എച്ച് ഐ വി പരിശോധന എങ്ങനെ? നടപടി ക്രമങ്ങള്‍ എന്തെല്ലാം? | World AIDS Day 2024, how to test HIV, what are the procedures and result Malayalam news - Malayalam Tv9

World AIDS Day 2024: എച്ച് ഐ വി പരിശോധന എങ്ങനെ? നടപടി ക്രമങ്ങള്‍ എന്തെല്ലാം?

Published: 

29 Nov 2024 10:41 AM

How to Test HIV: ഡിസംബര്‍ 1ന് ലോകമെമ്പാടും എച്ച് ഐ വി എയ്ഡ്‌സ് മഹാമാരിക്കെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ലോക എയ്ഡ്‌സ് ദിനം ആചരിക്കുന്നു. വെറുതെ ഒരു ദിനമല്ല, എന്തിനാണ് ഈ ദിനമെന്നും എന്താണ് അതിന്റെ പ്രാധാന്യമെന്നും അറിഞ്ഞിരിക്കേണ്ടത് വളരെ അനിവാര്യമാണ്. എച്ച് ഐ വി പിടിപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നതിന് ബോധവത്കരണം അനിവാര്യമാണ്. അത്തരത്തില്‍ ബോധവത്കരണം നല്‍കുകയാണ് എയ്ഡ്‌സ് ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.

1 / 5വിവിധ കാരണങ്ങളാണ് എയ്ഡ്‌സ് ബാധിക്കുന്നതിലേക്ക് ഒരാളെ എത്തിക്കുന്നത്. ശരീര സ്രവങ്ങള്‍ വഴിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയുമെല്ലാം എയ്ഡ്‌സ് പകരാം. ഒരാള്‍ക്ക് എയ്ഡ്‌സ് പിടിപെട്ടോ എന്നറിയുന്നതിനുള്ള ടെസ്റ്റ് ഏതാണെന്ന് അറിയാമോ? ഒരാള്‍ രോഗ ബാധിതനാണോ എന്ന് കണ്ടെത്തുന്നതിനുള്ള ഏകമാര്‍ഗം എച്ച് ഐ വി പരിശോധനയാണ്. (Image Credits: Laura Calin / 500px/Getty Images)

വിവിധ കാരണങ്ങളാണ് എയ്ഡ്‌സ് ബാധിക്കുന്നതിലേക്ക് ഒരാളെ എത്തിക്കുന്നത്. ശരീര സ്രവങ്ങള്‍ വഴിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയുമെല്ലാം എയ്ഡ്‌സ് പകരാം. ഒരാള്‍ക്ക് എയ്ഡ്‌സ് പിടിപെട്ടോ എന്നറിയുന്നതിനുള്ള ടെസ്റ്റ് ഏതാണെന്ന് അറിയാമോ? ഒരാള്‍ രോഗ ബാധിതനാണോ എന്ന് കണ്ടെത്തുന്നതിനുള്ള ഏകമാര്‍ഗം എച്ച് ഐ വി പരിശോധനയാണ്. (Image Credits: Laura Calin / 500px/Getty Images)

2 / 5

രക്ത സാമ്പിളുകള്‍ ശേഖരിച്ച ശേഷമാണ് ഈ ടെസ്റ്റിന് വിധേയമാക്കുന്നത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഫലം ലഭിക്കുന്നതാണ്. എന്നാല്‍ ദ്രുതപരിശോധനകളും സാധാരണയായി നടത്താറുണ്ട്. ഇവയുടെ ഫലം 20 മുതല്‍ 30 മിനിറ്റിനുള്ളില്‍ ലഭിക്കുന്നതാണ്. (Image Credits: SEAN GLADWELL/Getty Images Creative)

3 / 5

അണുബാധയുണ്ടായി 23 മുതല്‍ 90 ദിവസങ്ങള്‍ക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ ആന്റിബോഡികള്‍ കണ്ടെത്താന്‍ സാധിക്കുന്നതാണ്. വിരല്‍ത്തുമ്പില്‍ നിന്ന് ഒരു തുള്ളി രക്തമെടുത്താണ് പരിശോധന നടത്തുന്നത്. അണുബാധയുണ്ടായി 18 മുതല്‍ 45 ദിവസങ്ങള്‍ക്ക് ശേഷം എച്ച് ഐ വി കണ്ടെത്താനാകുമെന്നാണ് പറയപ്പെടുന്നത്. (Image Credits: Westend61/Westend61/Getty Images)

4 / 5

അതേസമയം, പോസ്റ്റ് എക്‌സ്‌പോഷര്‍ പ്രോഫിലാക്‌സിസ് എന്ന മരുന്നുകള്‍ എച്ച് ഐ വി അണുബാധയെ തടയുന്നവയാണ്. എച്ച് ഐ വി ബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് സംശയം തോന്നി 72 മണിക്കൂറിനുള്ളില്‍ നിങ്ങള്‍ മേല്‍പ്പറഞ്ഞ മരുന്ന് കഴിക്കേണ്ടതാണ്. (Image Credits: Andrew Brookes/Getty Images Creative)

5 / 5

മുന്‍കരുതലുകള്‍ സ്വീകരിക്കുക എന്നതാണ് രോഗബാധയില്‍ നിന്ന് സംരക്ഷണം ഒരുക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. രോഗബാധയുണ്ടാകാന്‍ സാധ്യതയുള്ളവര്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിച്ച് തുടര്‍ നടപടി സ്വീകരിക്കേണ്ടതാണ്. (Image Credits: Flavius Vladimiri / 500px/Getty Images)

Related Stories
Toddy Shop Fish Curry: നാവില്‍ കൊതിയൂറും ഷാപ്പിലെ മുളകിട്ട മത്തിക്കറി വീട്ടിൽ ട്രൈ ചെയ്താലോ? ഉഗ്രൻ റെസിപ്പി ഇതാ..
Weight Loss Tips: ശരീരഭാരം കുറയ്ക്കാൻ മഞ്ഞളിനൊപ്പം തേൻ ചേർത്ത് കഴിക്കൂ
Eye Fatigue: കണ്ണുകൾക്ക് ഉണർവ് നൽകാൻ ദിവസവും ഇക്കാര്യങ്ങൾ ശീലമാക്കൂ
Health Tips: വാരിവലിച്ചു തിന്നൻ വരട്ടെ, ആയുസ്സ് കുറയും! ഈ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കൂ
World Travel And Tourism Festival 2025 : ലോക ട്രാവൽ, ടൂറിസം ഫെസ്റ്റിവൽ 2025: ഇന്ത്യൻ സഞ്ചാരികൾ ആഗോള ടൂറിസത്തിന് പുതിയ മാനം നൽകുന്നു
World Travel & Tourism Festival 2025: ടിവി 9 നെറ്റ്‌വർക്കും റെഡ് ഹാറ്റ് കമ്മ്യൂണിക്കേഷൻസും ചേർന്ന് ഒരുക്കുന്നു; വേൾഡ് ട്രാവൽ ആൻഡ് ടൂറിസം ഫെസ്റ്റിവൽ ഫെബ്രുവരിയിൽ ആരംഭിക്കും
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