Happy Vishu 2025: പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി മറ്റൊരു വിഷു കൂടി വന്നെത്തുന്നു; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Happy Vishu 2025 Wishes: സന്തോഷത്തിന്റെ ഈ വേളയില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കാവുന്ന വിഷു ആശംസകള്‍ നോക്കാം.

Happy Vishu 2025: പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി മറ്റൊരു വിഷു കൂടി വന്നെത്തുന്നു; പ്രിയപ്പെട്ടവർക്ക് ആശംസകൾ നേരാം

Vishu

sarika-kp
Updated On: 

12 Apr 2025 21:50 PM

ഐശ്വര്യവും സന്തോഷവും സമാധാനവും നിറഞ്ഞ് ഒരു വിഷുക്കാലം കൂടി വന്നെത്തി. മേടം ഒന്നാണ് വിഷു ദിനമായി മലയാളികൾ ആഘോഷിക്കുന്നത്. ഏപ്രിൽ 14 ന് തിങ്കളാഴ്ചയാണ് ഇത്തവണത്തെ വിഷു.കണിവെച്ചും , വിഷുക്കോടി നൽകിയും കൈനീട്ടം സ്വീകരിച്ചും വിഷു സദ്യ കഴിച്ചുമൊക്കെയാണ് വിഷു ദിനം ആഘോഷിക്കാറുള്ളത്. ചിലയിടത്ത് ഒരാഴ്ച മുൻപേ ആഘോഷങ്ങൾ ആരംഭിച്ച് കഴിഞ്ഞു.

സന്തോഷത്തിന്റെ ഈ വേളയില്‍ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും നല്‍കാവുന്ന വിഷു ആശംസകള്‍ നോക്കാം.

  • പ്രത്യാശയുടെ പൊൻ കിരണങ്ങളുമായി മറ്റൊരു വിഷു കൂടി വന്നെത്തുന്നു, വിഷു ആശംസകള്‍.
  • പുതിയ വർഷത്തിൽ പുത്തന്‍ പ്രതീക്ഷകളും സന്തോഷങ്ങളും കണ്ടെത്താനാവട്ടെ! വിഷു ആശംസകള്‍!
  • ഈശ്വരന്‍ നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും സമൃദ്ധിയും സന്തോഷവും നല്‍കട്ടെ! വിഷു ആശംസകള്‍.
  • നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനു മനോഹരമായ നാളുകള്‍ ആശംസിക്കുന്നു. വിഷു ആശംസകള്‍.
  • ഈ ശുഭദിനത്തില്‍, ഞാന്‍ നിങ്ങള്‍ക്ക് എന്റെ ഹൃദയംഗമമായ വിഷു ആശംസകൾ നേരുന്നു.
  • പ്രിയപ്പെട്ടവരോടൊപ്പം എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കാന്‍ യോഗമുണ്ടാകട്ടെ വിഷു ആശംസകള്‍.
  • ഈ പുതുവർഷത്തിൽ നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാകാന്‍ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ.
  • ഈ വര്‍ഷം നിങ്ങള്‍ക്കും നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷത്തിന്റെയും സമൃദ്ധിയുടെ ദിനങ്ങളാകട്ടെ! വിഷു ആശംസകള്‍.

Also Read:കൊച്ചിയിലാണെന്ന് കരുതി സദ്യ മുടക്കണ്ട; വാഴയിലയിൽ നല്ല നാടൻ വിഷു സദ്യ കിട്ടുന്ന റെസ്റ്റോറൻ്റുകൾ ഇതാ

വിഷുവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങാണ് വിഷുക്കണി ഒരുക്കുന്നത്. തലേദിവസം തന്നെ കണി ഒരുക്കും. വീട്ടിലെ മുതിർന്ന സ്ത്രീകളാണ് സാധരാണ വിഷുക്കണി ഒരുക്കാറുള്ളത്. ദർശനത്തിന് സൗകര്യപ്രദമായ ഏത് സ്ഥലത്തും വിഷുക്കണി ഒരുക്കാം. വിഷുക്കണി ഒരുക്കാൻ ആദ്യം വേണ്ടത് ശ്രീകൃഷ്ണന്റെ വി​ഗ്രഹം ആണ്. കൃഷ്ണ വി​ഗ്രഹത്തിന്റെ ദർശനം പടിഞ്ഞാറ് ഭാ​ഗത്തേക്ക് വേണം. നിലത്ത് തന്നെ കണി ഒരുക്കുന്നതാണ് പരമ്പരാ​ഗത രീതി. ഇതിനു പുറമെ ചക്ക മാങ്ങ , തേങ്ങ തുടങ്ങിയ കാർഷിക വിളകളും. പണം , സ്വർണം എന്നിവയും കണി വെയ്ക്കും.

ദന്താരോ​ഗ്യത്തിന് ദിവസവും പാലിക്കേണ്ട ശീലങ്ങൾ എന്തെല്ലാം?
സന്ധ്യാസമയത്ത് തൂത്തുവാരല്‍ പാടില്ലെന്ന് പറയാന്‍ കാരണം
യാത്രയ്ക്കിടെ നന്നായി ഉറങ്ങാനുള്ള വിദ്യകൾ
ഓരോ ദിവസവും ഏത് ദൈവത്തേയാണ് ആരാധിക്കേണ്ടത്?