5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Tech-Infused Fashion‌: നിങ്ങളുടെ ടെൻഷൻ എത്രയെന്ന് ഈ ഷർട്ടിനറിയാം, യാത്ര എവിടെയാണെന്ന് ഷൂ പറയും; ടെക്-ഇൻഫ്യൂസ്ഡ് ഫാഷനാണ് ഇവിടെ താരം

Tech-Infused Fashion‌ Functionality: ഒരു വ്യക്തിക്ക് തോന്നുന്നത് എന്തും ഫാഷനാക്കി മാറ്റുന്നതാണ് ഇക്കാലത്തെ ട്രെൻഡ്. അത്തരത്തിൽ ഫാഷൻ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ടെക്-ഇൻഫ്യൂസ്ഡ് ഫാഷൻ.

Tech-Infused Fashion‌: നിങ്ങളുടെ ടെൻഷൻ എത്രയെന്ന് ഈ ഷർട്ടിനറിയാം, യാത്ര എവിടെയാണെന്ന് ഷൂ പറയും; ടെക്-ഇൻഫ്യൂസ്ഡ് ഫാഷനാണ് ഇവിടെ താരം
Tech-Infused Fashion.
neethu-vijayan
Neethu Vijayan | Updated On: 09 Jul 2024 16:22 PM

വർഷങ്ങൾക്ക് മുൻപ് ഭാവിയിൽ ലോകത്ത് വരാനിരിക്കുന്ന സാങ്കേതിക വിദ്യയുടെ വളർച്ചയെ പറ്റി പഠിച്ച കുട്ടികളാവാം നമ്മളിൽ പലരെങ്കിലും. അന്ന് പറഞ്ഞത് പഠിച്ചതുമായ പലതും ഇന്ന് നമ്മുടെ കൺമുന്നിലെ സത്യങ്ങളാണ്. അടിമുടി മാറിക്കൊണ്ടിരിക്കുന്ന ലോകത്ത് ഒരു പക്ഷെ ആദ്യം മാറുന്നത് ഫാഷനായിരിക്കും.

ഫാഷനിൽ തെറ്റ് ശെരി എന്ന വാക്കിന് പ്രാധാന്യമില്ല. ഒരു വ്യക്തിക്ക് തോന്നുന്നത് എന്തും ഫാഷനാക്കി മാറ്റുന്നതാണ് ഇക്കാലത്തെ ട്രെൻഡ്. അത്തരത്തിൽ ഫാഷൻ ലോകത്തെ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ടെക്-ഇൻഫ്യൂസ്ഡ് ഫാഷൻ. ഫാഷനും സാങ്കേതിക വിദ്യയും ഒരു പോലെ സമന്വയിപ്പിക്കുന്ന ടെക്-ഇൻഫ്യൂസ്ഡ് ഫാഷൻ്റെ വിവിധ തലങ്ങളെ കുറിച്ച് ചർച്ച ചെയ്യുകയാണ് സ്റ്റൈൽ ബാഗ്.

എന്താണ് ടെക്-ഇൻഫ്യൂസ്ഡ് ഫാഷൻ?

ഫാഷനോടൊപ്പം അത്യാധുനിക സാങ്കേതിക വിദ്യ കൂട്ടികലർത്തിയ രീതിയെയാണ് ടെക്-ഇൻഫ്യൂസ്ഡ് ഫാഷൻ . ഡിജിറ്റൽ ലോകത്തിലൂടെ കടന്നുപോകുന്ന ഇപ്പോഴത്തെ തലമുറയുടെ ഫാഷൻ രീതികളിലും ഈ മാറ്റം കാണാനാവുന്നതാണ്. വസ്ത്രങ്ങളായിക്കോട്ടെ ആക്സസറികളായിക്കോട്ടെ എന്തിൻ്റെയും പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നതിന് ടെക്-ഇൻഫ്യൂസ്ഡ് ഫാഷൻ വലിയ ഘടകമായി മാറിയിരിക്കുന്നു. ഫാഷൻ ലോകത്ത് സാങ്കേതിക വി​ദ്യയുടെ ഇത്തരത്തിലുള്ള കടന്നുകയറ്റം ഒരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്.

വെയറബിൾ ടെക്നോളജി

സ്മാർട്ട് വാച്ചുകളും ഫിറ്റ്‌നസ് ട്രാക്കറുകളും പോലുള്ളവയെയാണ് വെയറബിൾ ടെക്നോളജി എന്ന് പറയുന്നത്. ഒരു മനുഷ്യൻ്റെ ശാരീരികമായ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യുന്നത് മുതൽ അതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ നൽകുന്നത് ഉൾപ്പെടെയുള്ള സാങ്കേതികത വിദ്യകളാണ് നമ്മുടെ കൺമുന്നിലുള്ളത്.

