5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Viral News : പോലീസ് സ്റ്റേഷനിലെത്തി വിവാഹിതരാകാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് പെൺകുട്ടികൾ …പോലീസിനെ ഞെട്ടിച്ച ഒരു പ്രണയകഥ…

Viral love story at UP: ഇരുവരും ഫോൺ നമ്പർ കൈമാറി. പിന്നീട് അവർ മൊബൈൽ വഴി സംസാരിക്കാൻ തുടങ്ങി. തുടർന്നാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. എന്തായാലും ഇപ്പോൾ ഈ വിഷയം പ്രദേശമാകെ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.

Viral News : പോലീസ് സ്റ്റേഷനിലെത്തി വിവാഹിതരാകാനുള്ള ആ​ഗ്രഹം പ്രകടിപ്പിച്ച് പെൺകുട്ടികൾ …പോലീസിനെ ഞെട്ടിച്ച ഒരു പ്രണയകഥ…
viral story from up
aswathy-balachandran
Aswathy Balachandran | Published: 07 Jun 2024 16:34 PM

ലഖ്നൗ : പോലീസ് അങ്കിൾ, ഞങ്ങൾ രണ്ടുപേരും പരസ്പരം സ്നേഹിക്കുന്നു. വിവാഹം കഴിക്കുകയും ജീവിതകാലം മുഴുവൻ ഒരുമിച്ച് ജീവിക്കുകയും ചെയ്യും….

കൈകോർത്തു പിടിച്ച് ഉത്തർപ്രദേശിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് കടന്നുവന്ന രണ്ട് പെൺകുട്ടികൾ പറഞ്ഞ വാക്കുകളാണിത്. രണ്ട് പെൺകുട്ടികളും പ്രായപൂർത്തിയാകാത്തവരാണ് എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഇത് കേട്ടയുടനെ പോലീസുകാർക്കു മാത്രമല്ല സ്‌റ്റേഷനിലുണ്ടായിരുന്ന എല്ലാവരും ഒരുപോലെ ഞെട്ടി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സംഗതി നടക്കുന്നത് ഉത്തർപ്രദേശിലെ സഹരൻപൂരിലാണ്. ബുധനാഴ്ചയാണ് ഇവിടെ 14ഉം 15ഉം വയസ്സുള്ള രണ്ട് പെൺകുട്ടികൾ പോലീസ് സ്റ്റേഷനിൽ കയറിവന്ന് കാര്യം പറഞ്ഞത്. പോലീസ് സ്‌റ്റേഷനിൽ വരാനുള്ള കാരണം ചോദിച്ചപ്പോൾ വീട്ടുകാർ വിവാഹത്തിനു സമ്മതിക്കില്ല അതിനാലാണ് എത്തിയത് എന്നാണ് പറഞ്ഞത്. സർ, ഞങ്ങൾ രണ്ടുപേരും ആത്മാർത്ഥമായി സ്‌നേഹിക്കുന്നവരാണ്. എന്നേക്കും ഒരുമിച്ച് ജീവിക്കാൻ നിങ്ങൾ ഞങ്ങളെ വിവാഹം കഴിക്കാൻ സഹായിക്കണം.

ഞങ്ങളുടെ വീട്ടുകാർ ഞങ്ങളെ വിവാഹം കഴിക്കാൻ അനുവദിക്കില്ല. അതുകൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നത് എന്നാണ് പെൺകുട്ടികൾ സ്റ്റേഷനിലെത്തി പറഞ്ഞത്. ഇത് കേട്ടപ്പോൾ തന്നെ പോലീസുകാർ ആദ്യം കരുതിയത് പെൺകുട്ടികൾ തമാശ പറയുകയാണെന്നാണ്. എന്നാൽ ഇരുവരും വിവാഹത്തിൽ ഉറച്ചുനിന്നതോടെ പോലീസ് അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. എന്നാൽ രണ്ട് പെൺകുട്ടികളും ഇതൊന്നും സമ്മതിച്ചില്ല.

ALSO READ ; മദ്യവും മയക്കുമരുന്നും പോലെ ചോക്ലേറ്റും ആസക്തി ഉണ്ടാക്കുമോ? പുതിയ പഠനങ്ങൾ പുറത്ത

അവർ നിലപാടിൽ ഉറച്ചു നിന്നു. പോലീസ് ഒരുപാട് നിർബന്ധിച്ചിട്ടും ഇരുവരും സമ്മതിക്കാതെ വന്നതോടെ പെൺകുട്ടികളുടെ മാതാപിതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. പിന്നീട് രണ്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ ഇരുവരെയും സമാധാനിപ്പിച്ചു. തുടർന്ന് കുടുംബത്തോടൊപ്പം തിരിച്ചയച്ചു. രണ്ട് പെൺകുട്ടികളിൽ ഒരാൾ ജ്വാലപൂർ സ്വദേശിയാണെന്ന് പോലീസ് പറഞ്ഞു.

ദിവസങ്ങൾക്ക് മുമ്പ് ജ്വാലപൂർ സ്വദേശിയായ പെൺകുട്ടി കുടുംബത്തോടൊപ്പം പിരാൻ കാളിയാർ ദർഗയിലേക്ക് പോയിരുന്നു. അവിടെ വെച്ചാണ് മറ്റേ കുട്ടിയെ കണ്ടെത്തിയത്. ഇരുവരും ഫോൺ നമ്പർ കൈമാറി. പിന്നീട് അവർ മൊബൈൽ വഴി സംസാരിക്കാൻ തുടങ്ങി. തുടർന്നാണ് ഈ സംഭവങ്ങൾ അരങ്ങേറുന്നത്. എന്തായാലും ഇപ്പോൾ ഈ വിഷയം പ്രദേശമാകെ വലിയ ചർച്ചയ്ക്ക് വഴി വച്ചിരിക്കുകയാണ്.