Weight Loss Tips: 150 കിലോയിൽ നിന്ന് 66 ലേക്ക്! ഇത് ശരിക്കും ഞെട്ടിക്കുന്ന മാറ്റം; ശരീര ഭാരം കുറയ്ക്കാൻ കഴിച്ചത് ഇവ
Viral Weight Loss Tips: ശരീര ഭാരം കുറയ്ക്കുക എന്ന യാത്രയിൽ മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് സുരക്ഷിതമായിരിക്കും എന്ന പ്രഞ്ജൽ പാണ്ഡെയുടെ ഉപദേശമാണ് വൈറലായത്. 150 കിലോഗ്രാമും 66 കിലോഗ്രാമും ഭാരമുള്ള തന്റെ ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകളും പ്രഞ്ചൽ പങ്കുവെച്ചിട്ടുണ്ട്.

150 കിലോയിൽ നിന്ന് 66 കിലോയിലേക്കുള്ള യാത്ര അത് അത്ര എളുപ്പമല്ല. കേട്ടാൽ അതിശയകരമായി തോന്നുന്ന ഈ യാത്രയിലെ ചില വെളിപ്പെടുത്തലുകളുമായാണ് പോഷകാഹാര വിദഗ്ധയും വ്യക്തിഗത പരിശീലകയുമായ പ്രഞ്ജൽ പാണ്ഡെ എച്ചിയിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് തൻ്റെ ശരീര ഭാരം കുറയ്ക്കുന്നതിനുള്ള യാത്രയിലുള്ള ചില ഭക്ഷണങ്ങളെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും അവർ പങ്കുവച്ചിരിക്കുന്നത്.
ശരീര ഭാരം കുറയ്ക്കുക എന്ന യാത്രയിൽ മിതമായ അളവിൽ ചോക്ലേറ്റ് കഴിക്കുന്നത് സുരക്ഷിതമായിരിക്കും എന്ന പ്രഞ്ജൽ പാണ്ഡെയുടെ ഉപദേശമാണ് വൈറലായത്. ഇന്നേവരെ കേട്ടിട്ടില്ലാത്തതിനാൽ ആളുകളിൽ ഇക്കാര്യം വലിയ അതിശയമാണ് തോന്നിപ്പിച്ചത്. 150 കിലോഗ്രാമും 66 കിലോഗ്രാമും ഭാരമുള്ള തന്റെ ശരീരഭാരം കുറയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ഫോട്ടോകളും പ്രഞ്ചൽ പങ്കുവെച്ചിട്ടുണ്ട്.
ശരീരം ഭാരം കുറയ്ക്കാൻ സ്വാദിഷ്ടമായ ഭക്ഷണങ്ങൾ ഒഴിവാക്കാനാണ് അവർ പറയുന്നത്. അതായത് നിങ്ങളുടെ ഭക്ഷണം കൂടുതൽ രുചികരമാകുമ്പോൾ, നിങ്ങൾ അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ കഴിച്ചാൽ ഉറപ്പായും നിങ്ങളുടെ ശരീരഭാരം വർദ്ധിക്കുന്നു. ഉദാഹരണത്തിന് ബർഗർ, പിസ്സ, വറുത്ത ഭക്ഷണങ്ങൾ, മധുരമുള്ള ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക.
ഭക്ഷണത്തിൻ്റെ രുചി കുറഞ്ഞാൽ കലോറിയും കുറയും. അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത അതിലൂടെ കുറയുന്നു. കലോറി കുറച്ച് രുചികരമായ എന്തെങ്കിലും ഉണ്ടാക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതിനാൽ രുചികുറച്ച് ഭക്ഷണം തയ്യാറാക്കുക.
ദിവസവും ഒരു കഷണം ചോക്ലേറ്റ് കഴിക്കാമെന്നതാണ് പ്രഞ്ചൽ പറയുന്ന രണ്ടാമത്തെ വൈറൽ ടിപ്പ്. ശരീരഭാരം കുറയ്ക്കാൻ ചോക്ലേറ്റ് കഴിക്കാമെന്നത് കേൾക്കുമ്പോൾ ശുദ്ധ അസംബന്ധമായി പലർക്കും തോന്നിയോക്കാം. എന്നാൽ അവർ പറയുന്നത് ഒരു കഷണം ചോക്ലേറ്റ് എന്നാണ്. കാരണം മറ്റൊന്നുമല്ല, വെല്ലപ്പോഴും കഴിക്കുമ്പോൾ അവ ഏറെ കഴിക്കാനും മുഴുവനായി കഴിക്കാനുമുള്ള ആസക്തി കൂടുതലാണ്. എന്നാൽ എന്നും കഴിച്ചാൽ അതിനോടുള്ള ആസക്തി കുറയ്ക്കുകയും പതിയെ അവ ഒഴിവാക്കാനും സാധിക്കുകയും ചെയ്യുമെന്ന് അവർ പറഞ്ഞു.