5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Health Tips: ദിവസവും സോഡ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, അപകടമാണ്

Harmful Effects Of Drinking Soda Everyday: പതിവായി സോഡ കുടിക്കുന്നത് പല്ലിൽ പ്ലേക്ക് അടിയാനും ക്രമേണ പല്ലിന് പോടും മോണരോഗങ്ങളും ഉണ്ടാകാനുമുള്ള കാരണമാകുന്നു. നമ്മുടെ വായിലെ ചില ബാക്ടീരിയകൾ സോഡയിലുള്ള പഞ്ചസാര ഭക്ഷണമാക്കുമ്പോൾ അത് ആസിഡ് ആയി മാറുന്നു. ഇത് പല്ലിന് അപകടകാരിയാണ്. ഡോഡകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, സോഡിയം, കഫീൻ ഇവ അധികമായതിനാൽ ഡീഹൈഡ്രേഷനും ഉണ്ടായേക്കാം.

Health Tips: ദിവസവും സോഡ കുടിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിക്കണം, അപകടമാണ്
Soft DrinksImage Credit source: Freepik
neethu-vijayan
Neethu Vijayan | Published: 15 Jan 2025 17:04 PM

ഭക്ഷണശേഷം സോഡ കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങൾ? പലതരം മധുരമുള്ളതും രുചിയുള്ളതുമായ സോഡകൾ വിപണിയിൽ ലഭ്യമാണ്. പല ശീലങ്ങളും പെട്ടെന്ന് നിർത്താൻ ബുദ്ധിമുട്ടാണ്. ചില നിത്യേനയുള്ള ശീലങ്ങൾ ഭാവിയിൽ ഉണ്ടാക്കിയേക്കാവുന്ന വിപത്തുകളെക്കുറിച്ച് പലപ്പോഴും നമുക്ക് വലിയ ധാരണയുണ്ടാവില്ല. സോഡയിൽ യാതൊരുവിധ പോഷകങ്ങളും അടങ്ങിയിട്ടില്ല. കൂടാതെ പഞ്ചസാരയുടെ അളവ് കൂടുതലുമാണ്. ഇത് ആരോഗ്യപരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

എന്തുകൊണ്ട് ദോഷകരമാണ്?

ശുദ്ധജലത്തിൽ കാർബൺഡൈഓക്‌സൈഡ് അൽപമർദത്തിൽ ലയിപ്പിക്കുന്നതാണു സോഡ. അതിൽ പഞ്ചസാര, ഉയർന്ന ഫ്രക്ടോസ് കോൺ സിറപ്പ്, ഫോസ്ഫോറിക് ആസിഡ് എന്നിവ ചേർത്ത് മധുരപാനീയങ്ങൾ ഉണ്ടാക്കുന്നു. ഈ കൃതൃമ ചേരുവകൾ സോഡയുടെ രുചി വർദ്ധിപ്പിക്കുകയും അതിന്റെ കൂടുതൽ കാലമിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ഒരു കുപ്പി മധുരമുള്ള സോഡ നിറച്ച പാനീയത്തിൽ (ശീതളപാനീയങ്ങൾ) 155 കലോറി അടങ്ങിയിട്ടുണ്ട്. അതിൽ 38 ഗ്രാം കാർബോഹൈഡ്രേറ്റ്, 37 ഗ്രാം പഞ്ചസാര, 34 മില്ലിഗ്രാം കഫീൻ എന്നിവയും ഉൾപ്പെടുന്നു. ഇത് നമ്മുടെ ശരീരത്തിന് വളരെ ദോഷകരമാണ്. ഡോഡകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര, സോഡിയം, കഫീൻ ഇവ അധികമായതിനാൽ ഡീഹൈഡ്രേഷനും ഉണ്ടായേക്കാം. ചിലരാകട്ടെ ഭക്ഷണത്തോടൊപ്പം പോലും സോഡ കുടിക്കുന്ന ശീലമുള്ളവരാണ്.

 സോഡ എത്രത്തോളം ദോഷം ചെയ്യും?

ഇത്തരം സോഡ നിറച്ച മധുര പാനീയങ്ങൾക്ക് നിരവധി ദോഷകരമായ ഫലങ്ങളുണ്ട്. ഇത് വലിയ അളവിൽ നിങ്ങളുടെ ശരീരത്തിലെത്തുമ്പോൾ, പഞ്ചസാരയുടെ അളവും കൃത്രിമ അഡിറ്റീവുകളും ശരീരത്തിനെ ദോഷകരമായി ബാധിക്കുന്നു. ഉയർന്ന പഞ്ചസാരയുടെ അളവ് കാരണം, സോഡ അധിക കലോറി ഉപഭോഗത്തിലേക്ക് നയിക്കുകയും ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധത്തിലേക്ക് സോഡ നയിക്കുന്നതിനാൽ ഇത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നു.

സോഡയിലെ ഫോസ്ഫോറിക് ആസിഡ് അസ്ഥികളിലെ കാൽസ്യത്തിലേക്ക് എത്തുകയും കാലക്രമേണ ഓസ്റ്റിയോപൊറോസിസ് സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പഞ്ചസാര രഹിത സോഡകളിൽ പോലും, കൂടുതലും അസ്പാർട്ടേമും സുക്രലോസും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന്റെ മെറ്റബോളിസത്തെ ബാധിക്കുന്നു.

പലപ്പോഴും സോഡ ദഹനപ്രശ്നങ്ങൾക്കും കാരണമാകാറുണ്ട്. ഇത് ദഹനനാളത്തിലെ അസ്വസ്ഥതകൾ, ആസിഡ് റിഫ്ലക്സ്, അല്ലെങ്കിൽ നിലവിലുള്ള ഉദര സംബന്ധമായ അവസ്ഥകൾ കൂടുതൽ വഷളാക്കാനും കാരണമാകും. കൂടാതെ പതിവായി സോഡ കുടിക്കുന്നത് പല്ലിൽ പ്ലേക്ക് അടിയാനും ക്രമേണ പല്ലിന് പോടും മോണരോഗങ്ങളും ഉണ്ടാകാനുമുള്ള കാരണമാകുന്നു. നമ്മുടെ വായിലെ ചില ബാക്ടീരിയകൾ സോഡയിലുള്ള പഞ്ചസാര ഭക്ഷണമാക്കുമ്പോൾ അത് ആസിഡ് ആയി മാറുന്നു. ഇത് പല്ലിന് അപകടകാരിയാണ്.

ആരോഗ്യകരമായ മറ്റ് മാ​ർ​ഗങ്ങൾ

സോഡ ശരീരത്തിൽ ഉണ്ടാക്കുന്ന പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ, നിങ്ങൾക്ക് വീട്ടിൽ തയ്യാറാക്കുന്ന ചൂടു വെള്ളം, ഹെർബൽ ടീ എന്നിവ പോലുള്ള ആരോഗ്യകരമായ ഓപ്ഷനുകൾ തിരഞ്ഞെടുക്കാം.