5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Blinding Fog: എല്ലാ ശൈത്യകാലത്തും മൂടല്‍മഞ്ഞ് ഉണ്ടാകുന്നതിന് കാരണമറിയാമോ?

Reason Behind Blinding Fog: ശൈത്യകാലത്ത് രാത്രികള്‍ കൂടുതല്‍ നീണ്ടുനില്‍ക്കും. അതിനാല്‍ തന്നെ ഭൂമി പെട്ടെന്ന് തണുക്കുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍. ഗ്രാമങ്ങളില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലുള്ള വായുവിന് കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. ഈര്‍പ്പം കൂടുതല്‍ ഉള്ളതാണ് ഇതിന് കാരണം.

Blinding Fog: എല്ലാ ശൈത്യകാലത്തും മൂടല്‍മഞ്ഞ് ഉണ്ടാകുന്നതിന് കാരണമറിയാമോ?
മൂടല്‍ മഞ്ഞ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 10 Jan 2025 12:58 PM

നമ്മുടെ രാജ്യത്ത് മഞ്ഞുവീഴ്ച അത്ര ശക്തമല്ലെങ്കിലും മൂടല്‍ മഞ്ഞ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ ഒട്ടനവധിയാണ്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ മൂടല്‍ മഞ്ഞ് ഉണ്ടാകുമെങ്കിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും ഉണ്ടാകുന്ന മൂടല്‍ മഞ്ഞ് അല്‍പ്പം കഠിനമാണ്. എല്ലാ വര്‍ഷവും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്ലാദേസ് എന്നീ രാജ്യങ്ങളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന ഇന്‍ഡോ-ഗംഗ സമതലത്തില്‍ മൂടല്‍ മഞ്ഞ് ഉണ്ടാകാറുണ്ട്.

എന്നാല്‍ എന്തുകൊണ്ടാണ് ഒരു വര്‍ഷം പോലും മുടങ്ങാതെ മൂടല്‍ മഞ്ഞ് ഉണ്ടാകുന്നതെന്ന് നിങ്ങള്‍ക്കറിയാമോ? നിരവധി കാരണങ്ങളാണ് അതിന് പിന്നിലുള്ളത്.

താപനില

ശൈത്യകാലത്ത് രാത്രികള്‍ കൂടുതല്‍ നീണ്ടുനില്‍ക്കും. അതിനാല്‍ തന്നെ ഭൂമി പെട്ടെന്ന് തണുക്കുന്നു. പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളില്‍. ഗ്രാമങ്ങളില്‍ പാടശേഖരങ്ങള്‍ക്ക് മുകളിലുള്ള വായുവിന് കൂടുതല്‍ തണുപ്പ് അനുഭവപ്പെടും. ഈര്‍പ്പം കൂടുതല്‍ ഉള്ളതാണ് ഇതിന് കാരണം.

ആര്‍ദ്രത

ഹിമാലയം, ഗംഗ, യമുന, ബ്രഹ്‌മപുത്ര, സിന്ധു തുടങ്ങിയ നദികളുടെ സാമിപ്യമുള്ള വായുവിന് ഉയര്‍ന്ന ഈര്‍പ്പം ഉണ്ടെന്നാണ് പറയപ്പെടുന്നത്. താപനില നില കുറയുന്നതിനാല്‍ തന്നെ ആര്‍ദ്രത വര്‍ധിക്കുകയും ഘനീഭവിക്കപ്പെടുകയും മൂടല്‍ മഞ്ഞ് രൂപപ്പെടുകയും ചെയ്യുന്നു.

കാറ്റ്

മഞ്ഞുകാലത്ത് കാറ്റിന്റെ അളവ് വളരെ കുറവായിരിക്കും. അതിനാല്‍ മഞ്ഞ് മറ്റ് സ്ഥലങ്ങളിലേക്ക് നീങ്ങിപോകാനുള്ള സാധ്യത വളരെ കുറവാണ്.

Also Read: HMPV Virus Testing Cost: എച്ച്എംപിവി വൈറസ്; രോഗബാധയുണ്ടോ എന്നറിയാനുള്ള ടെസ്റ്റിന് ചിലവാകുന്ന തുകയെത്ര?

വായു മലിനീകരണം

വാഹനങ്ങളുടെ എണ്ണം വര്‍ധിക്കുക, വ്യാവസായിക മലിനീകരണം, കാര്‍ഷിക ഉത്പന്നങ്ങള്‍ കത്തിക്കുന്നത് (പഞ്ചാബിന്റെയും ഹരിയാനയുടെയും വിവിധ മേഖലകളില്‍ വൈക്കോല്‍ തുടങ്ങിയ കത്തിക്കുന്നു) തുടങ്ങിയ കാരണങ്ങള്‍ മൂടല്‍ മഞ്ഞും പുകയും കൂടിച്ചേരുന്നതിന് കാരണമാകുന്നു.

ഭൂപ്രകൃതി

ഹിമാലയന്‍ പര്‍വതങ്ങളായ ചുറ്റപ്പെട്ട ഭൂപ്രദേശമാണ് ഇന്തോ-ഗംഗ സമതലം. അതിനാല്‍ ഇവിടെ വായുവിന്റെ ഒഴുക്ക് തടസപ്പെടുന്നു. അത് മൂടല്‍ മഞ്ഞിന് കാരണമാകുകയും ചെയ്യുന്നു.

വായു മലിനീകരണം രൂക്ഷമാകുന്നതാണ് മൂടല്‍ മഞ്ഞ് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിന് വഴിവെക്കുന്നത്.