5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Prawns Side Effects : രുചിയില്‍ ബഹുകേമം, പക്ഷേ ചെമ്മീനൊപ്പം ഈ കോമ്പിനേഷനുകള്‍ ‘ഡോണ്ടു ഡോണ്ടൂ’

Shrimp Benefits And Side Effects : ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചെമ്മീന്‍ ഗുണകരം. ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകള്‍ ചെമ്മീന്‍ പതിവായി കഴിച്ചാല്‍ കുറയുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോളിന്‍ പോലുള്ള പോഷകങ്ങളും ചെമ്മീനിലുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിനും നല്ലത്‌

Prawns Side Effects : രുചിയില്‍ ബഹുകേമം, പക്ഷേ ചെമ്മീനൊപ്പം ഈ കോമ്പിനേഷനുകള്‍ ‘ഡോണ്ടു ഡോണ്ടൂ’
PrawnsImage Credit source: freepik
jayadevan-am
Jayadevan AM | Updated On: 13 Jan 2025 14:40 PM

ടല്‍വിഭവങ്ങളില്‍ പലര്‍ക്കും പ്രിയമേറിയതാണ് ചെമ്മീന്‍. റോസ്റ്റ് അടക്കം വിവിധ വിഭവങ്ങള്‍ ചെമ്മീന്‍ ഉപയോഗിച്ച് തയ്യാറാക്കം. മികച്ച രീതിയില്‍ പാചകം ചെയ്താല്‍ ചെമ്മീനിന്റെ രുചി മികച്ചു നില്‍ക്കും. ‘വായില്‍ കപ്പലോടു’മെന്ന് ചുരുക്കം. രുചി മാത്രമല്ല, നിരവധി ഗുണങ്ങളും ചെമ്മീനുണ്ട്. വൈറ്റമിനുകളും ധാതുക്കളും ചെമ്മീനില്‍ ധാരാളമുണ്ട്. വൈറ്റമിന്‍ ബി 12, സെലെനിയം, ഫോസ്ഫറസ് തുടങ്ങിയവ ചെമ്മീനിലുണ്ട്. ശരീരത്തിന് ഏറെ പ്രയോജനപ്രദമാണ് ഇത്. കാലറി വളരെ കുറവാണ് ചെമ്മീനില്‍. എന്നാല്‍ പ്രോട്ടീന്‍ ധാരാളമടങ്ങിയിട്ടുണ്ട്. മൂന്ന് ഔണ്‍സ് ചെമ്മീനില്‍ 84 കാലറിയും 20 ഗ്രാം പ്രോട്ടീനുമുണ്ട്.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ചെമ്മീന്‍ ഗുണകരമാണ്. ഹൃദ്രോഗ സാധ്യത വര്‍ധിപ്പിക്കുന്ന ട്രൈഗ്ലിസറൈഡുകള്‍ ചെമ്മീന്‍ പതിവായി കഴിച്ചാല്‍ കുറയുമെന്ന് പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കോളിന്‍ പോലുള്ള പോഷകങ്ങളും ചെമ്മീനിലുണ്ട്. ഇത് തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്. ഓര്‍മശക്തി മെച്ചപ്പപെടുത്താന്‍ അടക്കം ഇത് ഉപകരിക്കും.

അലര്‍ജിക്ക് കാരണമെന്ത് ?

എന്നാല്‍ ചിലര്‍ക്ക് ചെമ്മീന്‍ വിഭവങ്ങള്‍ കഴിക്കുമ്പോള്‍ അലര്‍ജി അനുഭവപ്പെടാറുണ്ട്. ചെമ്മീന്‍ കഴിച്ചതിനെ തുടര്‍ന്നുണ്ടായ അലര്‍ജി മൂലം ചില മരണങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചെമ്മീനില്‍ അടങ്ങിയിരിക്കുന്ന പ്രത്യേക പ്രോട്ടീനാണ് ചിലരില്‍ അലര്‍ജി ഉണ്ടാക്കുന്നത്. ചെമ്മീന്‍ വര്‍ഗത്തില്‍പെട്ടവ കഴിക്കുമ്പോള്‍ അപൂര്‍വം ചിലരില്‍ അനഫിലക്‌സിസ് എന്ന അലര്‍ജിയാണ് സംഭവിക്കുന്നത്. ഇത് മൂര്‍ച്ഛിക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാം. അങ്ങനെയാണ് മരണം സംഭവിക്കുന്നത്.

