5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

World AIDS Day 2024: എയ്ഡ്‌സ് ബാധിതനാണോ നിങ്ങള്‍? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, കരുതലോടെയിരിക്കാം

Symptoms and Causes of AIDS: വിവിധ കാരണങ്ങളാണ് ഒരാളില്‍ എയ്ഡ്സ് വരുന്നതിനുള്ളത്. ശരീരസ്രവങ്ങള്‍ വഴിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വഴിയുമെല്ലാം എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളെ കുറിച്ച് നന്നായി മനസിലാക്കി വേണം രോഗത്തെ നേരിടാന്‍.

World AIDS Day 2024: എയ്ഡ്‌സ് ബാധിതനാണോ നിങ്ങള്‍? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്, കരുതലോടെയിരിക്കാം
എച്ച് ഐ വി (Image Credits: Laura Calin / 500px/Getty Images)
shiji-mk
SHIJI M K | Published: 28 Nov 2024 10:43 AM

എയ്ഡ് എന്ന മഹാമാരിയെ കുറിച്ച് ബോധവത്കരണം നല്‍കുന്നതിനായി എല്ലാ വര്‍ഷവും ഡിസംബര്‍ 1ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സ് രോഗത്തിന്റെ പ്രതിരോധം, ബോധവത്കരണം തുടങ്ങിയ നിരവധി പരിപാടികളാണ് ഈ ദിനത്തോട് അനുബന്ധിച്ച് നടക്കാറുള്ളത്. ബോധവത്കരണമാണ് എയ്ഡ്‌സ് തടയുന്നതിനുള്ള ഏറ്റവും പ്രധാനമാര്‍ഗം.

വിവിധ കാരണങ്ങളാണ് ഒരാളില്‍ എയ്ഡ്സ് വരുന്നതിനുള്ളത്. ശരീരസ്രവങ്ങള്‍ വഴിയും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് വഴിയുമെല്ലാം എയ്ഡ്സ് വരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം സാഹചര്യങ്ങളെ കുറിച്ച് നന്നായി മനസിലാക്കി വേണം രോഗത്തെ നേരിടാന്‍. എയ്ഡ്‌സിനെ കുറിച്ച് വിശദമായി മനസിലാക്കാം.

എന്താണ് എയ്ഡ്‌സ്?

ഹ്യൂമന്‍ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് അഥവാ എച്ച് ഐ വി ബാധിക്കുന്ന ആളുകള്‍ക്ക് രോഗപ്രതിരോധശേഷി നഷ്ടപ്പെടുകയും ഇതുവഴി മറ്റ് മാരകരോഗങ്ങള്‍ പിടിപ്പെടുകയും ചെയ്യുന്നു. എച്ച് ഐ വി മൂലം പിടിപ്പെടുന്ന അക്വേയ്ഡ് ഇമ്മ്യൂണ്‍ ഡെഫിഷന്‍സി സിന്‍ഡ്രോ എന്ന അസുഖമാണ് എയ്ഡ്‌സ്. 1981 മുതലാണ് എയ്ഡ്‌സ് ഒരു അസുഖമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്.

എയ്ഡ്‌സ് എങ്ങനെ പകരുന്നു?

എയ്ഡ്‌സ് പകരുന്നതിന് പല കാരണങ്ങളുണ്ട്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, രോഗിയുടെ ശരീരത്തില്‍ കുത്തിയ സിറിഞ്ച് ഉപയോഗിച്ച് മറ്റൊരാളില്‍ കുത്തിവെപ്പ് നടത്തുമ്പോള്‍, രോഗം ബാധിച്ചയാളുടെ രക്തം മറ്റൊരാള്‍ക്ക് കൈമാറുമ്പോള്‍, എച്ച് ഐ വി ബാധിതയായ ഗര്‍ഭിണിയില്‍ നിന്നും കുഞ്ഞിലേക്ക്, തുടങ്ങി നിരവധി വഴികളിലൂടെയാണ് എയ്ഡ്‌സ് പകരുന്നത്.

