Sleeper Ticket Timing: സ്ലീപ്പര്‍ ടിക്കറ്റുകള്‍ എപ്പോഴാണ് ബര്‍ത്ത് സീറ്റാവുക? ഈ സമയം മറന്നുപോകേണ്ടാ
Sleeper Ticket Bed Timing:സീറ്റുമായി ബന്ധപ്പെട്ട് പൊതുവേ ഉയരുന്ന സംശയമാണ്, എപ്പോള്‍ മുതലാണ് സ്ലീപ്പര്‍ ടിക്കറ്റുകളില്‍ നമുക്ക് കിടന്ന് യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്ന്. പൊതുവേ എല്ലാവര്‍ക്കുമുള്ള ധാരണ സ്ലീപ്പര്‍ ടിക്കറ്റുകളെടുത്താന്‍ ഏത് സമയത്തും കിടന്ന് യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ്. എന്നാല്‍ അങ്ങനെയല്ല, അതിനായി ഒരു പ്രത്യേക സമയം റെയില്‍വേ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
ട്രെയിന്‍ യാത്രകള്‍ നടത്താത്തവര്‍ വിരളമാണ്. എന്നാല്‍ പലര്‍ക്കും ട്രെയിനിനെ കുറിച്ച് കാര്യമായ ധാരണയില്ല. ഇന്ത്യന്‍ റെയില്‍വേയുടെ പല നിയമങ്ങളും ഇന്നും പലര്‍ക്കും അവ്യക്തം. ഇത്തരം നിയമങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുന്നത് നമ്മുടെ യാത്രകളില്‍ ഗുണം ചെയ്യും. ടിക്കറ്റുമായി ബന്ധപ്പെട്ട്, സീറ്റുമായി ബന്ധപ്പെട്ട് അങ്ങനെ നിരവധി കാര്യങ്ങളിലാണ് നമുക്ക് സംശയങ്ങള്‍ ഉണ്ടാകാറുള്ളത്.
സീറ്റുമായി ബന്ധപ്പെട്ട് പൊതുവേ ഉയരുന്ന സംശയമാണ്, എപ്പോള്‍ മുതലാണ് സ്ലീപ്പര്‍ ടിക്കറ്റുകളില്‍ നമുക്ക് കിടന്ന് യാത്ര ചെയ്യാന്‍ സാധിക്കുന്നതെന്ന്. പൊതുവേ എല്ലാവര്‍ക്കുമുള്ള ധാരണ സ്ലീപ്പര്‍ ടിക്കറ്റുകളെടുത്താന്‍ ഏത് സമയത്തും കിടന്ന് യാത്ര ചെയ്യാന്‍ സാധിക്കുമെന്നാണ്. എന്നാല്‍ അങ്ങനെയല്ല, അതിനായി ഒരു പ്രത്യേക സമയം റെയില്‍വേ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
രാത്രി 10 മണി മുതല്‍ ആറ് മണി വരെയാണ് റിസര്‍വ് ചെയ്ത് യാത്രക്കാര്‍ക്ക് ബര്‍ത്തുകളില്‍ ഉറങ്ങാനുള്ള സമയം. ബാക്കിയുള്ള സമയമെല്ലാം ഇരുന്ന് വേണം യാത്ര ചെയ്യാന്‍. ആര്‍എസി പ്രകാരം സൈഡ് ലോവര്‍ ബര്‍ത്തുകളില്‍ റിസര്‍വ് ചെയ്തിരിക്കുന്ന യാത്രകാര്‍ക്കും സൈഡ് അപ്പര്‍ ബര്‍ത്തില്‍ ബുക്ക് ചെയ്ത യാത്രക്കാര്‍ക്കും പകല്‍ സമയത്ത് ഇരുന്ന് യാത്ര ചെയ്യാവുന്നതാണ്.
രാത്രി 10 മണി മുതല്‍ രാവിലെ 6 മണി വരെ സൈഡ് അപ്പര്‍ ബര്‍ത്ത് ബുക്ക് ചെയ്തവര്‍ക്ക് താഴെയുള്ള സീറ്റില്‍ ഇരിക്കാന്‍ അനുവാദമില്ല. എന്നാല്‍ യാത്രക്കാര്‍ എന്തെങ്കിലും ശാരീരിക പരിമിതികളോ അസുഖങ്ങളോ അല്ലെങ്കില്‍ ഗര്‍ഭിണികളോ ആണെങ്കില്‍ അവരെ കൂടുതല്‍ സമയം വിശ്രമിക്കാന്‍ അനുവദിക്കണമെന്നും റെയില്‍വേ വ്യക്തമാക്കുന്നുണ്ട്.
Also Read: India’s Most Profitable Train: ഇന്ത്യയുടെ പണസഞ്ചിയാകുന്ന ട്രെയിന്‍; വന്ദേഭാരത് മാറി നില്‍ക്കും
ഇതുകൂടാതെ, പത്ത് മണിക്ക് മുമ്പ് ട്രെയിനില്‍ കയറിവയവരാണ് നിങ്ങളെങ്കില്‍ ടിക്കറ്റ് പരിശോധിക്കുന്നതിനായി ടിടിഇക്ക് നിങ്ങളുടെ പക്കലേക്ക് വരാന്‍ സാധിക്കില്ലെന്നും റെയില്‍വേ പറയുന്നുണ്ട്. രാത്രി ഇടുന്ന ലൈറ്റുകള്‍ക്ക് പുറമേ എല്ലാ ലൈറ്റുകളും അണയ്ക്കണം. രാത്രി പത്ത് മണിക്ക് ശേഷം കൂട്ടമായി യാത്ര ചെയ്യുന്നവര്‍ ബഹളം വെക്കാന്‍ പാടില്ല, തുടങ്ങിയ കാര്യങ്ങളും യാത്രക്കാര്‍ക്കായി റെയില്‍വേ നിര്‍ദേശിക്കുന്നുണ്ട്.
ഇനിയിപ്പോള്‍ റിസര്‍വ് ചെയ്തിരിക്കുന്ന സ്‌റ്റേഷനില്‍ നിന്ന് നിങ്ങള്‍ക്ക് ട്രെയിനില്‍ കയറാന്‍ സാധിച്ചില്ല എങ്കില്‍ തൊട്ടടുത്തുള്ള രണ്ട് സ്‌റ്റേഷനുകളില്‍ ഒന്നില്‍ നിന്നും കയറിയാല്‍ മതി. റിസര്‍വ് ചെയ്ത സ്‌റ്റേഷന്‍ പിന്നിട്ട് രണ്ട് സ്റ്റേഷനുകള്‍ കഴിയുന്നത് വരെ ടിടിഇക്ക് നിങ്ങളുടെ സീറ്റ് മറ്റൊരാള്‍ക്ക് നല്‍കാനാകില്ല.