5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Oppa Meaning: ‘ഒപ്പ’ എന്നാൽ ജേഷ്ഠനോ? വീണ്ടും വൈറലായി കൊറിയൻ പദം, യഥാർത്ഥ അർത്ഥമെന്ത്?

What is the meaning of the Korean Term Oppa: കൊറിയൻ ഡ്രാമകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന, എന്നാൽ കൊറിയൻ ഭാഷ അറിയാത്തവർക്ക് ഏറ്റവും കൂടുതൽ സംശയം സൃഷ്ടിക്കുന്ന ഒരു പദമാണ് 'ഒപ്പ'. അതിനുള്ള, പ്രധാനകാരണം ഈ വാക്ക് രണ്ടു സാഹചര്യങ്ങളിൽ ഉപയോഗിക്കാം എന്നത് തന്നെയാണ്.

Oppa Meaning: ‘ഒപ്പ’ എന്നാൽ ജേഷ്ഠനോ? വീണ്ടും വൈറലായി കൊറിയൻ പദം, യഥാർത്ഥ അർത്ഥമെന്ത്?
Representational ImageImage Credit source: Freepik
nandha-das
Nandha Das | Updated On: 02 Jan 2025 21:11 PM

കൊറിയൻ ഡ്രാമകൾക്ക് ഇന്ത്യയിലും ആരാധകർ ഏറെയാണ്. ബിടിഎസ് പോലുള്ള സംഗീത ബാൻഡുകളുടെ കടന്നുവരവ് കൊറിയൻ വിനോദ മേഖലയെ ആഗോളതലത്തിലേക്ക് ഉയർത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതുപോലെ തന്നെ സ്ക്വിഡ് ഗെയിം, ഓൾ ഓഫ് അസ് ആർ ഡെഡ് തുടങ്ങിയ സീരിസുകളും ലോകമെമ്പാടും ശ്രദ്ധ നേടിയിരുന്നു. കൊറിയൻ ഡ്രാമകൾ കാണുന്ന പ്രേക്ഷകർ, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ പല കൊറിയൻ വാക്കുകളും സുപരിചിതമാണ്. അതിൽ ചിലതാണ് അന്യോങ്ഹാസെയോ (ഹലോ), ചിഞ്ചാ (ശെരിക്കും?), സാരാങ്-ഹെയോ (ഞാൻ നിന്നെ സ്നേഹിക്കുന്നു), മിയാൻഹെ (ക്ഷമിക്കുക) തുടങ്ങിയ പദങ്ങൾ.

കൊറിയൻ ഡ്രാമകളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന, എന്നാൽ കൊറിയൻ ഭാഷ അറിയാത്തവർക്ക് ഏറ്റവും കൂടുതൽ സംശയം സൃഷ്ടിക്കുന്ന ഒരു പദമാണ് ‘ഒപ്പ’. അതിനുള്ള, പ്രധാനകാരണം ഈ വാക്ക് രണ്ടു സാഹചര്യങ്ങളിൽ ഉപയോഗിക്കാം എന്നത് തന്നെയാണ്. ‘ഒപ്പ’ എന്നാൽ സ്വന്തം ജേഷ്ഠനെ സൂചിപ്പിക്കുന്ന പദമാണ്. എന്നാൽ, പെൺകുട്ടികൾക്ക് അവരെക്കാൾ മുതിർന്ന മറ്റ് ആൺകുട്ടികളെയും ഇങ്ങനെ വിളിക്കാം. പ്രണയിതാവ്, ഭർത്താവ് എന്നിവരെയും ഒപ്പ എന്ന് കൊറിയൻ സ്ത്രീകൾ വിളിക്കാറുണ്ട്.

അതേസമയം, പുരുഷന്മാർക്ക് അവരെക്കാൾ മുതിർന്ന പുരുഷന്മാരെ ‘ഒപ്പ’ എന്ന് വിളിക്കാൻ കഴിയില്ല. ഇതാണ് സംശയത്തിന് ഇടയാക്കുന്ന മറ്റൊരു കാര്യം. പുരുഷന്മാർ അവരെക്കാൾ മുതിര പുരുഷന്മാരെ ‘ഹ്യുങ്’ എന്നാണ് വിളിക്കുക. ഈ പദം സ്ത്രീകൾ ഉപയോഗിക്കാറില്ല. ഇതുപോലെ തന്നെയുള്ള മറ്റ് പദങ്ങളാണ് ‘നൂന’, ‘ഒന്നി’ എന്നത്. സ്ത്രീകൾ അവരെക്കാൾ മുതിർന്ന സ്ത്രീകളെ ‘ഒന്നി’ എന്ന് വിളിക്കുമ്പോൾ, പുരുഷന്മാർ അവരെക്കാൾ മുതിർന്ന സ്ത്രീകളെ ‘നൂന’ എന്നാണ് വിളിക്കുക.

ALSO READ: ഗോട്ട് 7ന് പിന്നാലെ മടങ്ങിവരവിന് ഒരുങ്ങി എക്സോ; പ്രഖ്യാപനവുമായി സൂഹോ, ആവേശത്തിൽ ആരാധകർ

കൊറിയയിലെ മറ്റൊരു പ്രത്യേകത അവിടെ പ്രായത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്നു എന്നതാണ്. തങ്ങളേക്കാൾ ഒരു ദിവസത്തിന് മുതിർന്ന വ്യക്തിയാണെങ്കിൽ പോലും അതിന്റെതായ ബഹുമാനം കൊടുത്ത് വേണം സംസാരിക്കാൻ എന്ന നിർബന്ധം അവർക്കുണ്ട്. ഇന്നത്തെ തലമുറയിലൂടെ ഇതിന് ചെറിയ തോതിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും, ഇപ്പോഴും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. കൊറിയയിൽ പലരും പരിചയപ്പെടുമ്പോൾ തന്നെ തിരയുന്ന കാര്യങ്ങളിൽ ഒന്നാണ് പ്രായം. പ്രായം അനുസരിച്ചാണ് സംസാരത്തിലും രീതികളിലുമെല്ലാം എത്രത്തോളം മര്യാദ പ്രകടിപ്പിക്കണമെന്നത് അവർ നിശ്ചയിക്കുന്നത് പോലും.

അതേസമയം, പരമ്പരാഗത കൊറിയൻ രീതി അനുസരിച്ച് പുതുവർഷം ആരംഭിക്കുന്ന ദിവസം എല്ലാവർക്കും ഒരു വയസ് കൂടും. അന്ന് അവരുടെ ജന്മദിനം ആയിരിക്കണം എന്നില്ല. അതുപോലെ തന്നെ ജനിച്ചു വീഴുന്ന കുട്ടിക്ക് അവർ ഒരു വയസ് കണക്കാക്കും. ശേഷം, ജനുവരി ഒന്ന് വരുന്നതോടെ കുഞ്ഞിന് രണ്ടു വയസ് തികയും. കാലങ്ങളായി ഈ രീതിയാണ് കൊറിയക്കാർ പിന്തുടർന്ന് വന്നിരുന്നത്. അതായത്, ഡിസംബർ 31ന് ജനിക്കുന്ന കുട്ടിക്ക് പിറ്റേ ദിവസം തന്നെ രണ്ടു വയസ് തികയും എന്ന് സാരം. എന്നാൽ, 2023 ജൂൺ മാസത്തോടെ ഇതവസാനിപ്പിച്ച് ലോകമെങ്ങുമുള്ള പൊതുരീതി സ്വീകരിക്കാൻ ദക്ഷിണ കൊറിയ തീരുമാനിച്ചു.