World AIDS Day 2024: എയ്ഡ്‌സ് ചികിത്സിച്ച് മാറ്റാനാകുമോ? എന്തൊക്കെ ശ്രദ്ധിക്കണം
World AIDS Day 2024 December 1: ചികിത്സയില്ലാത്ത രോഗമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാല്‍ കൃത്യമായി ചികിത്സ തേടിയാല്‍ എച്ച്‌ഐവി ബാധിതര്‍ക്ക് ആരോഗ്യത്തോടെ ജീവിതം നയിക്കാം. രോഗവുമായി ബന്ധപ്പെട്ട ചികിത്സാ രീതി അനുദിനം മെച്ചപ്പെടുന്നു
ലോക എയ്ഡ്‌സ് ദിനത്തിന് ഇനി ഏതാനും ദിനം മാത്രം ബാക്കി. കാലമേറെ കഴിഞ്ഞിട്ടും എയ്ഡ്‌സിനെപറ്റി പലര്‍ക്കും പഴഞ്ചന്‍ കാഴ്ചപ്പാടുകളാണുള്ളത്. 1988 ഡിസംബര്‍ ഒന്ന് മുതലാണ് എയ്ഡ്‌സ് ദിനം ആചരിച്ച് വരുന്നത്. രോഗത്തെ പറ്റിയുള്ള അവബോധത്തില്‍ തന്നെ പലര്‍ക്കും തെറ്റിദ്ധാരണകളുണ്ട്. ഇത്തരം തെറ്റിദ്ധാരണകള്‍ ഒഴിവാക്കി ശരിയായ കാഴ്ചപ്പാടുകളുണ്ടാകുന്നതാണ് പ്രധാനം. തൊട്ടാല്‍ എയ്ഡ്‌സ് പകരും, ചികിത്സയില്ലാത്ത രോഗമാണ് എന്നൊക്കെ തെറ്റായ ചിന്തകള്‍ ഇന്നും സമൂഹത്തിലുണ്ട്. ഇത്തരം ചിന്തകള്‍ മാറ്റിയെടുക്കേണ്ടത് അതിപ്രധാനമാണ്.
എച്ച്‌ഐവി വൈറസ് ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുമെന്നതാണ് ഈ രോഗത്തിന്റെ പ്രധാന വെല്ലുവിളി. ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞാല്‍ മറ്റ് ചില രോഗങ്ങള്‍ പെട്ടെന്ന് രോഗിയെ ബാധിക്കാന്‍ സാധ്യതയുണ്ട്.
എന്നാല്‍ ചികിത്സയില്ലാത്ത രോഗമാണെന്ന് തെറ്റിദ്ധരിക്കുന്നവരുണ്ട്. എന്നാല്‍ കൃത്യമായി ചികിത്സ തേടിയാല്‍ എച്ച്‌ഐവി ബാധിതര്‍ക്ക് ആരോഗ്യത്തോടെ ജീവിതം നയിക്കാം. രോഗവുമായി ബന്ധപ്പെട്ട ചികിത്സാ രീതി അനുദിനം മെച്ചപ്പെടുന്നുണ്ട്. രോഗം ബാധിച്ച ആളുടെ ഒപ്പം താമസിച്ചുകൊണ്ടോ, സ്പര്‍ശിച്ചതുകൊണ്ടോ ഈ രോഗം പകരില്ല. ഇത്തരം തെറ്റിദ്ദാരണകളാണ് രോഗബാധിതരെ സമൂഹത്തില്‍ ഒറ്റപ്പെടുത്തുന്നത്.
നേരത്തെ കണ്ടുപിടിച്ചാല്‍ ചികിത്സിച്ച് നിയന്ത്രണവിധേയമാക്കാന്‍ പറ്റുന്ന രോഗമാണ് ഇതും. ആശുപത്രികളില്‍ മികച്ച ചികിത്സകള്‍ ഇന്ന് ലഭ്യമാണ്. തെറ്റിദ്ധാരണകള്‍ മാറ്റിയെടുത്ത് രോഗബാധിതരെ ചേര്‍ത്തുനിര്‍ത്താം. പുതിയ എച്ച്.ഐ.വി. അണുബാധിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തിലൂന്നിയുള്ള നിരവധി നിർമാർജന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി വഴി സംസ്ഥാനത്ത് നടപ്പിലാക്കുന്നുണ്ട്.
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി അണുബാധിതർക്ക് മരുന്ന്, ചികിത്സ, കൗണ്‍സലിംഗ് തുടങ്ങിയവ നൽകുന്നതിനൊപ്പം അവർക്ക് പുനരധിവാസവും പരിശീലനവും നിയമസഹായവും നൽകി വരുന്നുണ്ട്. വൈറൽ കൾച്ചർ, പിസിആര്‍, പി 24 ആന്റിജൻ ഡിറ്റക്ഷൻ, എലിസ, ഇൻഡയറക്ട് ഇമ്മ്യൂണോ ഫ്ലൂറസന്റ് ടെസ്റ്റ് തുടങ്ങിയ ടെസ്റ്റുകൾ വഴിയാണ് എച്ച്.ഐ.വി. കണ്ടെത്തുന്നത്
സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധം, രോഗം ബാധിച്ചയാളുടെ രക്തം സ്വീകരിക്കുക, രോഗം ബാധിച്ച അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക്, അണുവിമുക്തമാക്കാത്ത സൂചികളിലൂടെ തുടങ്ങിയവയാണ് പ്രധാന രോഗ ഉറവിടങ്ങള്‍. ർക്കാർ ആശുപത്രികൾ മുഖേന സൗജന്യ ചികിത്സ എച്ച്ഐവി ബാധിതർക്ക് ലഭ്യമാണ്. ശാസ്ത്രീയമായതും, മികച്ചതുമായ ചികിത്സാ രീതികള്‍ ഇതിനായി വികസിച്ചുകൊണ്ടിരിക്കുകയാണ്. തൊട്ടാലോ രോഗിയുമായി ഒരു മുറിയിൽ തങ്ങിയാലോ എയ്ഡ്‌സ് പകരുമെന്ന തെറ്റിദ്ധാരണകള്‍ ഈ എയ്ഡ്‌സ് ദിനത്തിലെങ്കിലും എടുത്തെറിയാം.