5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

West Nile Feever: എന്താണ് വെസ്റ്റ് നൈൽ ഫീവർ? എങ്ങനെ പകരും?

എന്താണ് വെസ്റ്റ് നൈൽ ഫീവർ? എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ എന്ന് പരിശോധിക്കാം.

West Nile Feever: എന്താണ് വെസ്റ്റ് നൈൽ ഫീവർ? എങ്ങനെ പകരും?
West-Nile-Fever
arun-nair
Arun Nair | Published: 08 May 2024 11:53 AM

സംസ്ഥാനത്ത് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചിരിക്കുകയാണ്. കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് നിലവിൽ പനി സ്ഥിരീകരിച്ചിരിക്കുന്നതെങ്കിലും എല്ലാ ജില്ലകളിലും ഇത് സംബന്ധിച്ച് ജാഗ്രതാ നിർദ്ദേശം നൽകി കഴിഞ്ഞിട്ടുണ്ട്. എന്താണ് വെസ്റ്റ് നൈൽ ഫീവർ? എന്തൊക്കെയാണ് ഇതിൻറെ ലക്ഷണങ്ങൾ എന്ന് പരിശോധിക്കാം.

എന്താണ് വെസ്റ്റ് നൈൽ ഫീവർ?

1937ൽ ആഫ്രിക്കയിലെ ഉഗാണ്ടയിലുള്ള വെസ്റ്റ് നൈൽ മേഖലയിൽ കണ്ടെത്തിയതിനാലാണ് രോഗത്തിന് ഈ പേരു വരാൻ കാരണം. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങളിൽ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പക്ഷികളിൽ നിന്ന് കൊതുകുകൾ വഴി വൈറസ് മനുഷ്യരിലേക്ക് പകരും. ക്യൂലക്സ് കൊതുകുകളിലൂടെയാണ് ഇവ മനുഷ്യ ശരീരത്തിലേക്കെത്തുന്നത്.

രക്ത, അവയവ ദാനത്തിലൂടെയും അമ്മയിൽ നിന്ന് മുലപ്പാലിലൂടെ കുഞ്ഞിനും ഗർഭിണിയിൽ നിന്ന് ഗർഭസ്ഥ ശിശുവിനും അപൂർവമായി രോഗം ബാധിക്കാം. എന്നാൽ, മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകരില്ല. വെസ്റ്റ് നൈൽ പനിക്ക് പ്രതിരോധ വാക്സിൻ ലഭ്യമല്ല. പക്ഷികളിലും രോഗബാധയുണ്ടാകാറുണ്ട്. 1937ല്‍ ഉഗാണ്ടയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തിയത്. 2011ല്‍ ആലപ്പുഴയിലാണ് സംസ്ഥാനത്ത് ആദ്യമായി ഈ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

എന്താണ് രോഗ ലക്ഷണങ്ങൾ

കണ്ണിൽ വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ. രോഗം ബാധിക്കുന്ന 20 ശതമാനത്തോളം പേരിൽ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.

ചില കേസുകളിൽ തലച്ചോർ വീക്കം, മെനിഞ്ചൈറ്റിസ് എന്നിവ ബാധിച്ചതായും കണക്കുകൾ സൂചിപ്പിക്കുന്നു. 2 മുതൽ 6 വരെയുള്ള ദിവസങ്ങളിൽ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. അതേസമയം പതിനാല് ദിവസം വരെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാതിരിക്കുന്ന കേസുകളും ഉണ്ടായിട്ടുണ്ട്.

അപകടസാദ്ധ്യത ഏത് പ്രായത്തിലുള്ളവരിലും വൈറസ് ഉണ്ടായേക്കാം. എന്നാൽ, 60 വയസിന് മുകളിലുള്ളവർ ഡയബറ്റിസ്, കാൻസർ, രക്തസമ്മർദ്ദം, കിഡ്നി രോഗങ്ങൾ തുടങ്ങിയ അസുഖങ്ങൾ ഉള്ളവരിലും വൈറസ് ബാധ ഗുരുതരമാകാൻ സാദ്ധ്യതയുണ്ട്. അതേസമയം വെസ്റ്റ്നൈൽ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുറവാണ്.

പനി ബാധിച്ചാൽ

രണ്ടോ മൂന്നോ ആഴ്ചകൊണ്ട് രോഗം പൂർണമായും ഭേദമാകുമെങ്കിലും. രോഗം മൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണം മാറാൻ പിന്നെയും മാസങ്ങൾ വേണ്ടിവന്നേക്കാം.

രോഗപ്രതിരോധവും ചികിത്സയും

വൈസ്റ്റ് നൈല്‍ വൈറസിനെതിരായ മരുന്നുകളോ വാക്‌സിനോ ലഭ്യമല്ലാത്തതിനാല്‍  രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള ചികിത്സയും പ്രതിരോധവുമാണ് പ്രധാനം.  കൊതുകുകടി എല്‍ക്കാതിരിക്കുകയാണ് എറ്റവും നല്ല പ്രതിരോധ മാര്‍ഗം. ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രം ധരിക്കുക, കൊതകു വല ഉപയോഗിക്കുക, കൊതുകിനെ അകറ്റുന്ന ലേപനങ്ങള്‍ പുരട്ടുക, കൊതുകുതിരി, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന കൊതുക് നശീകരണ ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുന്നത് ഫലപ്രദമാണ്. കൂടാതെ കൊതുകിന്റെ ഉറവിട നശീകരണവും പ്രധാനമാണ്. സ്വയം ചികിത്സ രോഗത്തെ സങ്കീര്‍ണമാക്കും. ആരംഭത്തില്‍ തന്നെ ചികിത്സിച്ചാല്‍ ഭേദമാക്കാവുന്നതാണ്.