Vitamin B12: കാഴ്ച്ചക്കുറവ്, കയ്യിലെ തരിപ്പ്, വിളർച്ച; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, വിറ്റാമിൻ ബി 12 കുറഞ്ഞാൽ സംഭവിക്കുന്നതെന്ത്?
Vitamin B12 Deficiency: വിറ്റാമിൻ ബി 12 ന്റെ കുറവുമൂലം ഗുരുതരമായ നാഡീ രോഗങ്ങൾക്കും അതുപോലെ മറ്റ് പല രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ, കൃത്യസമയത്ത് അത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ വലിയ രോഗാവസ്ഥയിലേക്ക് നിങ്ങൾ പോയേക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി-12 ലഭിച്ചില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വിറ്റാമിൻ ബി12ൻ്റെ ലക്ഷണങ്ങൾ വളരെ പതിയെ മാത്രമേ പ്രകടമാകൂ. വിറ്റാമിൻ ബി-12ൻറെ കുറവ് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
നമ്മുടെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഘടകങ്ങളിൽ ഒന്നാണ് വിറ്റാമിൻ ബി-12. നാഡികളുടെ ആരോഗ്യത്തിനും ചുവന്ന രക്താണുക്കളുടെ ഉൽപ്പാദനത്തിനും എന്തിന് തലച്ചോറിൻറെ ശരിയായ പ്രവർത്തനത്തിനുപോലും വിറ്റാമിൻ ബി-12 ആവശ്യമാണ്. ഗർഭിണികളായ സ്ത്രീകൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഏറ്റവും അധികം വേണ്ടതും വിറ്റാമിൻ ബി 12 തന്നെയാണ്. എന്നാൽ മിക്ക ആളുകളിലും വിറ്റാമിൻ ബി 12 ന്റെ കുറവ് ഉണ്ടെങ്കിലും അതിൻ്റെ ലക്ഷണങ്ങളെക്കുറിച്ചോ എങ്ങനെ അവ തടയണമെന്നതിനെക്കുറിച്ചോ നമുക്ക് വലിയ അറിവുണ്ടാകില്ല.
എന്നാൽ വിറ്റാമിൻ ബി 12 ന്റെ കുറവുമൂലം ഗുരുതരമായ നാഡീ രോഗങ്ങൾക്കും അതുപോലെ മറ്റ് പല രോഗങ്ങൾക്കും കാരണമാകുന്നു. അതിനാൽ, കൃത്യസമയത്ത് അത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ വലിയ രോഗാവസ്ഥയിലേക്ക് നിങ്ങൾ പോയേക്കും. ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ബി-12 ലഭിച്ചില്ലെങ്കിൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. വിറ്റാമിൻ ബി12ൻ്റെ ലക്ഷണങ്ങൾ വളരെ പതിയെ മാത്രമേ പ്രകടമാകൂ. വിറ്റാമിൻ ബി-12ൻറെ കുറവ് തിരിച്ചറിയാൻ സഹായിക്കുന്ന ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ക്ഷീണവും ബലഹീനതയും
വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ ഏറ്റവും സാധാരണമായ ലക്ഷണങ്ങളിൽ ഒന്നാണിത്. നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഉത്പാദിപ്പിക്കാൻ കഴിയായെ വരുമ്പോൾ, ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജൻ വിതരണം മോശമാകുന്നു. ഈ അവസ്ഥ നിങ്ങളെ ക്ഷീണിതനും ബലഹീനനും ആക്കും. ഇത് നിങ്ങളെ വിളർച്ചയിലേക്ക് പോലും നയിച്ചേക്കാം.
ശ്വാസതടസ്സം
വിറ്റാമിൻ ബി 12 ന്റെ അഭാവത്തിന്റെ മറ്റൊരു ദൂഷ്യഫലമാണ് ശ്വാസതടസ്സം. ചുവന്ന രക്താണുക്കളുടെ കുറവ് മൂലമാണ് ഇത് സംഭവിക്കുന്നത്. നിങ്ങൾ എന്തെങ്കിലും ചെയ്യുമ്പോൾ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെങ്കിൽ, സ്വയം ചികിത്സയ്ക്ക് നിൽക്കുകയോ അവഗണിക്കുകയോ ചെയ്യരുത്. എത്രയും വേഗം വൈദ്യ സഹായം തേടേണ്ടതാണ്.
കാഴ്ച മങ്ങൽ
വിറ്റാമിൻ ബി 12 ന്റെ കുറവ് നിങ്ങളുടെ കാഴ്ചയെയും ബാധിച്ചേക്കാം. നാഡീവ്യവസ്ഥയെ ബാധിക്കുന്നതുപോലെ, ഇത് പലപ്പോഴും ഒപ്റ്റിക് നാഡിയെയും തകരാറിലാക്കുന്നു. ഇത് കാഴ്ചശക്തി കുറയാൻ കാരണമാകുന്നു. വിറ്റാമിൻ ബി 12 സപ്ലിമെന്റുകൾ ഉപയോഗിച്ച് ഇത് ഫലപ്രദമായി ചികിത്സിക്കാൻ കഴിയും.
വായ്പ്പുണ്ണ്
ഇടവിട്ട് ഇടവിട്ട് വായ്പ്പുണ്ണ് ഉണ്ടാകുന്നത് വിറ്റാമിൻ ബി-12ൻറെ കുറവ് മൂലമാകാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഇതിൻ്റെ ഫലമായി മോണയിലോ കവിളിനുള്ളിലോ വേദനയേറിയ അൾസറുകൾ ഉണ്ടാകുന്നു. വായ്പ്പുണ്ണ് ഉണങ്ങാനുള്ള കാലതാമസവും ഇടക്കിടെ വായ്പ്പുണ്ണ് ഉണ്ടാകുന്നതും വിറ്റാമിൻ ബി-12 കുറവിനെയാണ് സൂചിപ്പിക്കുന്നത്.
കയ്യിലും കാലിലും തരിപ്പ്
വിറ്റാമിൻ ബി-12 കുറവ് മൂലവും കയ്യിലും കാലിലും തരിപ്പോ മരവിപ്പോ അനുഭവപ്പെടാറുണ്ട്. നാഡീകോശങ്ങളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായ ഒന്നാണ് വിറ്റാമിൻ ബി-12. ഇതിൻറെ കുറവ് മൂലം നാഡികൾ ശരിയായ രീതിയിൽ പ്രവർത്തിക്കാതെ വരുമ്പോൾ കൈകാലുകളിൽ ഈ തരിപ്പ് അല്ലെങ്കിൽ മരവിപ്പ് അനുഭവപ്പെടും.