ശരീരഭാഗം കുറയ്ക്കാനുള്ള മരുന്നുകള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകാം; റിപ്പോര്‍ട്ട്‌ | Weight Loss Drugs side effects these meditations can cause vision loss that leads to Nonarteritic anterior ischemic optic neuropathy: report Malayalam news - Malayalam Tv9

Weight Loss Drugs: ശരീരഭാഗം കുറയ്ക്കാനുള്ള മരുന്നുകള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകാം; റിപ്പോര്‍ട്ട്‌

Published: 

05 Jul 2024 12:29 PM

Weight Loss Drugs Side Effects: സെമ ഗ്ലൂട്ടൈഡ് വിഭാഗത്തില്‍പ്പെടുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളിലാണ് പഠനം നടത്തിയത്. ഏകദേശം ആറുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. പ്രമേഹമുള്ള രോഗികള്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് നേത്രരോഗ സാധ്യത നാലുമടങ്ങായി വര്‍ധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നുണ്ട്.

Weight Loss Drugs: ശരീരഭാഗം കുറയ്ക്കാനുള്ള മരുന്നുകള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകാം; റിപ്പോര്‍ട്ട്‌

Drugs Image: Unsplash

Follow Us On

ശരീരഭാരം കുറയ്ക്കാന്‍ എളുപ്പവഴി തേടുന്നവരാണ് ഭൂരിഭാഗം ആളുകളും. നന്നായി വ്യായാമം ചെയ്താല്‍ പോകുന്ന ഭാരത്തെ മരുന്നുകൊണ്ട് എങ്ങനെ നേരിടാന്‍ എന്ന ചിന്തയാണ് ആളുകള്‍ക്ക്. ഇതിനായി അവര്‍ പല തരത്തിലുള്ള മരുന്നുകളും കഴിക്കുന്നുണ്ട്. ഈ മരുന്നുകള്‍ കഴിക്കുന്നവര്‍ ഒരിക്കലും ഡയറ്റിനെ കുറിച്ചോ അല്ലെങ്കില്‍ വ്യായമത്തെ കുറിച്ചോ ചിന്തിക്കുന്നില്ല. എന്നാല്‍ ഇത്തരക്കാര്‍ കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകള്‍ അത്ര നല്ലതല്ലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

യുഎസിലെ മസാച്യുസെറ്റ്സ് ഐ ആന്‍ഡ് ഇയര്‍ ഹോസ്പിറ്റല്‍ നടത്തിയ പഠനത്തില്‍ ശരീരഭാരം കുറയ്ക്കുന്നതിന് കഴിക്കുന്ന മരുന്നുകള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് കണ്ടെത്തിയിരിക്കുകയാണ്. ജാമാ ഓഫ്താല്‍മോളജി എന്ന ജേര്‍ണലിലാണ് പഠനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. വണ്ണം കുറയ്ക്കാനും പ്രമേഹത്തിനും നല്‍കുന്ന സെമ ഗ്ലൂട്ടൈഡ് എന്ന വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ നോണ്‍ ആര്‍ട്ടെറിട്ടിക് അന്റേരിയര്‍ ഇഷെമിക് ഒപ്റ്റിക് ന്യൂറോപതി എന്ന അവസ്ഥയ്ക്ക് കാരണമാകുമെന്നാണ് പഠനത്തില്‍ പറയുന്നത്.

Also Read: Amoebic Encephalitis: കുട്ടികളെ കുളത്തിലേക്കൊന്നും കുളിക്കാന്‍ വിടല്ലെ! അമീബിക് മസ്തിഷ്‌ക ജ്വരം എങ്ങനെ പടരുന്നു?

വേദനയില്ലാതെ പെട്ടെന്ന് കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ടൈപ് 2 ഡയബറ്റിസിനും വണ്ണം കുറയ്ക്കാനും നല്‍കുന്ന ആന്റിഡയബിക് മരുന്നുകളാണ് സമ ഗ്ലൂട്ടൈഡുകള്‍. ഐ ആന്റ് ഇയറിലെത്തിയ രോഗികളെ നിരീക്ഷിച്ചതോടെയാണ് ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നിയത്. പിന്നീട് നടത്തിയ പഠനത്തിലാണ് കാഴ്ച നഷ്ടപ്പെട്ടവരെല്ലാം സെമ ഗ്ലൂട്ടൈഡ് മരുന്ന് കഴിക്കുന്നവരാണെന്ന് കണ്ടെത്തിയത്. പ്രമേഹമോ പൊണ്ണത്തടിയോ ഉള്ളതായി കണ്ടെത്തിയ 17,000 ത്തിലധികം രോഗികളില്‍ നിന്നുള്ള വിവരങ്ങള്‍ ഗവേഷകര്‍ പരിശോധിച്ചിരുന്നു. അവര്‍ ശരീരഭാരം കുറയ്ക്കാന്‍ സെമ ഗ്ലൂട്ടൈഡ് മരുന്നുകളോ മറ്റ് മരുന്നുകളോ ഉപയോഗിച്ചിരുന്നു കണ്ടെത്തുകയായിരുന്നു.

സെമ ഗ്ലൂട്ടൈഡ് വിഭാഗത്തില്‍പ്പെടുന്ന ഒസെംപിക്, വെഗോവി എന്നീ മരുന്നുകളിലാണ് പഠനം നടത്തിയത്. ഏകദേശം ആറുവര്‍ഷത്തോളം നീണ്ട പഠനത്തിനൊടുവിലാണ് വിലയിരുത്തലിലെത്തിയത്. പ്രമേഹമുള്ള രോഗികള്‍ ഇത്തരം മരുന്നുകള്‍ കഴിക്കുന്നത് നേത്രരോഗ സാധ്യത നാലുമടങ്ങായി വര്‍ധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നുണ്ട്. അമിതവണ്ണമുള്ളവരില്‍ ഏഴ് മടങ്ങുമാണ് അപകട സാധ്യത.

Also Read: Shigella Symptoms: എന്താണ് ഷിഗെല്ല? രോഗം എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍ എന്തെല്ലാം?

പത്ത് ലക്ഷം ആളുകളില്‍ പത്തുപേര്‍ എന്ന നിലയിലായിരുന്നു പണ്ട് ഈ രോഗം കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇത്തരം മരുന്നുകള്‍ ഉപയോഗിക്കുന്ന 1,700 പേരില്‍ ഡയബറ്റിക് രോഗികളില്‍ 13 പേര്‍ക്കും അമിതവണ്ണമുള്ളവരില്‍ 20 പേര്‍ക്കും ഈ രോഗം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രോഗികളുടെ സുരക്ഷിതത്വം നോക്കിയാണ് മരുന്ന് നിര്‍മിച്ചതെന്നാണ് കമ്പനി പറയുന്നത്. നൊവോ നോര്‍ഡിസ്‌ക് ആണ് നിര്‍മാതാക്കള്‍.

Exit mobile version