Promise Day 2025: ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകും; പ്രോമിസ് ഡേ ആഘോഷമാക്കാം

Valentine's Week 2025: എന്തിനാണ് പ്രണയിതാക്കള്‍ പരസ്പരം വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന കാര്യം ഇന്നും അവ്യക്തമാണ്. വാലന്റൈന്‍ വീക്കിലെ മറ്റ് ദിനങ്ങള്‍ക്ക് ഓരോരോ പ്രത്യേകതകളുണ്ടെങ്കിലും പ്രോമിസ് ഡേ ഇന്നും പലര്‍ക്കും അജ്ഞാതമാണ്. പ്രോമിസ് ഡേ എന്നത് വാലന്റൈന്‍ വീക്കിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

Promise Day 2025: ജീവിതകാലം മുഴുവന്‍ കൂടെയുണ്ടാകും; പ്രോമിസ് ഡേ ആഘോഷമാക്കാം

പ്രതീകാത്മക ചിത്രം

shiji-mk
Published: 

10 Feb 2025 22:06 PM

വാലന്റൈന്‍ വീക്ക് മറ്റൊരു ദിനത്തിലേക്ക് കടക്കുകയാണ്. അതെ ഫെബ്രുവരി 11 പ്രോമിസ് ഡേയാണ്. ലോകമെമ്പാടും സ്‌നേഹിക്കുന്നവര്‍ പരസ്പരം ഈ ദിനത്തില്‍ വാഗ്ദാനങ്ങള്‍ നല്‍കും. എന്നെന്നും കൂടെയുണ്ടാകുമെന്ന വാഗ്ദാനമാണ് ഈ ദിനത്തിന്റെ പ്രത്യേകത. കൂടെയുണ്ടാകുമെന്ന് വെറും വാക്ക് പറയുക മാത്രമല്ല, അത് തെളിയിച്ച് കാണിക്കുന്നതും പ്രോമിസ് ഡേയുടെ മാറ്റ് കൂട്ടുന്നു.

പ്രോമിസ് ഡേയില്‍ തീര്‍ച്ചയായും നിങ്ങള്‍ നിങ്ങളുടെ പ്രണയിനിക്ക് മോതിരം കൈമാറാവുന്നതാണ്. വ്യത്യസ്തമായ സമ്മാനങ്ങള്‍ കൈമാറുന്നത് കൂടിയാണല്ലോ വാലന്റൈന്‍ വീക്കുകളുടെ പ്രത്യേകത.

എന്നാല്‍ എന്തിനാണ് പ്രണയിതാക്കള്‍ പരസ്പരം വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്ന കാര്യം ഇന്നും അവ്യക്തമാണ്. വാലന്റൈന്‍ വീക്കിലെ മറ്റ് ദിനങ്ങള്‍ക്ക് ഓരോരോ പ്രത്യേകതകളുണ്ടെങ്കിലും പ്രോമിസ് ഡേ ഇന്നും പലര്‍ക്കും അജ്ഞാതമാണ്. പ്രോമിസ് ഡേ എന്നത് വാലന്റൈന്‍ വീക്കിലേക്കുള്ള പുതിയ കൂട്ടിച്ചേര്‍ക്കലായിരുന്നു എന്നും പറയപ്പെടുന്നുണ്ട്.

ബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതിന്റെയും അത് നിലനിര്‍ത്തുന്നതിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായാണ് പ്രോമിസ് ഡേ ആചരിക്കുന്നതെന്നും വിശ്വാസം ഉണ്ട്. ആളുകളെ അവരുടെ ബന്ധത്തെ കുറിച്ച് ചിന്തിക്കാനും നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാനും ഈ ദിനം ഓര്‍മപ്പെടുത്തുന്നു.

ദമ്പതികള്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍ എന്നിവര്‍ തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ പ്രോമിസ് ഡേ ഒന്നുകൂടി ശക്തിപ്പെടുത്തുന്നു.

Also Read: Happy Promise Day 2025: വാഗ്ദാനങ്ങള്‍ വെറുതെയാകരുത്; പങ്കാളിക്ക് അതിമനോഹരമായ പ്രോമിസുകള്‍ നല്‍കാം

പ്രോമിസ് ഡേ എന്നാല്‍ പരസ്പരം സന്ദേശങ്ങള്‍ മാത്രം കൈമാറാനുള്ള ദിനമല്ല. സമ്മാനങ്ങളും കൈമാറാവുന്നതാണ്. ഗോള്‍ഡന്‍ റിങ്, സില്‍വര്‍ റിങ് തുടങ്ങിയവ കൈമാറുന്നത് നിങ്ങളുടെ പങ്കാളിയില്‍ സ്‌നേഹം നിറയ്ക്കുന്നു.

കൂടാതെ പങ്കാളിക്ക് ഇഷ്ടപ്പെടുന്ന തരത്തിലുള്ള ഗിഫ്റ്റുകള്‍ നല്‍കുന്നതാണ് നല്ലത്. ചിലര്‍ക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാനായിരിക്കും ഇഷ്ടം, ചിലര്‍ക്ക് കടല്‍ തീരത്ത് പോകാനായിരിക്കും. പങ്കാളിയുടെ ഇഷ്ടാനുസരണം ഡേറ്റ് പ്ലാന്‍ ചെയ്യാവുന്നതാണ്.

അഹാനയുടെ ഏറ്റവും ഇഷ്ടപ്പെട്ട ഈ വിഭവം തയ്യാറാക്കിയാലോ
ഹാരിപോട്ടർ നടന്ന വഴികൾ ഇങ്ങ് സ്കോട്ട്ലൻഡിലുണ്ട്
പ്രാതലിൽ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
ഈ അച്ചാർ മാത്രം മതി ഒരു പറ ചോറ് തിന്നാൻ!