5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vasthu Shastra: വീട്ടിലെ കന്നിമൂലയ്ക്ക് പ്രാധാന്യമുണ്ടോ?

Kannimoola in Vasthu: വാസ്തുശാസ്ത്ര പ്രകാരം എട്ട് ദിക്കുകളിൽ വെച്ച് ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല. അതുകൊണ്ടു തന്നെയാണ് കന്നിമൂലയ്ക്കു ഇത്രയേറെ പ്രാധാന്യം കല്പിക്കുന്നത്.

Vasthu Shastra: വീട്ടിലെ കന്നിമൂലയ്ക്ക് പ്രാധാന്യമുണ്ടോ?
(Image Courtesy: Pinterest)
nandha-das
Nandha Das | Published: 04 Aug 2024 15:15 PM

ഒരു വീട് പണിയുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടതും പ്രാധാന്യമേറിയതുമായ ദിക്കാണ് കന്നിമൂല. കന്നിമൂല എന്നത് വീടിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്താണ്. മറ്റു ഏഴ് ദിക്കുകളുടെയും അധിപൻ ദേവന്മാരാണെങ്കിൽ, ഈ ദിക്കിന്റെ അധിപൻ അസുരനാണ്.

കന്നിമൂലയിൽ പിഴവുകൾ വരുത്തിയാൽ അത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് വീട്ടിലെ സ്ത്രീകളെയാണ്. കർമ്മരംഗത്ത് അവർക്കു പലതരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടതായി വരും. സർക്കാർ ജോലി ഉള്ളവർ ആണെങ്കിൽ സ്ഥാനക്കയറ്റം ലഭിക്കാൻ പ്രയാസമുണ്ടാകും. കൂടാതെ വീട്ടിലെ പുരുഷന്മാരെയും, സന്താനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും. സന്താനങ്ങളുടെ വിവാഹം വൈകാനും, വീട്ടിലെ പുരുഷന്മാർക്ക് ആരോഗ്യ സംബന്ധമായ പ്രശ്ങ്ങൾ വരാനും സാധ്യതയുണ്ട്.

വീട്ടിലെ കന്നിമൂല ഒഴിച്ചിടുന്നത് ദോഷകരമാണ്. അതുപോലെ തന്നെ കന്നിമൂലയിൽ ശുചിമുറി, കാർപോർച്ച്, അടുക്കള, എന്നിവ വരുന്നതും നല്ലതല്ല. കന്നിമൂല ഭാഗത്ത് പ്രധാന കിടപ്പുമുറി വരുന്നതാണ് ഏറ്റവും അനുയോജ്യം. വീടിന്റെ രണ്ടാം നില പണിയുമ്പോഴും കന്നിമൂല ഒഴിച്ചിടുന്നത് നല്ലതല്ല. ആദ്യം തന്നെ അവിടെ ഒരു മുറി പണിയുക, മറ്റ്‌ ഭാഗങ്ങൾ ഒഴിഞ്ഞു കിടന്നാലും പ്രശ്നമില്ല. അതുപോലെ തന്നെ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്, കന്നിമൂല താഴ്ന്നു കിടക്കാൻ പാടുള്ളതല്ല. അങ്ങനെയുള്ള വീടുകളിൽ ഐശ്വര്യം കുറയുമെന്നും, എല്ലാ കാര്യങ്ങളിലും തടസ്സങ്ങൾ നേരിടും എന്നുമാണ് വിശ്വാസം. കന്നിമൂലയിൽ പൂജാമുറി വരുന്നത് നല്ലതാണ്.

READ MORE: കർക്കിടകത്തിൽ മുരിങ്ങയില കഴിച്ചാൽ മരണമുണ്ടാകുമോ? സത്യമിങ്ങനെ…

കന്നിമൂലയിൽ ശ്രദ്ധിക്കേണ്ടത്

  • ശുചിമുറി നിർമിക്കാൻ പാടില്ല.
  • ഇവിടെ കാർപോർച്ച് പാടില്ല.
  • അടുക്കള ഇവിടെ വരരുത്.
  • കന്നിമൂലയിൽ ഗേറ്റ് കൊടുക്കരുത്.
  • ഇവിടെ സിറ്റൗട് പണിയരുത്.
  • ഈ ഭാഗത്ത് വഴി വന്നു കയറരുത്.
  • കിണർ ഇവിടെ വരാൻ പാടില്ല.
  • ഇവിടെ കുഴികൾ എടുക്കരുത്.
  • പട്ടിക്കൂടും, പക്ഷിക്കൂടും പാടില്ല.
  • ഈ ഭാഗത്ത് കോണിപ്പടികൾ പാടില്ല.

കന്നിമൂലയിൽ ചെടികൾ വയ്ക്കാമോ?

പുളിമരം ഒരിക്കലും കന്നിമൂലയിൽ നടാൻ പാടില്ല. കന്നിമൂലയിൽ മാത്രമല്ല വീടിന്റെ ഒരു വശത്തും പുളിമരം നടുന്നത് നല്ലതല്ല. ചെത്തി, തുളസി, മുക്കുറ്റി, മഞ്ഞൾ, കറുക പോലുള്ള ചെടികൾ കന്നിമൂലയിൽ നടുന്നത് ഉത്തമമാണ്.