Nipah Virus Precautions: വരാനിരിക്കുന്നത് നിപ കാലമോ? ചൂടുകാലത്ത് ഇവ ശ്രദ്ധിക്കാം
Nipah Virus Symptoms: ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ എന്ന ഫാമിലിയെ അംഗമാണ്. മാത്രമല്ല നിപ ഒരു ആര്‍എന്‍എ വൈറസാണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഈ വൈറസ്, വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്കും എത്തുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരും.

2018 മെയ് മാസത്തിലാണ് കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടായതായി സ്ഥിരീകരിക്കുന്നത്. കോഴിക്കോടുള്ള ചെങ്ങരോത്ത് എന്ന ഗ്രാമത്തിലായിരുന്നു രോഗബാധയുണ്ടായിരുന്നത്. പഴംതീനി വവ്വാലുകളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പടര്‍ന്നതെന്ന് പിന്നീട് കണ്ടെത്തി. രോഗം ബാധിച്ച് അന്ന് മരണപ്പെട്ടത് 18 പേരാണ്.
പിന്നീടുള്ള വര്‍ഷങ്ങളിലും സംസ്ഥാനത്ത് നിപ ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്നാല്‍ രോഗത്തെ ചെറുക്കാന്‍ കേരളം പാകപ്പെട്ട് കഴിഞ്ഞു. എന്നിരുന്നാലും ജാഗ്രതയോടെ തന്നെ വേണം ചൂടുകാലത്തെ വരവേല്‍ക്കാന്‍. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വ്യക്തമാക്കി കഴിഞ്ഞു.
നിപ വൈറസ്
ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ എന്ന ഫാമിലിയെ അംഗമാണ്. മാത്രമല്ല നിപ ഒരു ആര്‍എന്‍എ വൈറസാണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഈ വൈറസ്, വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ മനുഷ്യരിലേക്കും എത്തുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരും.




രോഗലക്ഷണങ്ങള്‍
വൈറസ് ശരീരത്തില്‍ പ്രവേശിച്ച് 4 മുതല്‍ 14 ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. ചിലപ്പോള്‍ 21 ദിവസമെടുത്തേക്കാം. പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപുരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങള്‍ തുടങ്ങിയ ലക്ഷണങ്ങളും പ്രകടിപ്പിച്ചേക്കാം. കൂടാതെ, തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാകാനും സാധ്യതയുണ്ട്. ശ്വാസകോശത്തെയും വൈറസ് ബാധിക്കും.
Also Read: Nipah Virus Symptoms: നിപ രോഗബാധ ഉണ്ടാകുന്നതെങ്ങനെ? രോഗലക്ഷണങ്ങളും മുന്‍കരുതലുകളും എന്തെല്ലാം?
നിപയെ ചെറുക്കുന്നതിനായി എന്തെല്ലാം ചെയ്യാം
- പക്ഷി-മൃഗാദികള്‍ കടിച്ചതോ നിലത്ത് വീണ് കിടക്കുന്നതോ ആയ പഴങ്ങള്‍ കഴിക്കരുത്.
- ഫലവര്‍ഗങ്ങള്‍ നന്നായി കഴുകിയതിന് ശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കുക.
- തുറന്ന് വെച്ച സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള കള്ള് പോലുള്ള പാനീയങ്ങള്‍ കുടിക്കാതിരിക്കുക.
- നിലത്ത് വീണ പഴങ്ങള്‍ ഉള്‍പ്പെടെ എടുക്കുമ്പോള്‍ കയ്യുറകള്‍ ഉപയോഗിക്കുക.
- വവ്വാലുകള്‍ സ്പര്‍ശിക്കാന്‍ സാധ്യതയുള്ള ഫലങ്ങളിലും സ്ഥലങ്ങളിലും സ്പര്‍ശിക്കേണ്ട സാഹചര്യമുണ്ടാകുകയാണെങ്കില്‍ കയ്യുറകള്‍ ഉപയോഗിക്കാം.
- വവ്വാല്‍ സാന്നിധ്യമുള്ള ഇടങ്ങളില്‍ തൊട്ട് കഴിഞ്ഞാല്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കൈ കഴുകി വൃത്തിയാക്കാം.
- വവ്വാലുകളെ ആട്ടി അകറ്റുകയോ അവയുടെ ആവാസവ്യവസ്ഥ തകര്‍ക്കാന്‍ ശ്രമിക്കുകയോ അരുത്. വവ്വാലുകളെ ഭയപ്പെടുത്തുന്നത് അവ ശരീര സ്രവങ്ങള്‍ കൂടുതല്‍ പുറപ്പെടുവിക്കുന്നതിന് കാരണമാകും.
- വവ്വാലുകള്‍ തൊടാത്ത വിധത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളും വെള്ളവും സൂക്ഷിക്കുക.