AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Vishu 2025: പ്രതീക്ഷയുടെയും സന്തോഷത്തിൻ്റെയും മറ്റൊരു വിഷു കൂടി പടിവാതിൽക്കൽ; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം

15 Heartfelt Vishu Wishes: വിഷുവിനെ വരവേൽക്കാൻ നമ്മളൊരുങ്ങിയിരിക്കുകയാണ്. വരുന്ന ഏപ്രിൽ 14നാണ് ഈ വർഷത്തെ വിഷു. വിഷുവിന് പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാനുള്ള ചില വചനങ്ങൾ.

Vishu 2025: പ്രതീക്ഷയുടെയും സന്തോഷത്തിൻ്റെയും മറ്റൊരു വിഷു കൂടി പടിവാതിൽക്കൽ; പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാം
വിഷുImage Credit source: Social Media
abdul-basith
Abdul Basith | Updated On: 10 Apr 2025 21:33 PM

മറ്റൊരു വിഷുവിനെക്കൂടി വരവേൽക്കാനൊരുങ്ങുകയാണ് മലയാളികൾ. കേരളത്തിൻ്റെ കാർഷികോത്സവമായ വിഷു മലയാളം മാസം മേടം ഒന്നിനാണ് ആഘോഷിക്കാറുള്ളത്. ഈ വർഷത്തെ വിഷു ഏപ്രിൽ 14നാണ്. പരസ്പരം ആശംസകൾ നേർന്നാണ് മലയാളികൾ വിഷു ആഘോഷിക്കാറുള്ളത്. വിഷുവിന് പ്രിയപ്പെട്ടവർക്കായി ആശംസകൾ നേരാനുള്ള ചില വചനങ്ങൾ പരിശോധിക്കാം.

1. കണ്‍തുറക്കൂ നന്മയുടെ ലോകത്തേക്ക്, എല്ലാവര്‍ക്കും സ്‌നേഹത്തിന്റേയും ഐശ്വര്യത്തിന്റേയും വിഷു ആശംസകള്‍
2. പൊന്നണിഞ്ഞ് നില്‍ക്കുന്ന കണിക്കൊന്നയുമായി വിഷുപ്പുലരിയില്‍ മനം നിറയ്ക്കട്ടെ കണിയും കൈനീട്ടവും, എല്ലാവര്‍ക്കും നന്മയുടെയും സ്‌നേഹത്തിന്റെയും വിഷു ആശംസകള്‍.
3. സമൃദ്ധി, സന്തോഷം, നല്ല ആരോഗ്യം, സമ്പത്ത് എന്നിവയാണ് ഈ വര്‍ഷം നിങ്ങള്‍ക്ക് ലഭിക്കാന്‍ ആഗ്രഹിക്കുന്നത്. വിഷു ആശംസകള്‍ നേരുന്നു.
4. ഈ പുതുവത്സരം നമ്മുടെ ബന്ധത്തെ കൂടുതല്‍ ശക്തിപ്പെടുത്തി സൗഹൃദത്തെ ഒരു പുതിയ തലത്തിലേക്ക് കൊണ്ടുപോകുമെന്ന് പ്രതീക്ഷിക്കുന്നു. വിഷു ആശംസകള്‍.
5. ആഘോഷിക്കാനും ഹൃദയത്തില്‍ നിന്ന് സന്തോഷം പകരാനുമുള്ള സമയമാണിത്. നിങ്ങള്‍ക്ക് വളരെ സന്തോഷവും സമൃദ്ധവുമായ വിഷു ആശംസകൾ.
6. കൈനിറയെ കൈ നീട്ടവും മനം നിറയെ വിഷു ഓര്‍മ്മകളുമായി ഈ ദിനം നിങ്ങളില്‍ ഐശ്വര്യം നിറക്കട്ടെ
7. നിറദീപക്കാഴ്ചയിൽ കണ്ണനെ കണികാണാൻ, കൈനീട്ടം വാങ്ങാൻ ഒരു വിഷു കൂടി വരവായി. ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
8. മനസ്സിൽ എന്നും കണിക്കൊന്ന വിരിയട്ടെ, ജീവിതത്തിൽ എന്നും ഐശ്വര്യം നിറയട്ടെ. ഒരായിരം വിഷു ആശംസകൾ.
9. കണിക്കൊന്നപ്പൂക്കളുടെ നന്മയുമായി ഒരു വിഷുക്കാലം കൂടി. എല്ലാവർക്കും സ്നേഹത്തിൻ്റെയും സമൃദ്ധിയുടെയും വിഷു ആശംസിക്കുന്നു.
10. കണിക്കൊന്നകൾ വിരിയുന്നൊരു വിഷുക്കാലം കൂടി. ഏവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
11. ഓർമ്മകൾ കൂടുകൂട്ടിയ മനസ്സിൻ്റെ തളിർ ചില്ലയിൽ, പൊന്നിൻ നിറമുള്ള ഒരായിരം ഓർമ്മകളുമായി ഒരു വിഷുക്കാലം കൂടി വരവായി. ഒരായിരം വിഷു ആശംസകൾ.
12. കൺ നിറയെ, മനം നിറയെ കാർവർണ്ണനെ കാണാൻ. കൈനിറയെ കൈനീട്ടം വാങ്ങാൻ ഒരു വിഷു കൂടി. എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.
13. കണ്ണനു മുന്നിൽ നിലവിളക്കിൻ്റെ നിറശോഭയിൽ നമുക്ക് കണി കണ്ടുണരാം. വിഷു ആശംസകൾ നേരുന്നു.
14. നന്മയുടെ പൊൻ കണി കാണാൻ ഒത്തിരി സ്നേഹത്തോടെ എല്ലാവർക്കും വിഷു ആശംസകൾ.
15. ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും വിഷുവിൽ ഉണ്ണിക്കണ്ണനെ കണി കണ്ടുണരാം. ഏവർക്കും സമ്പൽ സമൃദ്ധിയുടെ വിഷു ആശംസകൾ.