5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Negative Energy Plant: പ്രധാനവാതില്‍ തുറക്കുന്നിടത്ത് ഈ സസ്യമുണ്ടോ? കലഹം വിട്ടുപോകില്ല

Vastu Vidya Negative Energy Plant Placement: നാം വീട്ടില്‍ വാങ്ങിക്കുന്ന ഫര്‍ണിച്ചറുകള്‍, സസ്യങ്ങള്‍ തുടങ്ങി എല്ലാത്തിലും വാസ്തു വിദ്യ ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ ഇതിലൊക്കെ വാസ്തു നോക്കി നമുക്ക് ജീവിക്കാനും സാധിക്കില്ല. എന്നാല്‍ വീട്ടില്‍ ഐശ്വര്യം വരാനും ഉയര്‍ച്ച ലഭിക്കാനുമെല്ലാം വാസ്തു നോക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരാവും ഒരുവിധം എല്ലാവരും.

Negative Energy Plant: പ്രധാനവാതില്‍ തുറക്കുന്നിടത്ത് ഈ സസ്യമുണ്ടോ? കലഹം വിട്ടുപോകില്ല
shiji-mk
Shiji M K | Updated On: 11 Jun 2024 15:40 PM

വാസ്തു വിദ്യ പ്രകാരം എന്തിനും ഏതിനും ഒരു നിയമമുണ്ട്. വാസ്തു വിദ്യ നോക്കാതെ വീടായാലും എന്താണെങ്കിലും വാസ്തു വിദ്യ നോക്കുന്നവരാണ് നമ്മള്‍. നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല സംഭവങ്ങളും വാസ്തു വിദ്യയുടെ പ്രതിഫലനാണെന്നാണ് പകുതിയോളം പേരും വിശ്വസിക്കുന്നതും.

നാം വീട്ടില്‍ വാങ്ങിക്കുന്ന ഫര്‍ണിച്ചറുകള്‍, സസ്യങ്ങള്‍ തുടങ്ങി എല്ലാത്തിലും വാസ്തു വിദ്യ ഒളിഞ്ഞിരിപ്പുണ്ട്. എന്നാല്‍ ഇതിലൊക്കെ വാസ്തു നോക്കി നമുക്ക് ജീവിക്കാനും സാധിക്കില്ല. എന്നാല്‍ വീട്ടില്‍ ഐശ്വര്യം വരാനും ഉയര്‍ച്ച ലഭിക്കാനുമെല്ലാം വാസ്തു നോക്കുന്നതില്‍ തെറ്റില്ലെന്ന അഭിപ്രായക്കാരാവും ഒരുവിധം എല്ലാവരും. ഈ ചെടികളിലും ഫര്‍ണിച്ചറുകളിലുമെല്ലാം ഉള്ളത് വാസ്തു വിദ്യയുടെ നിമിത്ത ശാസ്ത്രമാണ്.

ചെടികളും മറ്റ് സസ്യങ്ങളും വീട്ടില്‍ വളര്‍ത്തുമ്പോള്‍ നിങ്ങള്‍ ഈ നിമിത്ത ശാസ്ത്രമോ അല്ലെങ്കില്‍ വാസ്തു വിദ്യയോ നോക്കാറുണ്ടോ? ഉണ്ടാവില്ല, നമുക്ക് ഏറ്റവും അനുയോജ്യം എന്ന് തോന്നുന്നിടത്ത് എന്താണെങ്കിലും കുഴിച്ചിടും അത്രേ ഉള്ളു. എന്നാല്‍ ഈ സസ്യം ഒരിക്കലും നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിന് നേരെ കുഴിച്ചിടരുത്. ഏതാണാ സസ്യം എന്നല്ലെ.

Also Read: Nakshatras for Marriage: ഈ നക്ഷത്രക്കാര്‍ തമ്മില്‍ വിവാഹം കഴിക്കരുത്‌

കറിവേപ്പ്

കറിവേപ്പ്, കറിവേപ്പ് തന്നെയാണാ സസ്യം. കറിവേപ്പ് ഒരിക്കലും നമുടെ വീടിന്റെ പ്രധാന വാതിലിന് നേരെ കുഴിച്ചിടരുത്. ഇങ്ങനെ കുഴിച്ചിടുന്നതുമൂലം വീട്ടില്‍ നെഗറ്റീവ് എനര്‍ജി ഉണ്ടാകും എന്നാണ് വിശ്വാസം. ഈ നെഗറ്റീവ് ഊര്‍ജത്തിന്റെ ഫലമായി വീട്ടില്‍ കാരണമില്ലാതെ കലഹങ്ങള്‍ ഉണ്ടാവുകയും കുടുംബാംഗങ്ങള്‍ പിരിയുന്നതിനും വഴിവെക്കും.

കലഹങ്ങള്‍, അസുഖങ്ങള്‍, സ്വരച്ചേര്‍ച്ചയില്ലായ്മ എന്നിവയാണ് പ്രധാന വാതിലിന് നേരെ കറിവേപ്പ് നടന്നതിലൂടെയുള്ള ഫലം. എന്നാല്‍ വീടിന് അതിര്‍ത്തി നിര്‍ണയിച്ച് ഒരു കല്ല് കൊണ്ടെങ്കിലും അതിര്‍ത്തി തിരിച്ചതിന് ശേഷം കറിവേപ്പ് നടുന്നതുകൊണ്ട് പ്രശ്‌നമില്ല.

കറിവേപ്പ് നടുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥലം പടിഞ്ഞാറ് ദിശയാണ്. ഒട്ടും അനുയോജ്യമല്ലാത്ത സ്ഥലത്താണ് കറിവേപ്പ് നടുന്നത് എങ്കില്‍ അതിന്റെ വളര്‍ച്ച ശോഷിക്കും. മാത്രമല്ല കറിവേപ്പിനോട് ചേര്‍ന്ന് മറ്റ് ചെടികള്‍ നടാതിരിക്കുകയും വേണം. ഒരിക്കലും അഴുക്കുവെള്ളം കറിവേപ്പിലയ്ക്ക് ചുവട്ടില്‍ ഒഴിക്കരുത്. വീട്ടിലെ സിങ്കില്‍ നിന്ന് വെള്ളം ഒഴുകിയെത്തുന്നിടത്തും കറിവേപ്പില നടരുത്. ശുദ്ധമായ വെള്ളം ഒഴിച്ചാണ് കറിവേപ്പില പരിപാലിക്കേണ്ടത്.