5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

World Cerebral Palsy Day: സെറിബ്രൽ പാൾസി എങ്ങനെ തിരിച്ചറിയാം? ഇതിൻ്റെ ലക്ഷണങ്ങളും കാരണങ്ങളുമറിയാം

World Cerebral Palsy Day 2024: സെറിബ്രൽ പാൾസി ഏതെങ്കിലും ഒരവയവത്തെ മാത്രം ബാധിക്കുന്ന രോഗമല്ല എന്നത് മനസ്സിലാക്കണം. മറിച്ച് നവജാതശിശുക്കളിൽ സംഭവിക്കുന്ന നിരവധി ന്യൂറോളജിക്കൽ പ്രശ്‌നങ്ങളെ ചേർത്തുപറയുന്നതാണ് സെറിബ്രൽ പാൾസി.

World Cerebral Palsy Day: സെറിബ്രൽ പാൾസി എങ്ങനെ തിരിച്ചറിയാം? ഇതിൻ്റെ ലക്ഷണങ്ങളും കാരണങ്ങളുമറിയാം
ലോക സെറിബ്രൽ പാൾസി ദിനം. (Image Credits: Gettyimages)
Follow Us
neethu-vijayan
Neethu Vijayan | Published: 06 Oct 2024 11:04 AM

ഒക്‌ടോബർ ആറ്, ഇന്ന് ലോക സെറിബ്രൽ പാൾസി (Cerebral Palsy ) ദിനമാണ്. സെറിബ്രൽ പാൾസി ഒരു ന്യൂറോളജിക്കൽ ഡിസോർഡർ ആണ്. അത് ചലനം, പേശി നിയന്ത്രണം എന്നിവയെയാണ് ബാധിക്കുന്നത്. ഇത് ജനനത്തിനു മുമ്പോ പ്രസവസമയത്തോ മസ്തിഷ്കത്തിനുണ്ടാകുന്ന ക്ഷതം മൂലമാണ് ഈ അവസ്ഥയിലേക്ക് എത്തുന്നത്. ഗർഭാവസ്ഥയിലും പ്രസവസമയത്തും സ്ത്രീകൾക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളും പ്രസവശേഷം കുഞ്ഞിനുണ്ടാകുന്ന മസ്തിഷ്ക രോഗങ്ങളും സെറിബ്രൽ പാൾസിക്കു കാരണമാകുന്ന പ്രധാന കാരണങ്ങളാണ്. സെറിബ്രൽ പാൾസി കുഞ്ഞിനു ചലനവൈകല്യവും ബുദ്ധിമാന്ദ്യവും ഉണ്ടാക്കുന്നു. ഗർഭകാലത്ത് വിദഗ്ധ ഡോക്ടറുടെ പതിവായുള്ള പരിശോധന, പോഷകാഹാരം എന്നിവയിലൂടെ മാത്രമെ ഇതിന് സുരക്ഷ ഉറപ്പാക്കാൻ സാധിക്കുകയുള്ളൂ.

മിക്ക രാജ്യങ്ങളിലും സെറിബ്രൽ പാൾസി (സിപി) കണ്ടുവരുന്നു. ‘സെറിബ്രൽ’ എന്നാൽ തലച്ചോറുമായി ബന്ധപ്പെട്ടത് എന്നും ‘പാൾസി’ എന്നാൽ ശരീരത്തിൻ്റെ ബലഹീനത അല്ലെങ്കിൽ വിറയൽ എന്നുമാണ് ഉദ്ദേശിക്കുന്നത്. സെറിബ്രൽ പാൾസി ഏതെങ്കിലും ഒരവയവത്തെ മാത്രം ബാധിക്കുന്ന രോഗമല്ല എന്നത് മനസ്സിലാക്കണം. മറിച്ച് നവജാതശിശുക്കളിൽ സംഭവിക്കുന്ന നിരവധി ന്യൂറോളജിക്കൽ പ്രശ്‌നങ്ങളെ ചേർത്തുപറയുന്നതാണ് സെറിബ്രൽ പാൾസി.

ഗർഭാവസ്ഥയിൽ അമ്മയ്ക്കുണ്ടാകുന്ന അണുബാധകൾ, വൈറസ്‌ രോഗങ്ങൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം, കുട്ടിയുടെ മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ അമിത ഭാരക്കുറവ്‌, ഗർഭാവസ്ഥയിൽ കാണപ്പെടുന്ന രക്തത്തിലെ ഗ്ലൂക്കോസിന്റെ ക്രമരഹിതമായ വ്യതിയാനങ്ങൾ, ജനന സമയത്തുണ്ടാകുന്ന ശ്വാസ തടസ്സങ്ങൾ, തലയിലെ മുറിവും രക്തസ്രാവവും, ജനനശേഷമുണ്ടാകുന്ന അപസ്മാരം എന്നിവയൊല്ലാം സെറിബ്രൽ പാൾസി എന്ന അവസ്ഥയ്ക്ക്‌ കാരണമാകുന്നവയാണ്.

കുട്ടികളിലെ സെറിബ്രൽ പാൾസിയുടെ ലക്ഷണങ്ങൾ ഇങ്ങനെ

  • കുട്ടികളിൽ നടക്കാനും ഇരിക്കാനുമുള്ള ബുദ്ധിമുട്ട്
  • വസ്‌തുക്കൾ കൈവശം വയ്ക്കാനുള്ള ബുദ്ധിമുട്ട്
  • പേശീ ടോണിലെ മാറ്റങ്ങൾ
  • സംസാരിക്കാനുള്ള വിഷമം
  • ആഹാരം വിഴുങ്ങാൻ ബുദ്ധിമുട്ട്
  • അമിതമായ ഉമിനീർ
  • മസ്‌തിഷ്‌കത്തിൻറെ സന്തുലിതാവസ്ഥ പൂർണമായും നഷ്‌ടപ്പെടൽ
  • ബുദ്ധിപരമായ വൈകല്യങ്ങൾ

ഫിസിയോ തെറപ്പി

സെറിബ്രൽ പാൾസി തിരിച്ചറിഞ്ഞ കുഞ്ഞുങ്ങളെ അവരുടെ പരിമിതിയിൽ നിന്നുകൊണ്ടു മുന്നോട്ട് നയിക്കാൻ ഫിസിയോ തെറപ്പി നല്ലൊരു മാർ​ഗമാണ്. മസ്തിഷ്ക തളർവാതം ഉള്ളവരുടെ പല മസിലുകളും ആവശ്യത്തിൽ കൂടുതൽ മുറുകിയിരിക്കുന്നു. അതിന്റെ ബലംപിടിത്തം കുറയ്ക്കുന്നതിനു ഫിസിയോ തെറപ്പി വളരെയധികം സഹായിക്കും. ചിലപ്പോൾ അത്തരം മസിലുകളുടെ ബലംപിടിത്തം കാരണം കുട്ടിക്ക് ഇരിക്കാനോ നടക്കാനോ കഴിയാത്ത അവസ്ഥയാണെങ്കിൽ അത് പരിഹരിക്കാനും പറ്റും.

Latest News