Auto Immune Disorder: മുടി കൊഴിച്ചില്‍, പൊണ്ണത്തടി, ക്ഷീണം; എന്താണ് ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ, ലക്ഷണങ്ങൾ എന്തെല്ലാം

What is Auto Immune Disorder: ല്യൂപ്പസ്, ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം, അൾസറേറ്റീവ് കൊളൈറ്റിസ്, പാർക്കിൻസൺസ് എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ചില ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍.

Auto Immune Disorder: മുടി കൊഴിച്ചില്‍, പൊണ്ണത്തടി, ക്ഷീണം; എന്താണ് ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ, ലക്ഷണങ്ങൾ എന്തെല്ലാം

Auto Immune System

Updated On: 

04 Jan 2025 01:00 AM

അസുഖങ്ങളിൽ നിന്നും അണുബാധകളിൽ നിന്നുമെല്ലാം ഒരുപരിധി വരെ നമുക്ക് സംരക്ഷണം നൽകുന്നത് നമ്മുടെ രോഗപ്രതിരോധ സംവിധാനമാണ്. ഈ രോഗപ്രതിരോധ സംവിധാനം ശരീരത്തെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കാൻ തുടങ്ങുന്നതാണ് ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ. ഈ സമയത്ത് ശരീരത്തുണ്ടാകുന്ന ആന്റി ബോഡികൾ ഏത് അവയവത്തെ ആണോ ആക്രമിക്കുന്നത് അതനുസരിച്ചാണ് ഇവ മറ്റ് പല രോഗങ്ങളായി രൂപാന്തരപ്പെടുന്നത്. ലൂപ്പസ്, ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പർ തൈറോയ്ഡിസം, അൾസറേറ്റീവ് കൊളൈറ്റിസ്, പാർക്കിൻസൺസ് എന്നിവയാണ് സാധാരണയായി കണ്ടുവരുന്ന ചില ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍. രോഗം അനുസരിച്ച് ചികിത്സാ രീതിയിലും മാറ്റം വരും.

ഓട്ടോ ഇമ്മ്യൂൺ ഡിസോർഡേഴ്സ് കൂടുതലും കണ്ടു വരുന്നത് സ്ത്രീകളിൽ ആണ്. പ്ലാസ്റ്റിക്ക് കുപ്പികളുടെയും, മറ്റ് പത്രങ്ങളുടെയും ഉപയോഗം ഇതിലേക്ക് നയിച്ചേക്കും. ഇതിൽ സൂക്ഷിച്ച ചൂടുള്ള വെള്ളം, അല്ലെങ്കിൽ ഭക്ഷണം നമ്മൾ ഉപയോഗിക്കുന്ന സമയത്ത് പ്ലാസ്റ്റിക്ക് അംശം നമ്മുടെ ശരീരത്തിനുള്ളിലേക്ക് പ്രവേശിക്കുന്നു. ഇത് ആന്റി ബോഡീഡ് ഉണ്ടാകാൻ കാരണമാകും. ഇതാണ് പിന്നീട് പല അവയവങ്ങളെയും ബാധിക്കുന്നതും, ഓട്ടോ ഇമ്മ്യൂൺ ഡിസോർഡേഴ്‌സിലേക്ക് നയിക്കുന്നതും. വിഷമടിച്ച പച്ചക്കറികൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയും ഇതിലേക്ക് നയിക്കുന്ന മറ്റ് ഘടകങ്ങൾ ആണ്.

അള്‍സറേറ്റീവ് കൊളൈറ്റിസ്

വൻകുടലിൽ ഉണ്ടാകുന്ന അള്‍സറിനെയാണ് വൻകുടൽ പുണ്ണ് അഥവാ അള്‍സറേറ്റീവ് കൊളൈറ്റിസ് എന്ന് പറയുന്നത്. ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തിൽ ഉണ്ടാകുന്ന തകരാർ മൂലം കുടലില്‍ വിട്ടുമാറാത്ത വ്രണങ്ങളും വീക്കങ്ങളും ഉണ്ടാകുന്നു. സാധാരണയായി വൻകുടൽ പുണ്ണ് മലാശയ പ്രദേശത്ത് നിന്നുമാണ് ആരംഭിക്കുക. പിന്നീട് കാലക്രമേണ മുഴുവൻ വൻ കുടലിനെയും ബാധിക്കും. അടിവയറു വേദന, വയറിളക്കം, മലത്തില്‍ രക്തം കാണുക, മലത്തിന്‍റെ നിറം മാറ്റം, അമിത ക്ഷീണം, അകാരണമായ മുട്ടുവേദന തുടങ്ങിയവ വൻകുടൽ പുണ്ണിന്‍റെ ലക്ഷണങ്ങളാണ്.

