ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം | Watch: How Chhattisgarh’s Special Red Ant Chutney Is Prepared Malayalam news - Malayalam Tv9

Red Ant Chutney: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം

Updated On: 

05 Jul 2024 16:18 PM

Viral red ant chutney ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണങ്ങളിലൊന്നാണ് ഈ ചുവന്ന ഉറുമ്പ് ചട്ണി അല്ലെങ്കിൽ ചപ്ഡ ചട്ണി.

Red Ant Chutney: ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്! ; അറിയാം വൈറൽ ഉറുമ്പു ചട്ണിയുടെ വിശേഷം
Follow Us On

റായ്പുർ: ഇന്ത്യ വൈവിധ്യങ്ങൾകൊണ്ട് സമ്പന്നമാണ്. ഓരോ സംസ്ഥാനങ്ങളിൽ മാത്രമല്ല അവിടുത്തെ ഓരോ ജില്ലകളിൽ പോലും ധാരാളം വ്യത്യസ്തതയുള്ള ഭക്ഷണങ്ങൾ കാണാൻ കഴിയും. എന്നാൽ ചുവന്ന ഉറുമ്പ് ചട്ണി എന്ന തനത് വിഭവത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? കുഞ്ഞൻ ഉറുമ്പുകൾ ഭക്ഷണത്തിൽ വീണാൽ പോലും മുഖം ചുളിക്കുന്ന മലയാളിയുടെ സങ്കൽപത്തിനപ്പുറമാണ് ഉറുമ്പു ചട്ണി.

ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിലെ ഏറ്റവും പ്രശസ്തമായ ഭക്ഷണങ്ങളിലൊന്നാണ് ഈ ചുവന്ന ഉറുമ്പ് ചട്ണി അല്ലെങ്കിൽ ചപ്ഡ ചട്ണി. അവിടെ അതിനെ ചപ്ര എന്നാണ് വിളിക്കുന്നത്. ചപ്ര എന്നാൽ ഇലക്കൂട് എന്നാണ് അർത്ഥം. സാൽ മരത്തിൻ്റെ ഇലകളിൽ ഉറുമ്പുകൾ ഉണ്ടാക്കുന്ന കൂടുകൾ ഇതിനായി ഉപയോ​ഗിക്കുന്നു.

ALSO READ : ശരീരഭാഗം കുറയ്ക്കാനുള്ള മരുന്നുകള്‍ കാഴ്ചശക്തി നഷ്ടപ്പെടുന്നതിന് കാരണമാകാം; റിപ്പോര്‍ട്ട്

ഋഷി പ്രവീൺ എന്ന വ്യക്തിയാണ് തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ ചുവന്ന ഉറുമ്പ് ചട്ണിയുടെ പാചകക്കുറിപ്പ് പങ്കിട്ടത്. വളരെ വേ​ഗം തന്നെ ഈ പോസ്റ്റ് വൈറലായി. ഈ വീഡിയോ ഛത്തീസ്ഗഡിലെ ജഗ്ദൽപൂരിൽ നിന്നുള്ളതാണ്. ക്ലിപ്പിൽ, ഒരു സ്ത്രീ ചുവന്ന ഉറുമ്പ് ചട്ണി ഉണ്ടാക്കുന്നത് കാണാം.

 

ബസ്തറിലെ ആളുകൾ ചുവന്ന ഉറുമ്പ് ചട്ണി ഉണ്ടാക്കി അത് ആവേശത്തോടെ കഴിക്കുന്നതാണ് പ്രവീൺ ഈ വീഡിയോയിൽ പങ്കുവെച്ചത്. ഈ വീഡിയോയിൽ, ഒരു സ്ത്രീ ആദ്യം ഉറുമ്പുകളേയും അവയുടെ മുട്ടകളേയും ശേഖരിക്കുന്നത് കാണിക്കുന്നു. അതിനുശേഷം, അവർ ഉള്ളി, മുളക്, വെളുത്തുള്ളി എന്നിവ പൊടിക്കുന്നു. അവസാനം, അവൾ അതിൽ ജീവനുള്ള ഉറുമ്പുകളെ കലർത്തി ഒരിക്കൽ കൂടി അരച്ചെടുക്കുന്നു.

ഉറുമ്പുകളെ ശേഖരിക്കുന്നതിനിടയിൽ, സ്ത്രീ അവയെ ജീവനോടെ കഴിക്കുന്നത് കാണാം. ചട്ണി ശരിയായി അരച്ചതിനുശേഷം, ആ സ്ത്രീയും ഒരു ചെറിയ കുട്ടിയും അത് കഴിക്കുന്നതും വീഡിയോയിൽ കാണിക്കുന്നു. ഈ ചട്ണി കഴിക്കുന്നത് പനിയിൽ നിന്ന് ഒരുപാട് ആശ്വാസം നൽകുമെന്നാണ് വീഡിയോയിൽ പറയുന്നത്.

നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. നിരവധി പേർ കമൻ്റ് ചെയ്തിട്ടുണ്ട്. വ്യത്യസ്ഥ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചത്. ചിലർ സസ്യാഹാരികളാണെന്നു പറഞ്ഞ് എത്തിയത് കാണാം. “ചിക്കനും മട്ടനും പോലും കൊള്ളാം, പക്ഷേ ഇത്!” എന്ന അഭിപ്രായവും ഉയരുന്നു.

തുളസി വെള്ളം ഒരു മാസം കുടിക്കൂ... കണ്ണുതള്ളും ​ഗുണങ്ങൾ അറിയാം
മത്തങ്ങ കൊണ്ടൊരു മായാജാലം; വണ്ണം കുറയ്ക്കാം ഈസിയായി
ഇപ്പോൾ ഗൂഗിളിൽ ലഭിക്കുന്ന അഞ്ച് ഇൻ്റേൺഷിപ്പ് റോളുകൾ
നവരാത്രി വ്രതമെടുക്കുന്നവര്‍ ഇക്കാര്യം അറിയാതെ പോകരുത്
Exit mobile version