World AIDS Day 2024: ഇന്ന് ലോക എയ്ഡ്സ് ദിനം: മാറ്റി നിർത്തൽ വേണ്ട, കരുതിയിരിക്കാം, അറിയാം ചരിത്രവും പ്രാധാന്യവും
World AIDS Day December One 2024: ശരീരത്തിൻ്റെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന എയിഡ്സ് രോഗം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു. എയിഡ്സ് ബാധിതരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താതെ അവർക്ക് ആവശ്യമായ പരിരക്ഷയും, പരിഗണനയും നൽകുകയും സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട സമയം ആയി എന്ന് ഈ ലോക എയ്ഡ്സ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ഇന്ന് ലോക എയ്ഡ്സ് ദിനം (World AIDS Day 2024). എയിഡ്സ് ബാധിതരെ സമൂഹത്തിൽ ഒറ്റപ്പെടുത്താതിരിക്കാനും അവരുടെ ആരോഗ്യത്തിനും സാമൂഹിക സുരക്ഷയ്ക്കും ഊന്നൽ നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിനാണ് എല്ലാ വർഷവും ഡിസംബർ ഒന്നിന് എയിഡ്സ് ദിനം ആചരിച്ച്പോകുന്നത്. അതിലുപരി, ശരീരത്തിൻ്റെ പ്രതിരോധശേഷിയെ ഗുരുതരമായി ബാധിക്കുന്ന എയിഡ്സ് രോഗം തടയുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്താനും ഈ ദിനം പ്രയോജനപ്പെടുത്തുന്നു.
1988 ഡിസംബർ ഒന്ന് മുതലാണ് ഈ ദിനം ആചരിക്കാൻ തുടങ്ങിയത്. ലോകാരോഗ്യ സംഘടനയിലെ രണ്ട് പൊതു വിവര ഓഫീസർമാരായ ജെയിംസ് ഡബ്ല്യു ബണ്ണും തോമസ് നെറ്ററും ചേർന്നാണ് ഈ ദിനം രൂപീകരിച്ചത്. ദേശീയ-പ്രാദേശിക സർക്കാരുകൾ, അന്താരാഷ്‌ട്ര സംഘടനകൾ, വ്യക്തികൾ എന്നിവയ്‌ക്കിടയിൽ എയ്‌ഡ്‌സ് സംബന്ധിച്ച വിവരങ്ങൾ ഈ ദിവസം സമൂഹത്തിന് നൽകാൻ ലക്ഷ്യമിടുന്നു. എല്ലാ വർഷവും എച്ച്‌ഐവി പരിശോധന, പ്രതിരോധം, പരിചരണത്തിൻ്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങളിൽ ആളുകൾക്ക് ബോധവത്കരണം നൽകുകയും ചെയ്യുന്നു.
എയിഡ്സ് ബാധിതരെ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്താതെ അവർക്ക് ആവശ്യമായ പരിരക്ഷയും, പരിഗണനയും നൽകുകയും സ്വയം ശാക്തീകരിക്കപ്പെടുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യേണ്ട സമയം ആയി എന്ന് ഈ ലോക എയ്ഡ്സ് ദിനം നമ്മെ ഓർമ്മപ്പെടുത്തുന്നു.
ALSO READ: ‘തൊട്ടാൽ എയ്‌ഡ്‌സ് പകരുമോ! ചികിൽസിച്ചാൽ മാറുമോ?’; നിങ്ങളുടെ സംശയങ്ങൾ മാറ്റാം
ലോക എയ്ഡ്‌സ് ദിനത്തിന്റെ ചരിത്രം
1984-ൽ ആണ് എയ്ഡ്സ് എന്ന മഹാമാരിയെകുറിച്ച് ആദ്യം അറിവ് ഉണ്ടാകുന്നത്. ഇതിനു മുൻപ് 35 ദശലക്ഷത്തിലധികം ആളുകൾ എച്ച്‌ഐവി അല്ലെങ്കിൽ എയ്ഡ്‌സ് സംബന്ധമായ അസുഖങ്ങൾ മൂലം മരണപ്പെട്ടുവെന്നും പല റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ഇത് പിന്നീട് ഒരോ കുടുംബത്തിലും സമൂഹത്തിലും എയ്ഡ്‌സ്/ എച്ച്ഐവി എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തിയെടുക്കുന്നതിന് വേണ്ടിയും ഈ വിഷയത്തെക്കകുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടിയും ആളുകൾ പ്രവർത്തിക്കാൻ തുടങ്ങി. 1996 മുതൽ ഇതുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ഐക്യരാഷ്ട്ര സംഘടന ഏറ്റെടുത്തു.
ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രാധാന്യം
എല്ലാ വർഷവും ആചരിക്കുന്ന ലോക എയ്ഡ്സ് ദിനം സമൂഹത്തിൽ വളരെയധികം പ്രധാന്യം അർഹിക്കുന്ന ഒരു ദിനം കൂടിയാണ്. എല്ലാ വർഷത്തിലും ഈ ദിനം ആചരിക്കുന്നതിലൂടെ എച്ച് ഐവിയെക്കുറിച്ചും അതിനെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടിയും അതിൻ്റെ ചികിത്സയ്ക്ക് ആവശ്യമായ ഫണ്ട് സ്വരൂപിക്കുന്നതിനും മുൻവിധികളെ ഇല്ലാതാക്കുന്നതിനും ശ്രദ്ധകേന്ദ്രീകരിക്കുന്നു. ആളുകൾക്കിടയിൽ എച്ച്ഐവിയെക്കുറിച്ച് നിരവധി തെറ്റ്ദ്ധാരണകൾ ഇന്നും നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ദിനത്തിൽ എയ്ഡ്സിനെതിരെ പോരാടുന്നതിനും ഈ രോഗാവസ്ഥയെക്കുറിച്ച് മറ്റുള്ളവരെ ബോധവൽക്കരിക്കുന്നതിനും അവരിൽ അവബോധം വളർത്തുന്നതാനും സാധിക്കുന്നു. ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള എച്ച്‌ഐവി ബാധിതരായ ആളുകളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയാണ്.
ലോക എയ്ഡ്‌സ് ദിനത്തിന്റെ പ്രമേയം
“ശരിയായ പാത സ്വീകരിക്കുക: എൻ്റെ ആരോഗ്യം, എൻ്റെ അവകാശം!” എന്ന പ്രമേയത്തിലാണ് ഈ വർഷം എയ്ഡ്സ് ആചരിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന (WHO) പ്രഖ്യാപിച്ചു.