ഹൈപ്പോതൈറോയ്ഡിസം

തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനം കുറയുന്ന അവസ്ഥയെ ഹൈപ്പോ തൈറോയ്ഡിസം എന്ന് വിളിക്കുന്നു. ശരീരത്തിന്‍റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഈ ഗ്രന്ഥിയുടെ പ്രവര്‍ത്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ ശരീരത്തില്‍ കാര്യമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. കഴുത്തില്‍ നീര്‍ക്കെട്ട്, മുഴ പോലെ കാണപ്പെടുക, ശബ്ദം അടയുക, അകാരണമായി ശരീരഭാരം കുറയുക, എപ്പോഴും തണുപ്പ് അനുഭവപ്പെടുക, ദീർഘകാലമായുള്ള മലബന്ധം, എന്നിവയാണ് ഹൈപ്പോ തൈറോയ്ഡിസത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

ഹൈപ്പർ തൈറോയ്ഡിസം

തൈറോയ്ഡ് ഹോർമോണിന്റെ അമിത ഉത്പാദനമാണ് ഹൈപ്പർ തൈറോയ്ഡിസം എന്ന് പറയുന്നത്. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ ഹൈപ്പർ തൈറോയ്ഡിസം കണ്ടുപിടിക്കാൻ കഴിയൂ. അകാരണമായി ശരീരഭാരം കുറയുക, ഹൃദയമിടിപ്പ് കൂടുക, എപ്പോഴും ചൂട് അനുഭവപ്പെടുക, അമിത വിയര്‍പ്പ്, കൈവിറയല്‍, ഭക്ഷണം കഴിച്ചാല്‍ ഉടനെ മലം പോവുക, ആര്‍ത്തവ ക്രമക്കേടുകള്‍, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.

ല്യൂപ്പസ്

ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം സ്വന്തം കോശങ്ങളെയും അവയവങ്ങളെയും ആക്രമിക്കുമ്പോൾ ഉണ്ടാകുന്ന ഒരു ഓട്ടോ ഇമ്മ്യൂൺ രോഗം ആണ് ല്യൂപ്പസ്. ഇത് ചർമ്മം, വൃക്കകൾ, തലച്ചോറ്, സന്ധികൾ, ശ്വാസകോശം എന്നിവ ഉൾപ്പടെ വിവിധ ഭാഗങ്ങളെ ബാധിക്കാം. സ്ത്രീകളിലാണ് ഈ രോഗം കൂടുതലായും കണ്ടുവരുന്നത്. അമിതമായ ക്ഷീണവും പനിയും, സന്ധി വേദന, കണങ്കാൽ വീക്കം, ശ്വാസം മുട്ടൽ, നെഞ്ചുവേദന, മുടികൊഴിച്ചിൽ, തലവേദന, ഓർമ്മക്കുറവ് തുടങ്ങിയവയാണ് ല്യൂപ്പസിന്റെ പ്രധാന ലക്ഷണങ്ങൾ.

പാർക്കിൻസൺസ്

തലച്ചോറിലെ സിരാകേന്ദ്രങ്ങള്‍ കാലക്രമേണ ക്ഷയിച്ചു പോകുന്ന അവസ്ഥയെയാണ് പാര്‍ക്കിന്‍സണ്‍സ് എന്ന് വിളിക്കുന്നത്. ശരീര ചലനങ്ങളെ നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ‘ഡോപാമിന്‍’ എന്ന ന്യൂറോ ട്രാന്‍സ്മിറ്റര്‍ നിർമിക്കുന്ന കോശങ്ങൾ ഇത് മൂലം നശിക്കുന്നു. ഡോപാമിന്റെ അളവ് ഏകദേശം എഴുപത് ശതമാനത്തോളം കുറയുമ്പോൾ ആണ് രോഗലക്ഷണങ്ങള്‍ കാര്യമായി പ്രത്യക്ഷപ്പെട്ട് തുടങ്ങുക എന്ന് വിദഗ്ധർ പറയുന്നു. വിറയല്‍, ശരീരത്തിന്റെ ചലനശേഷി കുറഞ്ഞു വരിക, പേശികളില്‍ വേദന, തോള്‍ വേദന, ഇടുപ്പ് വേദന, നില്‍ക്കുമ്പോഴും നടക്കുമ്പോഴും തലയുടെ സന്തുലനാവസ്ഥ നഷ്ടപ്പെടുക, ഉറക്കമില്ലായ്മ, ഗന്ധങ്ങൾ തിരിച്ചറിയാൻ സാധിക്കാതെ വരിക, മറവി തുടങ്ങിയവയാണ് പാർക്കിൻസൺസ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ.

മൈക്കല്‍ വോണിന്റെ ടീമില്‍ അഞ്ച് ഇന്ത്യക്കാര്‍-
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