നിരവധി കമ്പനികളാണ് ഇത്തരത്തിലുള്ള ഉപകരണങ്ങൾ പല തരം ഫീച്ചറുകളോടെ പുറത്തിറക്കുന്നത്. ഇതിന് ആവശ്യക്കാരും നിരവധിയാണ്. സാങ്കേതിക വിദ്യ എന്നത് നിത്യജീവിതത്തിലെ ഓരോ നിമിഷവും ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മളെ നയിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വളർച്ചയും ഫാഷൻ ലോകത്തിൻ്റെ ഭാവിയുടെ നിലനിൽപ്പുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Wearable Technology

സ്മാർട്ട് ഫാബ്രിക്സ്

തുണിത്തരങ്ങളിൽ സാങ്കേതിക വിദ്യ അല്ലെങ്കിൽ ഇലക്ട്രോണിക് ഘടകങ്ങൾ ഉൾപ്പെടുത്തിയവെയാണ് സ്മാർട്ട് ഫാബ്രിക്സ് അഥവാ ഇ-ടെക്സ്റ്റൈൽസ് എന്ന് പറയപ്പെടുന്നത്. ഒരാളുടെ ശാരീക പ്രവർത്തനങ്ങൾ തിരിച്ചറിയാൻ സാധിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിക്കുന്നതോ എന്തെങ്കിലും കാര്യങ്ങളെ സെൻസർ ചെയ്യാൻ സാധിക്കുന്നതോ ആയ എന്തും തുണികളിൽ ഉൾപ്പെടുന്നതിനെയാണ് സ്മാർട്ട് ഫാബ്രിക്സ് കൊണ്ട് ഉദ്ദേശിക്കുന്നത്.

നിങ്ങൾ എവിടെയാണ് നിൽകുന്നത്, എന്ത് ചെയ്യുന്നു തുടങ്ങി എന്തും തിരിച്ചറിയാനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്ന ഷൂവും ടി-ഷർട്ടും വരെ വിപണിയിൽ ലഭ്യമാണ്. അങ്ങനെ നമുക്ക് ചിന്തിക്കാൻ കൂടെ പറ്റാത്തതരം സാങ്കേതിക വിദ്യകളാണ് ഫാഷൻ യു​ഗത്തിൻ്റെ ഭാവിയെ വരവേൽക്കാൻ ഒരുങ്ങിനിൽക്കുന്നത്. എല്ലാം വിരൽതുമ്പിൽ വേണമെന്ന് ആ​ഗ്രഹിക്കുന്ന ഇന്നത്തെ തലമുറയ്ക്ക് ഇത് കൂടുതൽ മികച്ച അനുഭവം നൽകും.

ഹീറ്റട് ക്ലോത്തിങ് (ചൂട് നിലനിർത്തുന്ന വസ്ത്രം)

ഇലക്ട്രോണിക് ഉപകരണങ്ങളുടെ സഹായത്തോടെ വസ്ത്രങ്ങളിൽ ചൂട് നിലനിർത്തുന്ന ഒരു രീതിയാണ് ഹീറ്റട് ക്ലോത്തിങ്. ഇത് കൂടുതലായും തണുത്ത കാലാവസ്ഥയ്ക്ക് അനുയോജ്യമായ തരത്തിലാണ് നിർമ്മിക്കുക. മോട്ടോർസൈക്കിൾ റൈഡിംഗ്, ഡൗൺഹിൽ സ്കീയിംഗ്, ഡൈവിംഗ്, വിൻ്റർ ബൈക്കിംഗ്, സ്നോമൊബൈലിംഗ്, ട്രെക്കിംഗ് തുടങ്ങിയ മേഖലകളിൽ ഉള്ളവർക്കാണ് ഈ വസ്ത്രങ്ങൾ കൂടുതൽ ഉപയോഗപ്രദമാകുക.

