5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World AIDS Day 2024: ലോക എയ്ഡ്സ് ദിനം; ചരിത്രവും പ്രാധാന്യവും അറിയാം; ഈ വര്‍ഷത്തെ പ്രമേയം എന്താണ്?

World AIDS Day 2024: എയ്ഡ്‌സ് എന്ന ആഗോള പകർച്ചവ്യാധിയെക്കുറിച്ചും എച്ച് ഐ വിയുടെ വ്യാപനത്തെക്കുറിച്ചും ആളുകളിൽ കൂടുതൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് എല്ലാ വർഷവും ലോക എയ്ഡ്സ് ആചരിക്കുന്നത്. 1988 ഡിസംബർ 1-മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്.

World AIDS Day 2024: ലോക എയ്ഡ്സ് ദിനം; ചരിത്രവും പ്രാധാന്യവും അറിയാം; ഈ വര്‍ഷത്തെ പ്രമേയം എന്താണ്?
ലോക എയ്ഡ്സ് ദിനം (image credits: Flavius Vladimiri / 500px/Getty Images)
sarika-kp
Sarika KP | Published: 27 Nov 2024 20:01 PM

ഡിസംബർ 1 ലോക എയ്ഡ്സ് ദിനമായാണ് (World AIDS Day) ആചരിക്കുന്നത്‌. എയ്ഡ്‌സ് എന്ന ആഗോള പകർച്ചവ്യാധിയെക്കുറിച്ചും എച്ച് ഐ വിയുടെ വ്യാപനത്തെക്കുറിച്ചും ആളുകളിൽ കൂടുതൽ അവബോധം വളർത്തിയെടുക്കുക എന്ന ലക്ഷ്യവുമായാണ് എല്ലാ വർഷവും ലോക എയ്ഡ്സ് ആചരിക്കുന്നത്. 1988 ഡിസംബർ 1-മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയിലെ രണ്ട് പൊതു വിവര ഓഫീസർമാരായ ജെയിംസ് ഡബ്ല്യു. ബണ്ണും തോമസ് നെറ്ററും ചേർന്നാണ് ഈ ദിനം രൂപീകരിച്ചത്. ദേശീയ-പ്രാദേശിക സർക്കാരുകൾ, അന്താരാഷ്‌ട്ര സംഘടനകൾ, വ്യക്തികൾ എന്നിവയ്‌ക്കിടയിൽ എയ്‌ഡ്‌സ് സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ ഈ ദിനം ലക്ഷ്യമിടുന്നു. എല്ലാ വർഷവും എച്ച്‌ഐവി പരിശോധന, പ്രതിരോധം, പരിചരണത്തിൻറെ ആവശ്യകത തുടങ്ങിയ കാര്യങ്ങളിൽ ആളുകൾക്ക് ബോധവത്കരണം നൽകുന്നതിനും ഈ ദിവസം പ്രയോജനപ്പെടുത്തുന്നു.

എല്ലാ വർഷവും, UN, ഗവൺമെൻറുകൾ, സിവിൽ സൊസൈറ്റി എന്നിവയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകൾ എന്നിവ എച്ച്ഐവിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കേന്ദ്രീകരിച്ചുള്ള കാമ്പെയ്‌നുകൾ നടത്തിവരുന്നുണ്ട്. അതിനാൽത്തന്നെ ഈ ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും ഈ വർഷത്തെ പ്രമേയത്തെക്കുറിച്ചും അറിയേണ്ടത് പ്രധാനമാണ്. ഇത് ഒരു ആരോ​ഗ്യ പ്രശ്നം മാത്രമല്ല. വളരെയേറെ പേരെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഒന്നുകൂടിയാണ്. സാധാരണയായി ഇത്തരം രോ​ഗമുള്ളവരെ സമൂ​ഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുന്ന രീതിയാണ് കണ്ടുവരുന്നത്. രോഗബാധിതരോടുള്ള വിവേചനവും സാമൂഹിക നിന്ദയും അവഗണനയും അവരെ കൂടുതൽ മാനസികമായി തളർത്തുകയും രോഗത്തെ നേരിടാനുള്ള മനോധൈര്യം നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

Also Read-Medicine Water Intake: ഗുളിക കഴിക്കുമ്പോൾ എത്ര ഗ്ലാസ് വെള്ളം കുടിക്കണം; അറിഞ്ഞിരിക്കേണ്ടതെല്ലാം

ലോക എയ്ഡ്‌സ് ദിനത്തിന്റെ ചരിത്രം

എയ്ഡ്സ് എന്ന മഹാമാരിയെകുറിച്ച് ആദ്യം തിരിച്ചറിഞ്ഞത് 1984-ല്‍ ആണ്. ഇതിനു മുൻപ് 35 ദശലക്ഷത്തിലധികം ആളുകള്‍ എച്ച്‌ഐവി അല്ലെങ്കില്‍ എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങള്‍ മൂലം മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഇത് പിന്നീട് കുടുംബത്തിലും സമൂഹത്തിലും എയ്ഡ്‌സ്/ എച്ച് ഐ വി എന്നിവയെക്കുറിച്ചുള്ള അവബോധം വളര്‍ത്തിയെടുക്കുന്നതിന് വേണ്ടിയും ഈ വിഷയത്തെക്കകുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയും ഓരോരുത്തരും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അങ്ങനെ ലോക എയ്ഡ്‌സ് ദിനം ലോകം ശ്രദ്ധിക്കുന്ന ഒരു ദിനമായി മാറി. 1996 മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഐക്യരാഷ്ട്ര സംഘടന ഏറ്റെടുത്തു. ഇത് പദ്ധതി വിപുലീകരിക്കുന്നതിന് കാരണമായി.

ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രാധാന്യം

എല്ലാ വർഷവും ആചരിക്കുന്ന ലോക എയ്ഡ്‌സ് ദിനം വളരെയധികം പ്രധാനപ്പെട്ട ഒരു ദിനം തന്നെയാണ് . എല്ലാ വർഷത്തിലും ഈ ദിനം ആചരിക്കുന്നതിലൂടെ എച്ച് ഐവിയെക്കുറിച്ചും അതിനെതിരെ പ്രവര്‍ത്തിക്കുന്നതിന് വേണ്ടിയും ചികിത്സകള്‍ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും മുന്‍വിധികളെ ഇല്ലാതാക്കുന്നതിനും എല്ലാം ശ്രദ്ധിച്ച് കൊണ്ടിരുന്നു. ആളുകൾക്കിടയിൽ എച്ച്ഐവിയെക്കുറിച്ച് നിരവധി തെറ്റ്ദ്ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ദിനത്തിൽ അതിനെതിരെ പോരാടുന്നതിനും ഈ രോഗാവസ്ഥയെക്കുറിച്ച് മറ്റുള്ളവരെ മനസ്സിലാക്കിപ്പിക്കുന്നതിനും അവരില്‍ അവബോധം വളര്‍ത്തുന്നതിനും സാധിക്കുന്നു. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള എച്ച്‌ഐവി ബാധിതരായ ​ആളുകളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്.

ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം
“ശരിയായ പാത സ്വീകരിക്കുക: എൻ്റെ ആരോഗ്യം, എൻ്റെ അവകാശം!” എന്ന പ്രമേയത്തിലാണ് ഈ വർഷം എയ്ഡ്സ് ആചരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിക്കുന്നു.