5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World AIDS Day 2024 : ഇനി എയ്ഡ്സും കീഴടങ്ങും? അണിയറയിൽ ഒരുങ്ങുന്ന വാക്സിനുകൾ ഉയർത്തുന്ന പ്രതീക്ഷകൾ

AIDS, HIV Vaccine Studies And Developments : നിലവിൽ വാക്‌സിൻ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ വർഷങ്ങളായി ഉണ്ടെങ്കിലും അതിലൊരു പ്രതീക്ഷ അടുത്തിടെ ലഭിച്ചിരുന്നു

World AIDS Day 2024 : ഇനി എയ്ഡ്സും കീഴടങ്ങും? അണിയറയിൽ ഒരുങ്ങുന്ന വാക്സിനുകൾ ഉയർത്തുന്ന പ്രതീക്ഷകൾ
എച്ച്ഐവി വാക്സിൻ (Image Courtesy : Flavius Vladimiri / 500px/ Getty Images)
aswathy-balachandran
Aswathy Balachandran | Updated On: 29 Nov 2024 19:36 PM

1981 കാലഘട്ടം, മെഡിക്കൽ പഠനത്തിനു ശേഷം പുറത്തു വന്ന മിടുക്കനായ ഫിസിഷൻ – സയന്റിസ്റ്റ് ബ്രൂസ് വാക്കർ മസാച്ചുസെറ്റ്‌സ് ജനറൽ ആശുപത്രിയിൽ ഇന്റേൺഷിപ് ആരംഭിച്ചത് ആ സമയത്താണ്. കാര്യങ്ങൾ നന്നായി മുന്നോട്ടു പോകുന്നതിനിടെ വാക്കറിനരികിൽ ഒരിക്കൽ ഒരു രോഗി എത്തി. അസാധാരണമായ ഒരു അണുബാധ ആയിരുന്നു അയാളുടെ രോഗം. വാക്കറിനും സഹപ്രവർത്തകർക്കും എങ്ങനെ ചികിത്സിക്കണം എന്നു പോലും അറിയാത്ത അവസ്ഥയിലായിരുന്നു ആ രോഗി ഉണ്ടായിരുന്നത്. നിഗൂഢമായ ആ രോഗം കണ്ടെത്താനാവാതെ രോഗി മരണത്തിനു കീഴടങ്ങുന്നത് നോക്കി നിൽക്കാനേ അന്ന് വാക്കറിന് കഴിഞ്ഞുള്ളൂ. രണ്ടാഴ്ചയ്ക്ക് ശേഷം മറ്റൊരു രോഗിയും സമാന ലക്ഷണങ്ങളുമായി എത്തി. അതോടെ ഇതൊരു അപൂർവ്വ രോഗമാണെന്ന് അവർ തിരിച്ചറിഞ്ഞു. വർഷങ്ങളായി മനുഷ്യരാശിയുടെ പേടി സ്വപ്‌നമായി മാറിയ ഒരു രോഗത്തിന്റെ കഥ ഇവിടെ തുടങ്ങുന്നു.

മനുഷ്യന്റെ പ്രതിരോധ സംവിധാനത്തെ തകർത്ത് ശരീരത്തിൽ കയറിക്കൂടി ആധിപത്യമേറ്റെടുക്കുകയും അവന്റെ ഓരോ കോശങ്ങളിലും കടന്നു കയറി നശിപ്പിക്കുകയും ചെയ്ത് ഒടുവിൽ മരണത്തിലേക്ക് തള്ളി വിടുന്ന ഹ്യൂമൺ ഇമ്മ്യൂണോ ഡെഫിഷ്യൻസി വൈറസ് (എച്ച് ഐ വി) ഒരു ഭീകരൻ ആണെന്ന് നിസ്സംശയം പറയാം. കൃത്യമായ ചികിത്സ നിലവില്ലെന്നു മാത്രമല്ല ഇത് വരാതെ തടയാൻ വാക്‌സിനുകളും ഇല്ലെന്നത് ഒരു പോരായ്മ തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ വാക്‌സിൻ (HIV Vaccine) അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതിനു വേണ്ടിയുള്ള ശ്രമങ്ങൾ വർഷങ്ങളായി ഉണ്ടെങ്കിലും അതിലൊരു പ്രതീക്ഷ അടുത്തിടെ ലഭിച്ചിരുന്നു എന്നത് സമാധാനമുണ്ടാക്കുന്നുണ്ട്.

ALSO READ : World AIDS Day 2024: എച്ച് ഐ വി പരിശോധന എങ്ങനെ? നടപടി ക്രമങ്ങള്‍ എന്തെല്ലാം?

