക്കേണ്ട; ആദ്യ വാക്സിന്‍ എത്തി…7 രാജ്യങ്ങളിൽ ട്രയൽ റൺ
World first lung cancer vaccine trials launched : എല്ലാ വർഷവും 1.8 മില്ല്യൺ രോഗികളാണ് ശ്വാസകോശ ക്യാൻസർ ബാധിച്ച് മരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
ലണ്ടൻ: ലോകത്ത് ആദ്യമായി ശ്വാസകോശ ക്യാൻസറിനെതിരേ വാക്‌സിൻ എത്തുന്നു. വർഷങ്ങളായുള്ള ഗവേഷകരുടെ അധ്വാനത്തിന്റെ ഫലമാണ് ഇത്. കോവിഡ് വാക്‌സിനു സമാനമായ എംആർഎൻഎ വാക്‌സിനാണ് നൽകുന്നത്. ഇത് തുടക്കത്തിൽ ഏഴ് രാജ്യങ്ങളിലാണ് ട്രയൽറൺ ചെയ്യുക. ഇതോടെ ആയിരക്കണക്കിനു ജീവനുകൾ രക്ഷിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്ര സമൂഹം.
എല്ലാ വർഷവും 1.8 മില്ല്യൺ രോഗികളാണ് ശ്വാസകോശ ക്യാൻസർ ബാധിച്ച് മരിക്കുന്നതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബി എൻ ടി 116 എന്ന വാക്‌സിൻ നിർമ്മിച്ചിരിക്കുന്നത് ബയോ എൻ ടെക്കാണ്. 7 രാജ്യങ്ങളിലുള്ള 34 ഗവേഷണ കേന്ദ്രങ്ങളിലാണ് ട്രയൽറൺ നടത്തുക. യുകെ, യുഎസ്, ജർമ്മനി, ഹംഗറി, പോളണ്ട്, സ്‌പെയിൻ, തുർക്കി. എന്നീ രാജ്യങ്ങളെയാണ് ട്രയൽ റണ്ണിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ALSO READ – ഗർഭനിരോധന ഗുളികകൾ സ്ഥിരമായി കഴിക്കല്ലേ… ഈ പ്രശ്നങ്ങൾ കൂടെപ്പിറപ്പാകും…
ലണ്ടനിൽ നിന്നുള്ള ജാനുസ് റാക്‌സ് (67) എന്ന വ്യക്തിയാണ് ആണ് യുകെയിൽ ആദ്യമായി വാക്‌സിൻ എടുത്തത്. ശ്വാസകോശ അർബുദ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കും എന്നതാണ് ഈ വാക്സിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ശ്വാസകോശ അർബുദത്തിൻറെ വിവിധ സ്റ്റേജുകളിലുള്ള 130 പേരെയാണ് ആദ്യഘട്ട പഠനത്തിനായി തിരഞ്ഞെടുത്തത്.
ഇത് അർബുദ ചികിത്സയുടെ ഫലപ്രാപ്തി വർധിപ്പിക്കുമെന്നും ബയോഎൻടെക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിലൂടെ അതിജീവന നിരക്ക് മെച്ചപ്പെടുത്താനാകുമെന്നാണ് വിവരം. ശ്വാസകോശ അർബുദത്തെ തടയാനുള്ള വാക്‌സിൻറെ ഫലപ്രാപ്തി ട്രയൽ സമയത്ത് ഗവേഷകർ വിലയിരുത്തും. വാക്സിൻ പരീക്ഷണം വിജയിച്ചാൽ ആഗോളതലത്തിൽ ഒരു സാധാരണ ചികിത്സാ ഉപാധിയായി എംആർഎൻഎ കാൻസർ വാക്‌സിനുകളെ വികസിപ്പിക്കാനാകുമെന്നാണ് വിശ്വാസം.