AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Teddy Day 2025: നാളെയാണ് ആ സുദിനം; ടെഡി നല്‍കി സ്‌നേഹം ദൃഢമാക്കാം

Valentine’s Week 2025: വാലന്റൈന്‍ വീക്കില്‍ പ്രണയിനിക്ക് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാ കമിതാക്കളും. അതിനാല്‍ തന്നെ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ ഗിഫ്റ്റ് തന്നെയാണ് ടെഡി ബിയര്‍.

Teddy Day 2025: നാളെയാണ് ആ സുദിനം; ടെഡി നല്‍കി സ്‌നേഹം ദൃഢമാക്കാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 09 Feb 2025 18:53 PM

ഫെബ്രുവരി ഏഴ് മുതല്‍ ആരംഭിച്ച വാലന്റൈന്‍ വീക്ക് മറ്റൊരു സുപ്രധാന ദിനത്തിലേക്ക് കടക്കുകയാണ്. അതെ ഫെബ്രുവരി 10 തിങ്കളാഴ്ചയാണ് ടെഡി ബിയര്‍ ഡേ വരുന്നത്. തങ്ങളുടെ സ്‌നേഹം ദൃഢമാണെന്ന് കാണിക്കാനായി കമിതാക്കള്‍ ഈ ദിവസം പരസ്പരം ടെഡി ബിയറുകള്‍ കൈമാറും. പരസ്പരമുള്ള സ്‌നേഹത്തെ ഓര്‍മപ്പെടുത്തുക എന്ന ലക്ഷ്യം കൂടി ഈ ദിനത്തിനുണ്ട്.

വാലന്റൈന്‍ വീക്കില്‍ പ്രണയിനിക്ക് വ്യത്യസ്തമായ സമ്മാനങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് ഒരുവിധം എല്ലാ കമിതാക്കളും. അതിനാല്‍ തന്നെ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും മനോഹരമായ ഗിഫ്റ്റ് തന്നെയാണ് ടെഡി ബിയര്‍.

വാലന്റൈന്‍ വീക്കില്‍ ടെഡി ബിയറിനെ സമ്മാനിക്കാറുണ്ടെങ്കിലും പലര്‍ക്കും അതിന് പിന്നിലെ കാരണം അറിയില്ല. എങ്ങനെയാണ് പ്രണയിതാക്കള്‍ പരസ്പരം ടെഡി ബിയറുകള്‍ സമ്മാനിച്ച് തുടങ്ങിയതെന്ന് അറിയാമോ?

ടെഡി ബിയര്‍ വന്ന വഴി

1902ല്‍ അന്നത്തെ യുഎസ് പ്രസിഡന്റായിരുന്ന ടെഡി റൂസ്‌വെല്‍റ്റ് നായാട്ടിന് പോയപ്പോള്‍ അദ്ദേഹത്തിന് മുന്നിലെത്തിയ ഒരു കരടിയെ വെടിവെക്കാന്‍ വിസമ്മതിച്ചു. പിന്നീട് അദ്ദേഹം ചെയ്ത ഈ പ്രവൃത്തിയോടുള്ള ബഹുമാനാര്‍ത്ഥം ന്യൂയോര്‍ക്കിലെ കളിപ്പാട്ട നിര്‍മാതാവായ മോറിസ് മിച്ചോം ഒരു സ്റ്റഫ്ഡ് ബിയറിനെ നിര്‍മിച്ചു.

മോറിസ് മിച്ചോം ബിയറിനെ നിര്‍മിച്ച അതേ വര്‍ഷത്തില്‍ തന്നെ ജര്‍മ്മനിയിലെ കളിപ്പാട്ട നിര്‍മാതാവായ റിച്ചാര്‍ഡ് സ്റ്റീഫും ഒരു പ്ലഷ് ബിയറിനെ നിര്‍മിച്ചിരുന്നു. ഇതോടെ ആ ബിയറുകള്‍ ആഗോളതലത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായി. പിന്നീട് പ്രണയത്തെ അല്ലെങ്കില്‍ സ്‌നേഹത്തെ സൂചിപ്പിക്കാന്‍ ടെഡി ബിയറുകള്‍ ഉപയോഗിച്ച് തുടങ്ങി.

Also Read: Valentine’s Day 2025: വാലന്റൈൻസ് ഡേയ്ക്ക് പങ്കാളിക്ക് പേഴ്സ് കാലിയാവാതെ ​ഗിഫ്റ്റ്‌ വാങ്ങിയാലോ?

ടെഡി ബിയറുകള്‍ സമ്മാനമായി നല്‍കുന്നതെന്തിന്?

ടെഡി ബിയറുകള്‍ ഒരിക്കലും നശിക്കുന്നില്ല. അതിനാല്‍ തന്നെ പങ്കാളി എപ്പോഴും കൂടെയുണ്ടാകും എന്നാണ് ടെഡി ബിയറുകള്‍ വാലന്റൈന്‍ വീക്കില്‍ കൈമാറുന്നതിന് പിന്നിലുള്ള രഹസ്യം. മാത്രമല്ല, നിങ്ങള്‍ക്ക് ആശ്വാസം പകരുന്നു. നിങ്ങള്‍ സന്തോഷിക്കുമ്പോഴും ദുഃഖിക്കുമ്പോഴും നിങ്ങളോടൊപ്പം മികച്ച സുഹൃത്തായി നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.