Hugging Health Benefits: ആലിംഗനങ്ങൾക്ക് മടിക്കരുത്, നല്ല മൂഡിന് മുതൽ ഒർമ്മശക്തിക്ക് വരെ ഗുണം ചെയ്യും
Health Benefits Of Hugging: ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളാണ് ആലിംഗനം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത്. ആലിംഗനങ്ങൾ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് വളരെയധികം സമാധാനം നൽകാനും സഹായിക്കുന്നു. അത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന മറ്റ് ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

സ്നേഹം കൂടുമ്പോൾ ഒന്ന് ആലിംഗനം ചെയ്യുന്നതിന് ഇനിയാരും മടിക്കരുത്. കാരണം ഇതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങളെ വളരെ വരുതാണ്. ആലിംഗനങ്ങൾ വെറും സ്നേഹ പ്രകടനങ്ങൾക്കപ്പുറം നിങ്ങൾക്ക് നൽകുന്നത് നിരവധി ഗുണങ്ങളാണ്. ശാരീരികവും മാനസികവുമായ നിരവധി മാറ്റങ്ങളാണ് ആലിംഗനം ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്നത്. ആലിംഗനങ്ങൾ നിങ്ങളുടെ സമ്മർദ്ദം കുറയ്ക്കാനും മനസ്സിന് വളരെയധികം സമാധാനം നൽകാനും സഹായിക്കുന്നു. അത്തരത്തിൽ നിങ്ങൾക്ക് ലഭിക്കുന്ന മറ്റ് ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
മാനസികാവസ്ഥ വർദ്ധിപ്പിക്കും
ആലിംഗനങ്ങൾ തൽക്ഷണ നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നു. നിങ്ങൾ ഒരാളെ കെട്ടിപ്പിടിക്കുമ്പോൾ, നമ്മുടെ ശരീരം ഓക്സിടോസിൻ പുറപ്പെടുവിക്കുന്നു ഇതിനെ പലപ്പോഴും “സ്നേഹത്തിൻ്റെ ഹോർമോൺ” എന്നാണ് അറിയപ്പെടുന്നത്. ഈ ഹോർമോൺ സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു. എപ്പോഴെങ്കിലും ക്ഷീണം തോന്നുകയാണെങ്കിൽ ഒന്ന് കെട്ടിപ്പിടിക്കുന്നത് വളരെ നല്ലതായിരിക്കും.
രോഗപ്രതിരോധം
ആലിംഗനം നിങ്ങളെ ആരോഗ്യവാന്മാരാക്കും എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ?. നിങ്ങളുടെ രോഗപ്രതിരോധ സംവിധാനത്തിൽ ഇത് ചെലുത്തുന്ന പോസിറ്റീവ് സ്വാധീനം വളരെ വലുതാണ്. ആലിംഗന സമയത്ത് പുറത്തുവരുന്ന ഓക്സിടോസിൻ രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും രോഗങ്ങളെ ചെറുക്കാൻ നിങ്ങളുടെ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ലളിതമായ ഒരു ആലിംഗനം നിങ്ങളെ ആരോഗ്യവാനും ശരീരം മിക്കച്ചതായി നിലനിർത്താൻ സഹായിക്കുകയും ചെയ്യും.
ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
ആലിംഗനങ്ങൾ, ഹൃദയത്തിനും ഗുണം ചെയ്യുന്നു. ആലിംഗനം രക്തസമ്മർദ്ദവും ഹൃദയമിടിപ്പും കുറയ്ക്കുമെന്ന് പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നു. ആലിംഗനത്തിന്റെ ആശ്വാസകരവും ശാന്തവുമായ ഫലം മികച്ച ഹൃദയാരോഗ്യത്തിന് കാരണമായേക്കാം. ഒരു ഹൃദയവും- മറ്റൊരു ഹൃദയവും തമ്മിലുള്ള ബന്ധവുമാവാം ഇതിന് കാരണം.
വീക്കം കുറയ്ക്കുക: ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാവുന്ന വീക്കത്തിനെതിരെ പോരാടാൻ ആലിംഗനങ്ങൾ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു.
മെച്ചപ്പെട്ട ഉറക്കം: കോർട്ടിസോളിന്റെ അളവ് കുറയ്ക്കുന്നതിലൂടെ ആലിംഗനങ്ങൾ നിങ്ങളുടെ ഉറക്കത്തെ മെച്ചപ്പെടുത്തുന്നു.
ബന്ധങ്ങൾ ശക്തമാക്കും: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി കൂടുതൽ ബന്ധം നിലനിർത്താൻ ആലിംഗനങ്ങൾ നിങ്ങളെ സഹായിക്കും.