ഈ വസ്ത്രങ്ങളിൽ 12, 7.4, 5 വോൾട്ട് പവർബാങ്കുകളാണ് ഉപയോഗിക്കുന്നത്. കൈകാലുകളിൽ ചൂട് ലഭിക്കുന്ന തരത്തിൽ തയ്യാറാക്കിയ വസ്ത്രങ്ങളാണ് ഏറ്റവും വ്യാപകമായുള്ളത്. കാരണം തണപ്പുള്ള കാലാവസ്ഥ മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഈ രണ്ട് ഭാ​ഗങ്ങളെയാണ്. കാർബൺ ഫൈബർ അല്ലെങ്കിൽ നിക്കൽ-ക്രോമിയം പോലെയുള്ള ലോഹ സംയുക്തം കൊണ്ട് നിർമ്മിച്ചിരിക്കുന്ന വയറുകളാണ് വസ്ത്രങ്ങളുടെ ഉള്ളിൽ ​ഘടിപ്പിച്ചിരിക്കുന്നത്.

heated clothing

ഫിറ്റ്നസ് അപ്പാരൽ

സാങ്കേതികവിദ്യയുടെ സംയോജനത്തോടെ വികസിപ്പിച്ചെടുക്കുന്ന വർക്കൗട്ടുകൾക്ക് ഉപയോ​ഗിക്കാവുന്ന വസ്ത്രങ്ങളോ ഷൂസുകളോ തുടങ്ങിയവെയാണ് ഫിറ്റ്നസ് അപ്പാരൽ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. വർക്കൗട്ട് ചെയ്യുമ്പോൾ ഹൃദയമിടിപ്പ് അളക്കുക, പേശികളുടെ ഉത്തേജനം, കംപ്രഷൻ എന്നിവ തിരിച്ചറിയുക തുടങ്ങിയ തരത്തിലാണ് ഇത്തരം വസ്ത്രങ്ങൾ അല്ലെങ്കിൽ ഉപകരണങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

സമ്മർദ്ദം വരെ അളക്കാം

ഇപ്പോൾ വിപണയിലേക്കെത്തുന്ന ചില വസ്ത്രങ്ങളിൽ നിങ്ങളുടെ സമ്മർദ്ദം വരെ ട്രാക്ക് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ ഘടിപ്പിച്ചിട്ടുണ്ട്. കേൾക്കുമ്പോൾ കൗതുകമെന്ന് തോന്നുമെങ്കിലും ഇവ ശരീരത്തിലെ ഓരോ ചലനങ്ങളും നിരീക്ഷിച്ച് അപ്പപ്പോൾ അവയുടെ വിവരങ്ങൾ നമ്മളോട് പങ്കുവയ്ക്കുന്നു. സാങ്കേതികവിദ്യ പുരോഗമിക്കുന്നതിനനുസരിച്ച്, ദൈനംദിന ആക്‌സസറികളുമായുള്ള ഡിജിറ്റൽ ഉപകരണങ്ങളുടെ സംയോജനം കൂടുതൽ വ്യാപകവും ശ്രദ്ധേയവുമായി മാറുകയാണ്.

സൺ​ഗ്ലാസുകളിലും കണ്ണടകളിൽ പോലും ഇന്ന് സാങ്കേതിക വിദ്യയുടെ ഉപയോഗം കാണാൻ സാധിക്കും. സെൻസറുകൾ, ബ്ലൂടൂത്ത് കണക്റ്റിവിറ്റി, കൂടാതെ ചെറിയ ഡിജിറ്റൽ ഡിസ്പ്ലേകൾ എന്നിവ അടക്കം കണ്ണടകളിൽ സജ്ജീകരിച്ചിട്ടുണ്. ഒരു വ്യക്തിയുടെ ആരോ​ഗ്യ കാര്യങ്ങൾ നിരീക്ഷിക്കാനുള്ള കഴിവുകളും സ്‌മാർട്ട് കണ്ണടകൾക്കുണ്ട്.

സസ്റ്റൈനബിൾ ഫാഷൻ

സാങ്കേതിക വിദ്യയുടെ വളർച്ച ഒരു പരിധിവരെ പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്നതായി കണക്കാക്കപ്പെടുന്നു. അത്തരത്തിൽ പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ച്ചുകൊണ്ടുള്ള ഒരു വ്യവസായത്തെയാണ് സസ്റ്റൈനബിൾ ഫാഷൻ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 3ഡി പ്രിൻ്റിംഗ്, ബയോഡീഗ്രേഡബിൾ മെറ്റീരിയലുകൾ, വെള്ളമുപയോ​ഗിക്കാതെയുള്ള ഡൈയിംഗ് പ്രക്രിയകൾ തുടങ്ങിയ സാങ്കേതികത ഈ ഫാഷൻ രീതിയെ കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കുന്നു.