AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Propose Day 2025: എന്തിനിത്ര മടി! പൂ കൊടുത്തില്ലേ ഇനി പ്രൊപ്പോസ് ചെയ്യാം

Valentine’s Week 2025: മറ്റൊരാളോട് മനസില്‍ തോന്നുന്ന ഇഷ്ടം തുറന്നുപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രയൊക്കെ ധൈര്യമുണ്ടെന്ന് പറഞ്ഞാല്‍ പ്രണയം തുറന്നുപറയുമ്പോള്‍ ആരുടെയാണെങ്കിലും കൈയും കാലുമെല്ലാം വിറയ്ക്കും. പ്രണയിക്കുന്നയാളോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്നതിനായി അവരെയും കൂട്ടി പുറത്തെല്ലാം പോകാവുന്നതാണ്.

Propose Day 2025: എന്തിനിത്ര മടി! പൂ കൊടുത്തില്ലേ ഇനി പ്രൊപ്പോസ് ചെയ്യാം
പ്രതീകാത്മക ചിത്രം Image Credit source: Freepik
shiji-mk
Shiji M K | Updated On: 07 Feb 2025 18:27 PM

പ്രണയ വാരത്തിലെ രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്. പ്രണയം പറയാന്‍ ദിവസങ്ങള്‍ എണ്ണി കാത്തിരുന്നവര്‍ക്ക് ഈ ദിനം പ്രയോജനപ്പെടുത്താം. ദാ വന്നെത്തിയിരിക്കുകയാണ് പ്രൊപ്പോസ് ഡേ. റോസ് ഡേയില്‍ കമിതാവിന് പൂവ് സമ്മാനിച്ച് തുടക്കമിട്ട വാലന്‍ന്റൈന്‍ വീക്ക് എത്തിച്ചേര്‍ന്നിരിക്കുന്നത് പ്രണയം വെളിപ്പെടുത്താനുള്ള സുദിനത്തിലാണ്.

മറ്റൊരാളോട് മനസില്‍ തോന്നുന്ന ഇഷ്ടം തുറന്നുപറയുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എത്രയൊക്കെ ധൈര്യമുണ്ടെന്ന് പറഞ്ഞാല്‍ പ്രണയം തുറന്നുപറയുമ്പോള്‍ ആരുടെയാണെങ്കിലും കൈയും കാലുമെല്ലാം വിറയ്ക്കും. പ്രണയിക്കുന്നയാളോടുള്ള സ്‌നേഹം വെളിപ്പെടുത്തുന്നതിനായി അവരെയും കൂട്ടി പുറത്തെല്ലാം പോകാവുന്നതാണ്. ഇനി പുറത്തുപോയി പറയാന്‍ ധൈര്യമില്ലെങ്കില്‍ സന്ദേശമയച്ചും കാര്യം പറയാം.

യാത്ര ചെയ്തുകൊണ്ട് പ്രണയം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യാവുന്നതാണ്. ചിലര്‍ക്ക് ബീച്ച് ആയിരിക്കാം പ്രൊപ്പോസ് ചെയ്യാന്‍ മനോഹരമായിട്ടുള്ള സ്ഥലമായിട്ട് തോന്നാറുള്ളത്. എന്നാല്‍ മറ്റുചിലര്‍ക്ക് പര്‍വതങ്ങളോ ചരിത്ര സ്മാരകങ്ങളോ ആയിരിക്കാം. സിനിമ കാണുന്നതിനിടയില്‍, നടക്കുന്നതിനിടയിലെല്ലാം നിങ്ങള്‍ക്ക് പ്രണയിനിയോടുള്ള സ്‌നേഹം വെളിപ്പെടുത്താവുന്നതാണ്.

ഇനി എങ്ങനെ വെറൈറ്റി പ്രണയം പറയുമെന്നാണ് അല്ലെങ്കില്‍ നിങ്ങളുടെ സ്‌നേഹം എങ്ങനെ കമിതാവിനെ അറിയിക്കുമെന്നാണ് നിങ്ങളുടെ ചിന്തയെങ്കില്‍ അതിനും വഴിയുണ്ട്.

Also Read: Valentine’s Day 2025: പ്രണയിക്കുന്നവർക്കു വേണ്ടി ജീവൻ വെടിഞ്ഞ വാലന്റൈൻ പുരോഹിതൻ; ഒരാഴ്ച നീളുന്ന ആഘോഷം; പ്രണയദിനത്തിന് പിന്നിലെ കഥ

  • എന്നെ പൂര്‍ണമായി അംഗീകരിച്ച് എന്നോടൊപ്പം നില്‍ക്കാന്‍ നീ തീരുമാനിച്ചു. ഞാന്‍ നിന്നെ എന്നും സ്‌നേഹിക്കും.
  • എന്റെ ജീവിതത്തിലെ എല്ലാ നിമിഷങ്ങളെയും നീ സുന്ദരമാക്കി, ഹാപ്പി പ്രൊപ്പോസ് ഡേ..
  • എന്റെ ജീവിതത്തിലെ സംഗീതവും സന്തോഷവുമെല്ലാം നീയാണ്. നിന്റെ ചിരി എന്നെ സന്തോഷിപ്പിക്കുന്നു. ഹാപ്പി പ്രൊപ്പോസ് ഡേ മൈ ലൗവ്.
  • നിന്റെ പ്രണയമാണ് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നത്, മരണം വരെ നിന്നോടൊപ്പം ജീവിച്ച് തീര്‍ക്കാനാണ് എന്റെ ആഗ്രഹം.
  • ഒരിക്കലും അവസാനിക്കാത്ത സ്‌നേഹം ഞാന്‍ നിനക്ക് വാഗ്ദാനം ചെയ്യുന്നു മൈ ഡിയര്‍.
  • ഇനിയുള്ള ജീവിതം എന്നോടൊപ്പം പങ്കിടാന്‍ തയാറാണോ?
  • നിങ്ങളുടെ പുഞ്ചിരി എന്റെ ദിവസത്തിന്റെ തിളക്കം നല്‍കും, ഇനിയുള്ള കാലം നമുക്ക് ഒരുമിച്ച് മുന്നോട്ടുപോകാം.
  • ഞാന്‍ സ്‌നേഹം കണ്ടെത്തിയിരിക്കുന്നു, അത് നീയാണ്, നീ മാത്രമാണ്.