5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Weight Loss: ശരീരഭാരം കുറയ്ക്കാന്‍ ആഹാരം ഒഴിവാക്കുന്നവരാണോ? അരുതേ അരുത്‌; ഫിറ്റ്‌നസ് പരിശീലക പറയുന്നത്‌

Weight Loss Tips: വ്യായാമമാണ് മറ്റൊരു നിര്‍ദ്ദേശം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ആഴ്ചയിൽ 3 മുതൽ 4 തവണ വരെ ഭാരം ഉയർത്തുന്നത് നല്ലതാണെന്നും സൊറയ പറഞ്ഞു. 2-3 ജോഡി ഡംബെല്ലുകൾ ഉപയോഗിച്ച് ഇത് വീട്ടില്‍ തന്നെ ചെയ്യാമെന്നും, അല്ലെങ്കില്‍ ജിമ്മില്‍ പോകാമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതും അമിതമാകരുത്. നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്ന ഒരു ദിനചര്യ സൃഷ്ടിക്കണമെന്നും സൊറയ

Weight Loss: ശരീരഭാരം കുറയ്ക്കാന്‍ ആഹാരം ഒഴിവാക്കുന്നവരാണോ? അരുതേ അരുത്‌; ഫിറ്റ്‌നസ് പരിശീലക പറയുന്നത്‌
പ്രതീകാത്മക ചിത്രം Image Credit source: Kinga Krzeminska/Moment/ Getty Images
jayadevan-am
Jayadevan AM | Published: 19 Feb 2025 19:58 PM

രീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ തെറ്റായ രീതികളിലൂടെ ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് വിപരീതഫലം ഉണ്ടാക്കും. പ്രത്യേകിച്ചും, ആഹാരം ഒഴിവാക്കി ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ശരീരഭാരം കുറയ്ക്കുന്നത് സംബന്ധിച്ച് ജമൈക്കൻ വെയ്റ്റ് ലോസ് ട്രെയിനറും ഫിറ്റ്നസ് കോച്ചുമായ സൊറയ പങ്കുവച്ച കുറിപ്പ് ഈ പശ്ചാത്തലത്തില്‍ ശ്രദ്ധേയമാവുകയാണ്. സൊറയ പറയുന്നത് എന്തെന്ന് നോക്കാം. വേനല്‍ക്കാലത്തിന് മുമ്പ് ഒമ്പത് കിലോയോളം ഭാരം കുറയുന്നതിന് സഹായകരമാകുന്ന ചില നിര്‍ദ്ദേശങ്ങളാണ് സൊറയ മുന്നോട്ട് വയ്ക്കുന്നത്.

ആഹാര നിയന്ത്രണമാണ് സൊറയ മുന്നോട്ട് വയ്ക്കുന്ന ഒരു നിര്‍ദ്ദേശം.എന്നാല്‍ ആഹാരം ഒഴിവാക്കിയുള്ള ഭാര നിയന്ത്രണത്തോട് ഇവര്‍ യോജിക്കുന്നില്ല. ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കരുതെന്നാണ് സൊറയയുടെ നിര്‍ദ്ദേശം. എന്നാല്‍ അമിതമായി ഭക്ഷണം കഴിക്കരുത്. അമിതമായി ഭക്ഷണം കഴിവാക്കുന്നത് ഒഴിവാക്കാന്‍ ‘പോര്‍ഷന്‍ കണ്‍ട്രോള്‍’ (Portion control) ആണ് ഇവര്‍ നിര്‍ദ്ദേശിക്കുന്ന ഉപായം.

പുറത്തുനിന്ന് ആഹാരം കഴിക്കുമ്പോള്‍ വെയിറ്ററോട് ഭക്ഷണത്തോടൊപ്പം ഒരു ബോക്‌സ് (to-go box) കൊണ്ടുവരാന്‍ നിര്‍ദ്ദേശിക്കണമെന്ന് ഇവര്‍ പറയുന്നു. തുടര്‍ന്ന് ഭക്ഷണത്തിന്റെ പകുതി ബോക്‌സിലേക്ക് മാറ്റണം. ബാക്കിയുള്ളത് കഴിക്കണം. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഒരു ഭാഗം മാറ്റിവെക്കുന്നതിലൂടെ കൂടുതൽ സംതൃപ്തി തോന്നുകയും അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുമെന്നാണ് ഇവരുടെ നിരീക്ഷണം.

Read Also : മുടിയ്ക്ക് കരുത്തേകാന്‍ നെല്ലിക്ക മതി; നരയും കൊഴിച്ചിലും പരിഹരിക്കും ദിവസങ്ങള്‍ക്കുള്ളില്‍

വ്യായാമമാണ് മറ്റൊരു നിര്‍ദ്ദേശം. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവര്‍ ആഴ്ചയിൽ 3 മുതൽ 4 തവണ വരെ ഭാരം ഉയർത്തുന്നത് നല്ലതാണെന്നും സൊറയ പറഞ്ഞു. 2-3 ജോഡി ഡംബെല്ലുകൾ ഉപയോഗിച്ച് ഇത് വീട്ടില്‍ തന്നെ ചെയ്യാമെന്നും, അല്ലെങ്കില്‍ ജിമ്മില്‍ പോകാമെന്നും ഇവര്‍ വ്യക്തമാക്കി. എന്നാല്‍ ഇതും അമിതമാകരുത്. നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ കഴിയുന്ന ഒരു ദിനചര്യ സൃഷ്ടിക്കണമെന്നും സൊറയ എഴുതി.

ഭക്ഷണത്തില്‍ പ്രോട്ടീന്‍ ഉള്‍പ്പെടുത്തണം. ഈ വേനല്‍ക്കാലത്തിന് മുമ്പ് ഒമ്പത് കിലോഭാരം കുറയ്ക്കണമെങ്കില്‍ ഒരു ദിവസം കുറഞ്ഞത് ഏഴായിരം ചുവടുകള്‍ നടക്കണമെന്നും സൊറയ നിര്‍ദ്ദേശിച്ചു.

നിരാകരണം: വായനക്കാരുടെ താല്‍പര്യപ്രകാരം മാത്രം എഴുതിയ ലേഖനമാണിത്. വിവരദായ ഉദ്ദേശങ്ങള്‍ക്ക് മാത്രമുള്ളതാണ് ഈ ലേഖനം. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല. മെഡിക്കല്‍ കണ്ടീഷനെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് എപ്പോഴും ഡോക്ടറുടെ ഉപദേശം തേടുക