Viral News : ‘എനിക്ക് ഐഫോൺ വേണം’ ആത്മഹത്യാ ഭീഷണിയുമായി യുവാവ് റെയിൽവേ പാലത്തിൽ
Viral news: പ്രദേശത്തെ ജനങ്ങളാണ് ഇയാളെ താഴെയിറക്കാൻ ആദ്യം മുൻകൈ എടുത്തത്. അതിനിടെ പോലീസുമെത്തി. പോലീസിനും വഴങ്ങാതെ ഇയാൾ ഭീഷണി തുടരുകയായിരുന്നു.
മേദിനിപൂർ: ഒരു െഎഫോൺ ലഭിക്കാൻ നിങ്ങൾ ഏതറ്റം വരെ പോകും? വാശി പിടിച്ചാലും പട്ടിണി കിടന്നാലും ആത്മഹത്യയിലേക്ക് നീങ്ങാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ പശ്ചമബംഗളിലെ കോലാഘട്ടിലുള്ള യുവാവ് െഎഫോണിനായി ആത്മഹത്യാ ഭീഷണി മുഴക്കി രംഗത്തെത്തി. കോലാഘട്ടിലെ രൂപനാരായണ നദിക്ക് കുറുകെയുള്ള റെയിൽവേ പാലത്തിലാണ് ഈ സംഭവം നടക്കുന്നത്.
ചൊവ്വാഴ്ച ഉച്ചയോടെ രൂപനാരായണ നദിക്ക് കുറുകെയുള്ള മൂന്നാം നമ്പർ പാലത്തിത്തിൻ്റെ മുകളിലേക്ക് ഒരു യുവാവ് കയറുന്നത് പലരും കണ്ടിരുന്നു. പിന്നീടാണ് ഭീഷണി ആരംഭിച്ചത്. എനിക്ക് െഎഫോൺ വേണം എന്ന് അയാൾ വിളിച്ചു പറഞ്ഞു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് നാട്ടുകാർ പറയുന്നു.
പ്രദേശത്തെ ജനങ്ങളാണ് ഇയാളെ താഴെയിറക്കാൻ ആദ്യം മുൻകൈ എടുത്തത്. അതിനിടെ പോലീസുമെത്തി. പോലീസിനും വഴങ്ങാതെ ഇയാൾ ഭീഷണി തുടരുകയായിരുന്നു. പാളത്തിൻ്റെ ഹൈ ടെൻഷൻ ലൈനിൽ ചവിട്ടാൻ ശ്രമിക്കുന്നുമുണ്ടായിരുന്നു ഇയാൾ. യുവാവ് ആരെയും ചെവിക്കൊള്ളാതെ വന്നതോടെ ഹൈ ടെൻഷൻ ലൈനിലേക്കുള്ള വൈദ്യുതി നിമിഷങ്ങൾക്കകം വിച്ഛേദിച്ചു.
ALSO READ : കാക്കകൾ ഭയങ്കര ശല്യമാണ്; കൊന്ന് കളയാൻ ഒരുങ്ങി കെനിയ
ട്രെയിൻ ഗതാഗതവും ഏകദേശം 2 മണിക്കൂറോളം നിലച്ചു. യുവാവ് ആദ്യം മുതൽ തന്നെ ഐഫോൺ ആവശ്യപ്പെടാൻ തുടങ്ങിയിരുന്നു എന്ന് പ്രദേശവാസികൾ പറയുന്നു. ഒടുവിൽ അയാളെ ഒരു ഡമ്മി ഫോൺ നൽകിയാണ് അനുനയിപ്പിച്ചത്. ഡമ്മി ഫോൺ കണ്ട് ആ ചെറുപ്പക്കാരൻ ഇറങ്ങിവരാൻ തുടങ്ങി.
എന്നാൽ നിങ്ങൾ അടുത്തെത്തുമ്പോൾ ഇത് യഥാർത്ഥ ഫോണല്ലെന്ന് മനസ്സിലാക്കുകയും തിരികെ പോകുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ മുൻകൈയെടുത്താണ് ഇയാളെ താഴെയിറക്കിയത്. ചിലർ മുകളിൽ കയറി കയർ കൊണ്ട് കെട്ടാൻ ശ്രമിച്ചപ്പോൾ കയർ പൊട്ടി യുവാവ് നിലത്ത് വീഴുകയായിരുന്നു.
ഉടൻ തന്നെ രക്ഷപ്പെടുത്തി പൈക്ബാരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെ നിന്ന് താംലുവിലേക്ക് മാറ്റി. അതേസമയം, യുവാവ് ആരാണെന്ന് ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. ഇയാളെപ്പറ്റി പോലീസ് അന്വേഷണം നടത്തി വരികയാണ്.