5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: വിഷുവായാൽ പടക്കം നിർബന്ധം! എന്നാൽ പൊട്ടിക്കുമ്പോൾ ശ്രദ്ധമാറല്ലേ; സുരക്ഷയും ഉറപ്പുവരുത്തണം

Safety Measures While Bursting Crackers: പടക്കം പൊട്ടിക്കുമ്പോൾ അപകടങ്ങൾ പതിവാണ്. എന്നാൽ വേണ്ട മുൻകരുതലുകളും ശ്രദ്ധയും ഉണ്ടെങ്കിൽ ഈ അപകടങ്ങൾ ഒന്നും തന്നെ നമ്മെ ബാധിക്കില്ല. വേനൽചൂട് അധികഠിനമായതിനാൽ പടക്കങ്ങൾ സൂക്ഷിക്കുമ്പോഴും പൊട്ടിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

Vishu 2025: വിഷുവായാൽ പടക്കം നിർബന്ധം! എന്നാൽ പൊട്ടിക്കുമ്പോൾ ശ്രദ്ധമാറല്ലേ; സുരക്ഷയും ഉറപ്പുവരുത്തണം
Bursting CrackersImage Credit source: Social Media
neethu-vijayan
Neethu Vijayan | Updated On: 08 Apr 2025 20:44 PM

വിഷു ആഘോഷിക്കാനുള്ള തിരക്കിലാണ് മലയാളികൾ. ഏപ്രിൽ 14 തിങ്കളാഴ്ച്ചയാണ് വിഷു. സദ്യയൊരുക്കാനും കണിയൊരുക്കാനും തുടങ്ങി ആഘോഷം പൊടിപൊടിക്കാനുള്ള ഓട്ടത്തിലാണ് എല്ലാവരും. വിഷുവായാൽ ചില സ്ഥലങ്ങളിൽ പടക്കം നിർബന്ധമാണ്. പടക്കമില്ലാതെ എന്ത് വിഷു എന്നാണ് അവരുടെ ചോദ്യം. എന്നാൽ ആഘോഷങ്ങളിൽ മതിമറക്കുമ്പോൾ അതിനൊപ്പം ചില സുരക്ഷാകാര്യങ്ങളിൽകൂടി ശ്രദ്ധവെക്കേണ്ടതുണ്ട്. പടക്കം പൊട്ടിക്കുമ്പോൾ അപകടങ്ങൾ പതിവാണ്. എന്നാൽ വേണ്ട മുൻകരുതലുകളും ശ്രദ്ധയും ഉണ്ടെങ്കിൽ ഈ അപകടങ്ങൾ ഒന്നും തന്നെ നമ്മെ ബാധിക്കില്ല. വേനൽചൂട് അധികഠിനമായതിനാൽ പടക്കങ്ങൾ സൂക്ഷിക്കുമ്പോഴും പൊട്ടിക്കുമ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?

വീടുകളിൽ പടക്കം പൊട്ടിക്കുമ്പോൾ നിങ്ങൾ കുട്ടികളെ മാറ്റിനിർത്തുക. പടക്കവുമായി അടുത്തിടപഴകാൻ അവരെ അനുവദിക്കരുത്. പൊട്ടിക്കുന്ന സമയത്ത് അടുത്ത് എപ്പോഴും വെള്ളം കരുതുക. പടക്കം സൂക്ഷിക്കുന്ന സ്ഥലത്ത് നിന്ന് കുറഞ്ഞത് 50 അടി അകലെ മാറിയാകണം പൊട്ടിക്കുന്നത്. ഒരു ചെറിയ അശ്രദ്ധ വലിയ സ്ഫോടനത്തിന് വരെ കാരണമായേക്കാം.

പടക്കം കൈയിൽവെച്ച് തീ കൊളുത്തുന്നത് ഒഴിവാക്കുക. പടക്കം പൊട്ടിക്കുമ്പോൾ നിങ്ങളുടെ കണ്ണിന് സംരക്ഷണം നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. പൊള്ളലേറ്റാൽ സ്വയം ചികിത്സ ചെയ്യരുത്. ഇത് പരിക്ക് കൂടുതൽ വഷളാകാൻ സാധ്യതയുണ്ട്. പൊള്ളലേറ്റ ഭാഗത്ത് നേരിട്ട് ഐസ് വെക്കരുത്. ടൂത്ത് പേസ്റ്റ് തേക്കുന്ന പ്രവണതയും അരുത്. ഇവയെല്ലാം പരിക്കിനെ വഷളാക്കുന്നു. വെണ്ണ പുരട്ടുന്നതും അപകടത്തിൻ്റെ ആഘാതം വർദ്ധിപ്പിക്കുന്നു.

നിങ്ങൾക്ക് പൊള്ളലേറ്റാൽ ആദ്യം ഒഴുകുന്ന വെള്ളത്തിൽ വയ്ക്കുക. വൃത്തിയുള്ള തുണികൊണ്ട് പൊള്ളലേറ്റ ഭാഗം മറച്ച് അതിനുമുകളിൽ ഐസ് പാക്ക് വയ്ക്കുക. കൈയ്ക്ക് ആണ് പരിക്കേറ്റതെങ്കിൽ ഉയർത്തി പിടിക്കുക. ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയും ചെയ്യണം. കണ്ണിന് പരിക്കേറ്റാൽ കൈകൊണ്ട് തിരുമ്മരുത്. പകരം കണ്ണിൽ ധാരാളം വെള്ളം ഒഴിച്ച് കഴുകിയ ശേഷം ഉടൻതന്നെ ചികിത്സ തേടണം.

വളർത്തു മൃഗങ്ങളുടെയും പക്ഷികളുടെയും സമീപത്തു വച്ചു പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കണം. കാരണം അവയക്ക് ഉയർന്ന ശബ്ദം കടുത്ത അസ്വസ്ഥത ഉണ്ടാക്കുന്നതാണ്. കൂടാതെ പടക്കം പൊട്ടുമ്പോൾ ചെവി പൊത്തിപ്പിടിക്കുന്നത് നല്ലതാണ്. ചെവിവേദന, മുരൾച്ച എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ മടി കാട്ടരുത്.