Winter Hair Care: മഞ്ഞുകാലമല്ലേ… മുടി സംരക്ഷണത്തിന് ഈ ഹെയർ പാക്കുകൾ ഉപയോഗിച്ചോളൂ
Cold Weather Hair Care Tips: ഈ സമയത്ത് ഷാംപൂവിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപയോഗിക്കുന്നെങ്കിൽത്തന്നെ, മൈൽഡ് ഷാംപൂവോ, വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന പ്രകൃതിദത്ത താളികളോ ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ടീഷനറുകളുടെ ഉപയോഗവും കുറയ്ക്കുന്നത് നല്ലതാണ്. പ്രകൃതിദത്തമായ നല്ല കണ്ടീഷനറാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലും തേനും ചേർത്ത് മുടിയിൽ പുരട്ടി കഴുകുന്നത് മുടിയുടെ വരൾച്ച ഇല്ലാതാക്കുന്നു.
മഞ്ഞുകാലത്ത് പൊതുവേ മുടി വരണ്ടുണങ്ങി പൊട്ടിപ്പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ ശൈത്യകാലത്ത് ചർമ്മം പോലെ തന്നെ മുടിയുടെ സംരക്ഷണവും വളരെ പ്രധാനമാണ്. താരൻ, മുടികൊഴിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളാണ് പലരേയും ഈ സമയക്ക് അലട്ടുന്നത്. വിലകൂടിയ എണ്ണകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, ഹെയർ സെറം എന്നിവ ഉപയോഗിച്ചിച്ചും മുടികൊഴിച്ചിൽ അങ്ങനെ തന്നെ തുടരുന്നതും വലിയ പ്രശ്നമാണ്.
ഈ സമയത്ത് ഷാംപൂവിന്റെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപയോഗിക്കുന്നെങ്കിൽത്തന്നെ, മൈൽഡ് ഷാംപൂവോ, വീട്ടിൽത്തന്നെ ഉണ്ടാക്കുന്ന പ്രകൃതിദത്ത താളികളോ ഉപയോഗിക്കുന്നതാണ് നല്ലത്. കണ്ടീഷനറുകളുടെ ഉപയോഗവും കുറയ്ക്കുന്നത് നല്ലതാണ്. പ്രകൃതിദത്തമായ നല്ല കണ്ടീഷനറാണ് തേങ്ങാപ്പാൽ. തേങ്ങാപ്പാലും തേനും ചേർത്ത് മുടിയിൽ പുരട്ടി കഴുകുന്നത് മുടിയുടെ വരൾച്ച ഇല്ലാതാക്കുന്നു.
ഹെയർ ഡ്രയറുകളും തലയോട്ടിയെ കൂടുതൽ വരണ്ടതാക്കുന്നു. അതിനാൽ അവ ഒഴിവാക്കുക. പ്ലാസ്റ്റിക് ചീപ്പുകൾക്കു പകരം മരം കൊണ്ടുള്ള ചീപ്പുകൾ ഉപയോഗിക്കുന്നത് മുടി ഡ്രൈ ആകുന്നത് ഒരു പരിധിവരെ തടയുന്നു. ശൈത്യകാലത്തെ താരൻ, മുടി പൊട്ടൽ എന്നിവ പരിഹരിക്കാൻ വീട്ടിൽ ചെയ്യാവുന്ന ചില പ്രകൃത്തിദത്ത മാർഗങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
കറ്റാർവാഴ
തലയോട്ടിയിലെ വരൾച്ച മാറ്റി ഹൈട്രേറ്റ് ചെയ്യാനും മുടി പൊട്ടുന്നത് തടയാനും മികച്ച പ്രതിവിധിയാണ് കറ്റാർവാഴ. താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന എൻസൈമുകളും കറ്റാർവാഴയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കറ്റാർവാഴ ജെൽ തലയോട്ടിയിലും മുടിയിലും നേരിട്ട് പുരട്ടി, 15 മിനുറ്റ് നേരം വയ്ക്കുക. ശേഷം ചെറുചൂടുള്ള വെള്ളത്തിൽ തല കഴുകാവുന്നതാണ്.
കറ്റാർവാഴ ജെല്ലും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയിൽ പുരട്ടുന്നതും മഞ്ഞുകാലത്തെ പല പ്രശ്നങ്ങൾക്കും പ്രതിവിധിയാണ്. രാത്രി മുഴുവൻ നേരം ഇട്ട ശേഷം രാവിലെ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുന്നത് ഈർപ്പം കൂട്ടാനും താരൻ നിയന്ത്രിക്കാനും സഹായിക്കുന്നു.
ആര്യവേപ്പില
ആര്യവേപ്പിലയിൽ ആന്റി ബാക്ടീരിയൽ, ആൻ്റി ഫംഗൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് താരൻ, തലയോട്ടിയിലെ അണുബാധകൾ എന്നിവ തടയുന്നു. ആര്യവേപ്പില നന്നായി പേസ്റ്റാക്കിയ ശേഷം തലയോട്ടിയിൽ പുരട്ടുക. ശേഷം മൃദുവായി മസാജ് ചെയ്ത് 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.
ഉലുവ
ഉലുവയാണ് മറ്റൊരു പ്രതിവിധി. ഉലുവയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ഇത് മുടിയെ ശക്തിപ്പെടുത്തുകയും പൊട്ടൽ കുറയ്ക്കുകയും ചെയ്യുന്നു. ഉലുവ ഹെയർ പാക്ക് ഒരു പ്രകൃതിദത്ത കണ്ടീഷണറായി പ്രവർത്തിക്കും. ഉലുവ അൽപം നേരം കുതിരാൻ വെള്ളത്തിലിട്ട് വയ്ക്കുക. കുതിർന്ന ശേഷം മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുത്ത ശേഷം ഉലുവ പേസ്റ്റ് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് തല കഴുകുക.