AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Cholera: എന്താണ് കോളറ? എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

What is Cholera: മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് സാധാരണയായി കോളറ പടരുന്നത്. കോളറയുടെ പ്രധാന ലക്ഷണം വയറിളക്കം ആണ്. മനുഷ്യരുടെ മലവിസർജനം വഴി പുറത്താകുന്ന ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുന്നത് വഴി ഈ രോഗം പകരുന്നു.

Cholera: എന്താണ് കോളറ? എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പ്രതീകാത്മക ചിത്രംImage Credit source: Freepik
nandha-das
Nandha Das | Updated On: 27 Apr 2025 19:31 PM

ജലത്തിലൂടെ പകരുന്ന ഒരു രോഗമാണ് കോളറ. വിബ്രിയോ കോളറ എന്ന ബാക്ടീരിയയാണ് കോളറ പരത്തുന്നത്. രോഗാണുക്കൾ ശരീരത്തിനുള്ളിലെത്തി ഏതാനും മണിക്കൂറുകൾക്കകമോ അഞ്ച് ദിവസത്തിനുള്ളിലോ രോഗം പിടിപെടാം. മലിനമായ വെള്ളവും ഭക്ഷണവും വഴിയാണ് സാധാരണയായി കോളറ പടരുന്നത്. കോളറയുടെ പ്രധാന ലക്ഷണം വയറിളക്കം ആണ്. മനുഷ്യരുടെ മലവിസർജനം വഴി പുറത്താകുന്ന ബാക്ടീരിയകൾ കുടിവെള്ളത്തിൽ കലരുന്നത് വഴി ഈ രോഗം പകരുന്നു. വിബ്രിയോ കോളറ ബാക്ടീരിയകൾക്ക് വെള്ളത്തിൽ ഏറെ നേരം നിലനിൽക്കാൻ സാധിക്കും.

കോളറയുടെ ലക്ഷണങ്ങൾ

കഠിനമായ വയറിളക്കവും (വെള്ളത്തിന്റെ രൂപത്തിൽ) ചർദിയുമാണ് കോളറയുടെ പ്രധാന ലക്ഷണങ്ങൾ. എന്നാൽ സാധാരണയായി വയറിളക്കത്തിനൊപ്പം ഉണ്ടാകുന്ന വയറുവേദന, മലത്തിൽ ഉണ്ടാകുന്ന രക്തത്തിന്റെ അംശം എന്നിവ കോളറ ബാധിച്ചവരിൽ കാണാറില്ല. അതികഠിനമായ വയറിളക്കമായതു കൊണ്ട് കോളറ ബാധിച്ചാൽ രോഗിയുടെ ശരീരത്തിൽ നിന്നും ധാരാളം ജലാംശം നഷ്‌ടപ്പെടുകയും തളർച്ചയിലേക്ക് പോവുകയും ചെയ്യുന്നു. രക്തസമ്മർദം കുറയുന്നതും, നാവിനും ചുണ്ടുകൾക്കും വരൾച്ച അനുഭവപ്പെടുന്നതും, തലകറക്കവും, ബോധക്ഷയമുണ്ടാകുന്നതും, കണ്ണുകൾ താഴ്ന്നുപോകുന്നതുമെല്ലാം കോളറയുടെ ലക്ഷണങ്ങളാണ്. രോഗലക്ഷണം ശ്രദ്ധയിൽ പെട്ടാൽ ഉടൻ ചികിത്സ തേടണം. രോഗം ബാധിച്ചാൽ തുടക്കം മുതൽ തന്നെ ഒആർഎസ് ലായിനി കുടിക്കുക. നിർജ്ജലീകരണം തടയും ഇത് സഹായിക്കും.

ALSO READ: എന്താണ് പ്രസവാനന്തര വിഷാദം?; കാരണങ്ങളും ലക്ഷണങ്ങളും, നേരിടേണ്ടത് എങ്ങനെ

കോളറയെ എങ്ങനെ പ്രതിരോധിക്കാം?

  • നന്നായി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.
  • ഭക്ഷണ വസ്തുക്കൾ നന്നായി വേവിച്ചതിന് ശേഷം കഴിക്കുക.
  • ഭക്ഷണവും വെള്ളവും തുറന്ന് വെക്കാതിരിക്കാൻ ശ്രദ്ധിക്കണം.
  • ശുദ്ധജലത്തിൽ നന്നായി കഴുകിയ ശേഷം മാത്രം പഴങ്ങളും പച്ചക്കറികളും ഉപയോഗിക്കുക.
  • പരിസര ശുചിത്വം സൂക്ഷിക്കുക.
  • ഈച്ചകൾ പെരുകുന്നുണ്ടെങ്കിൽ അത് നിർബന്ധമായും തടയണം.
  • മലമൂത്ര വിസർജനത്തിന് മുൻപും ശേഷവും സോപ്പ് ഉപയോ​ഗിച്ച് നന്നായി കഴുകുക.
  • ആഹാരം കഴിക്കുന്നതിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക.
  • ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കിണറുകളിൽ ക്ലോറിനേഷൻ നടത്തുക.