ശരീരത്തിലെ ഇമ്മ്യൂണ്‍ സിസ്റ്റം ചെമ്മീനിലെ ട്രോപോമയോസിന് എതിരെ പ്രവര്‍ത്തിക്കുന്നു. ഇതാണ് അലര്‍ജിക്ക് കാരണമാകുന്നത്. എന്നാല്‍ ഇത്തരം അലര്‍ജികളില്‍ മരണനിരക്ക് കുറവാണ്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. ചെമ്മീന്‍ കഴിച്ച് ഒരിക്കല്‍ അലര്‍ജിയുണ്ടായിട്ടുണ്ടെങ്കില്‍ പിന്നീട് അത് കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ചൊറിച്ചിലാണ് ഇത്തരം അലര്‍ജികളുടെ പ്രധാന ലക്ഷണം. ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളും അനുഭവപ്പെടാം. തലകറക്കം, ബോധക്ഷയം എന്നിവ ചിലരില്‍ അനുഭവപ്പെടാറുണ്ട്.

Read Also : മീന്‍ കറി വെക്കാന്‍ എന്തിനിത്ര കഷ്ടപ്പാട്? എളുപ്പത്തില്‍ തയാറാക്കാമല്ലോ!

ചില ഭക്ഷണങ്ങള്‍ ചെമ്മീനോടൊപ്പം ഒഴിവാക്കണമെന്നും പറയാറുണ്ട്. ചെമ്മീനും നാരങ്ങാനീരും ഒരുമിച്ച് കഴിക്കരുതെന്ന പ്രചരണം ശക്തമാണ്. എന്നാല്‍ ഇത് വസ്തുതാവിരുദ്ധമാണെന്ന് വിദഗ്ധര്‍ തന്നെ വ്യക്തമാക്കിയിരുന്നു. ചെമ്മീനും നാരങ്ങയും ഒരുമിച്ച് കഴിച്ചാല്‍ പ്രശ്‌നമാണെന്നാണ് തെറ്റിദ്ധാരണ. എന്നാല്‍ ചില വ്യക്തികള്‍ക്ക് ചെമ്മീന്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്ന അലര്‍ജിയാണിതെന്നും, ഇതില്‍ നാരങ്ങയ്ക്ക് പങ്കില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ മറ്റ് ചില വിഭവങ്ങള്‍ ചെമ്മീനൊപ്പം കഴിവതും ഒഴിവാക്കണമെന്ന് പറയാറുണ്ട്.

എല്ലാ കോമ്പിനേഷനും നന്നല്ല

പാലുല്‍പ്പന്നങ്ങളാണ് ഇതിലൊന്ന്. പാലുല്‍പന്നങ്ങള്‍ക്ക് ഒപ്പമുള്ള ചെമ്മീന്‍ കോമ്പിനേഷന്‍ ചിലപ്പോള്‍ അലര്‍ജിക്ക് കാരണമാകാമെന്നാണ് റിപ്പോര്‍ട്ട്. വയറിലും അസ്വസ്ഥതയുണ്ടാക്കിയേക്കാം. ചെമ്മീനൊപ്പം സ്‌പൈസി ഫുഡുകള്‍ കുറയ്ക്കണമെന്നും പറയാറുണ്ട്. ബ്രെഡ്, പാസ്ത, ചോര്‍ തുടങ്ങിയ അന്നജം കൂടുതലുള്ള ഭക്ഷണങ്ങള്‍ ചെമ്മീനൊപ്പം കുറച്ച് മാത്രം ഉപയോഗിക്കുക. അന്നജം കൂടുതലുള്ള ഭക്ഷണങ്ങള്‍ ചെമ്മീനൊപ്പം കൂടുതല്‍ കഴിക്കുന്നത് വയറുവീക്കത്തിന് കാരണമാകാമെന്നാണ് റിപ്പോര്‍ട്ട്. അതുപോലെ, ചെമ്മീനൊപ്പം അമിതമായി സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം.