Human Metapneumovirus: ഭയം വിതച്ച് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്; എന്താണ് ഈ രോഗം?
Symptoms of Human Metapneumovirus: ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അഥവാ എച്ച് എം പി വിയാണ് ചൈനയെ പിടിമുറുക്കിയിരിക്കുന്നത്. രോഗം ബാധിച്ച് രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. വളരെ പെട്ടെന്നാണ് രോഗം പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കൊവിഡ് മഹാമാരി ഈ ലോകത്ത് സൃഷ്ടിച്ച ആഘാതം വിട്ടൊഴിയും മുമ്പേ മറ്റൊരു വൈറസ് വ്യാപനത്തിന്റെ വാര്‍ത്തയാണ് ചൈനയില്‍ നിന്നെത്തുന്നത്. കൊവിഡ് വ്യാപനത്തിന് അഞ്ച് വര്‍ഷങ്ങള്‍ പിന്നിടുന്ന വേളയിലാണ് അടുത്ത വൈറസ് ഭീതി വിതെച്ചുകൊണ്ടെത്തിയിരിക്കുന്നത്. ചൈനയില്‍ ഈ വൈറസ് അതിവേഗം പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് അഥവാ എച്ച് എം പി വിയാണ് ചൈനയെ പിടിമുറുക്കിയിരിക്കുന്നത്. രോഗം ബാധിച്ച് രാജ്യത്തെ ആശുപത്രികളെല്ലാം നിറഞ്ഞ് കവിഞ്ഞിരിക്കുന്നു. വളരെ പെട്ടെന്നാണ് രോഗം പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
രോഗം വ്യാപിക്കുന്നതിന്റെ വാര്‍ത്തകള്‍ ലോകമാകമാനം പരന്നിട്ടും ചൈനീസ് സര്‍ക്കാരോ ലോകാരോഗ്യ സംഘടനയോ ഇതുമായി ബന്ധപ്പെട്ട് ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 14 വയസിന് താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും ഈ രോഗം കണ്ടെത്തിയിരിക്കുന്നത്. ചൈനയിലെ ഈ രോഗവ്യാപാനം ലോകത്തെ ഒന്നാകെയാണ് നടുക്കിയിരിക്കുന്നത്.
എന്താണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്?
2001ല്‍ തിരിച്ചറിഞ്ഞ ന്യൂമോവിരിഡേ എന്ന ഗണത്തില്‍പ്പെട്ട വൈറസാണ് ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ്. ശ്വാസകോശ അണുബാധയ്ക്കാണ് ഈ വൈറസ് കാരണമാകുന്നത്. ശ്വാസകോശ അണുബാധയ്ക്ക് കാരണമാകുന്ന ജലദോഷം, പനി പോലുള്ള ലക്ഷണങ്ങളാണ് ഈ അസുഖത്തിനുമുള്ളത്. കുട്ടികളെയാണ് ഈ രോഗം കൂടുതല്‍ ബാധിക്കുന്നത്.
എല്ലാ പ്രായക്കാര്‍ക്കും രോഗം വരുന്നുണ്ടെങ്കിലും അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലും നവജാതശിശുക്കളിലുമാണ് രോഗം ഗുരുതരമാകുന്നത്. കൂടാതെ പ്രായമായവരെയും പ്രതിരോധശേഷി കുറഞ്ഞവരെയും രോഗം കൂടുതലായി ബാധിക്കാനിടയുണ്ട്.
Also Read: New Virus Outbreak In China: ചൈനയില്‍ വീണ്ടും വൈറസ് വ്യാപനം? ആശുപത്രികൾ നിറയുന്നു
ലക്ഷണങ്ങള്‍
- ചുമ
- മൂക്കൊലിപ്പ്
- അടഞ്ഞ മൂക്ക്
- പനി
- തൊണ്ടവേദന
തുടങ്ങിയവയാണ് സാധാരണയായി കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. എന്നാല്‍ രോഗം മൂര്‍ച്ഛിച്ചാല്‍ ശ്വാസം മുട്ടല്‍, ശ്വാസതടസം തുടങ്ങിയ ബുദ്ധിമുട്ടുകളും ഉണ്ടാകും. എന്നാല്‍ ചിലരെ ഈ അണുബാധ ബ്രോങ്കെറ്റിസ്, ന്യൂമോണിയ, ആസ്തമ തുടങ്ങിയ അവസ്ഥകളിലേക്കും എത്തിക്കുന്നു.
രോഗം എങ്ങനെ പടരുന്നു?
രോഗബാധയുള്ളവരുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് വ്യാപനമുണ്ടാകുന്നത്. രോഗി സ്പര്‍ശിച്ച വസ്തുക്കളില്‍ തൊടുന്നത് വഴി പോലും രോഗം പകരും. വൈറസിന്റെ സാന്നിധ്യമുള്ള പ്രതലങ്ങളില്‍ തൊട്ടത്തിന് ശേഷം മൂക്കിലോ വായിലോ തൊടുന്നത് വഴിയും രോഗം വരും.
വൈറസ് ശരീരത്തിലെത്തി മൂന്ന് മുതല്‍ ആറ് ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങും. കൈകള്‍ കഴുകാതെ മുഖത്ത് തൊടുന്നത് ഒഴിവാക്കുന്നതാണ് രോഗം വരാതിരിക്കാന്‍ സ്വീകരിക്കേണ്ട പ്രധാന മുന്‍കരുതല്‍. ആള്‍ക്കൂട്ടത്തില്‍ മാസ്‌ക് ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക.
ഹ്യൂമന്‍ മെറ്റാന്യൂമോവൈറസിന് നിലവില്‍ പ്രത്യേക ചികിത്സയോ മരുന്നോ ലഭ്യമല്ല. രോഗലക്ഷണങ്ങളെ നിയന്ത്രിക്കുക എന്നതാണ് പ്രതിവിധി. രോഗം കണ്ടെത്തി കഴിഞ്ഞാല്‍ വിശ്രമം അനിവാര്യമാണ്. പനിയും, ശ്വാസംമുട്ടലും പോലുള്ളവ കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കാവുന്നതാണ്.
ഇന്ത്യക്കാര്‍ ഭയക്കണോ?
കേന്ദ്ര ആരോഗ്യമന്ത്രാലയം രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിലയിരുത്തി കൊണ്ടിരിക്കുകയാണ്. നിലവില്‍ ചൈനയില്‍ മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.