ന്യൂട്രലൈസിങ് വാക്‌സിൻ

എച്ച് ഐ വിയെ ചെറുക്കാൻ കഴിവുള്ള ന്യൂട്രലൈസിങ് ആന്റി ബോഡികൾ സംബന്ധിച്ചുള്ള വാർത്തകളാണ് അടുത്തിടെ പുറത്തു വന്നത്. ഡ്യൂക്ക് ഹ്യൂമൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് ഇത് കണ്ടെത്തിയത്. സെൽ ജേണലിലാണ് ഈ പഠനത്തെപ്പറ്റിയുള്ള വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വൈറസിൻ്റെ പ്രവർത്തനങ്ങളെ തടയാനും ഇതിനെ നിർവീര്യമാക്കാനും ഈ ആന്റി ബോഡികൾക്ക് കഴിയുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്.

പൂട്ടും താക്കോലും പോലൊരു രീതി

ശരീരത്തിലെത്തുന്ന ശരീരത്തിന്റെ ഭാ​ഗമല്ലാത്ത എന്തിനേയും ആന്റിജൻ എന്ന് വിളിക്കാം. വൈറസും ഒരു ആന്റിജനാണ്. ആന്റിജനോട് ചേർന്നു നിൽക്കുന്ന ആന്റിബോഡി ശരീരത്തിലുണ്ടെങ്കിൽ അത് ഇതുമായി ചേർന്ന് നിർവീര്യമാക്കപ്പെടാം. അതിനെ പൂട്ടും താക്കോലും തമ്മിലുള്ള പ്രവർത്തനത്തോടാണ് ഉപമിക്കാൻ കഴിയുക (LOCK AND KEY MODEL). എച്ച് ഐ വിയുടെ കാര്യത്തിലേക്കു വന്നാൽ നോൺ ന്യൂട്രലൈസിങ് ആന്റിബോഡി നിർമ്മിക്കാൻ ശാസ്ത്രലോകം ശ്രമിച്ചിരുന്നു. അതായത് വൈറസ് ശരീരത്തിൽ പ്രവേശിക്കുമ്പോൾ തന്നെ ഈ ആന്റി ബോഡികൾ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ വിവരമറിയിക്കുകയും തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി അവയെ ഇല്ലാതാക്കുകയും ചെയ്യുന്ന രീതി. എന്നാൽ ഇപ്പോൾ കുറച്ചുകൂടി മുന്നോട്ട് ചിന്തിക്കാനാണ് ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. ന്യൂട്രലൈസിങ് ആന്റിബോഡി നിർമ്മിക്കുന്നതിലാണ് ഇവരുടെ ശ്രദ്ധ ഇപ്പോൾ. ഇവ ശരീരത്തിലെത്തുന്ന വൈറസിനെ അപ്പോൾ തന്നെ ഇല്ലാതാക്കാൻ പ്രാപ്തി ഉള്ളവയാണ്. ആ കണ്ടെത്തലാണ് ഇപ്പോൾ പുരോ​ഗതിയിൽ എത്തിയിരിക്കുന്നത്. വൈറസിന്റെ ശരീരത്തിലെ ഷു​ഗർ- മോളിക്യൂൾ കവചത്തിലേക്ക് തുളച്ചു കയറി ഇവയെ നശിപ്പിക്കുന്ന വിധമാണ് ഇതിന്റെ പ്രവർത്തനം.

വെല്ലുവിളികൾ

രോ​ഗം വരാതെ സംരക്ഷിക്കാൻ നൽകുന്നവയാണ് വാക്സിനുകളെങ്കിലും ഇവയെ ഡമ്മികൾ എന്നാണ് വിളിക്കപ്പെടുന്നത്. അതായത് രോ​ഗം വരാനുള്ള കഴിവു നശിപ്പിച്ചവയോ അല്ലെങ്കിൽ പൂർണമായും നശിച്ച കോശങ്ങളോ ( ഡെഡ് സെൽ ) ആണ് ലെ പ്രതിരോധ സംവിധാനം പിന്നീട് യഥാർത്ഥ വൈറസ് എത്തിയാലും വളരെ എളുപ്പത്തിൽ പ്രതിരോധിച്ച് കീഴടക്കും. ഇതാണ് സാധാരണ വാക്സിനുകൾക്ക് പിന്നിലെ പ്രവർത്തന തത്വം. രോ​ഗമില്ലാത്തവരിൽ വാക്സിനുകൾ നൽകുമ്പോൾ രോ​ഗം വരാനുള്ള സാധ്യത ഉണ്ടോ എന്ന് ജനങ്ങൾ ഭയപ്പെടാം. അല്ലെങ്കിൽ ആ സാധ്യത കൃത്യമായി പരിശോധിക്കേണ്ടിയിരിക്കുന്നു. ഇത് സംബന്ധിച്ചുള്ള വാക്സിൻ ട്രയലുകൾ ഇപ്പോൾ പുരോ​ഗമിക്കുകയാണ്. സുരക്ഷാ ആശങ്കകൾ പരിഹരിച്ചാൽ ഇത് ജനങ്ങളിലെ എയ്ഡ്സ് ഭീതിയ്ക്ക് ഒരു പരിധിവരെ പരിഹാരമാകും എന്നാണ് പ്രതീക്ഷ.