Also Read: World AIDS Day 2024: ലോക എയ്ഡ്സ് ദിനം; ചരിത്രവും പ്രാധാന്യവും അറിയാം; ഈ വര്‍ഷത്തെ പ്രമേയം എന്താണ്?

ലക്ഷണങ്ങള്‍ എന്തെല്ലാം?

ഒരു വ്യക്തിയില്‍ എയ്ഡ്‌സ് പിടിപെട്ടതിന്റെ ആദ്യ നാളുകളില്‍ ഒരു തരത്തിലുള്ള ലക്ഷണങ്ങളും പ്രകടമാകില്ല എന്നതാണ് ശ്രദ്ധേയം. മറ്റുള്ളവരെ പോലെ തന്നെ അയാളും പൂര്‍ണ ആരോഗ്യവാനായിരിക്കും. എന്നാല്‍ പിന്നീട് ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴാണ് ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുക.

 

  1. പനി
  2. ക്ഷീണം
  3. വരണ്ട ചുമ
  4. ശരീരഭാരം കുറയല്‍
  5. ചര്‍മ്മത്തില്‍ പാടുകള്‍
  6. വായയില്‍ പാടുകള്‍
  7. കണ്ണില്‍ പാടുകള്‍
  8. മൂക്കില്‍ പാടുകള്‍
  9. ഓര്‍മ്മക്കുറവ്
  10. ശരീരവേദന
  11. ചുണങ്ങ്
  12. പേശി വേദന

എന്നിവയാണ് എയ്ഡ്‌സ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. തൊണ്ടവേദനയോ വീര്‍ത്ത ഗ്രന്ഥികളോ ശ്രദ്ധയില്‍പ്പെടുകയാണെങ്കില്‍ ഒരിക്കലും അവഗണിക്കരുത്. കൂടാതെ തൊണ്ടയിലോ വായിലോ ജനനേന്ദ്രിയത്തിലോ ഉണ്ടാകുന്ന വ്രണങ്ങളും എച്ച് ഐ വിയുടെ ലക്ഷണമാണ്. കൂടാതെ ഇവര്‍ക്ക് രാത്രിയില്‍ വിയര്‍പ്പ് കൂടുതലായിരിക്കും. ഇവര്‍ക്ക് വയറിളക്കം പോലുള്ള അസുഖങ്ങളും കണ്ടുവരാറുണ്ട്.

ഭക്ഷണങ്ങളില്‍ ശ്രദ്ധിക്കാം

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും ധാരാളമാായി കഴിക്കാവുന്നതാണ്. ഇവയിലുള്ള പോഷകാഹാരം പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് സഹായിക്കും. എന്നും ഒരേ രീതിയുള്ളവ കഴിക്കുന്നതിന് പകരം വ്യത്യസ്ത രീതിയിലുള്ള പഴങ്ങളും പച്ചക്കറികളും കഴിക്കാനായി ശ്രദ്ധിക്കാം. ഇവ കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കും.

കൂടാതെ പേശിഫലം വര്‍ധിപ്പിക്കുന്നതിനും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന് ലീന്‍ പ്രോട്ടീന്‍ ആവശ്യമാണ്. അതിനാല്‍ ഫ്രഷ് ചിക്കന്‍, മീന്‍, മുട്ട, പയറുവര്‍ഗങ്ങള്‍, ബദാം എന്നിവ കഴിക്കാവുന്നതാണ്.

എയ്ഡ്‌സ് ഉള്ളവര്‍ക്ക് ദാഹം അനുഭവപ്പെടാറില്ല. എന്നാല്‍ ഇവരുടെ ശരീരത്തിന് പ്രതിദിനം 8 മുതല്‍ 10 കപ്പ് വരെ വെള്ളമോ മറ്റേതെങ്കിലും ദ്രാവകമോ ആവശ്യമാണ്.

Latest News