AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Valentine’s Day 2025: വാലന്റൈൻസ് ഡേയ്ക്ക് പങ്കാളിക്ക് പേഴ്സ് കാലിയാവാതെ ​ഗിഫ്റ്റ്‌ വാങ്ങിയാലോ?

Top Unique Valentines Day Gift Ideas For 2025: ഈ പ്രണയ ദിനം അവിസ്മരണീയമാക്കാൻ പങ്കാളിക്ക് അനുയോജ്യമായ സമ്മാനങ്ങൾ നൽകാം. എന്നാൽ ഇത്തവണ പൂക്കളും ചോക്ലേറ്റും പോലുള്ള സമ്മാനങ്ങൾക്ക് പകരം വ്യത്യസ്തമായ സമ്മാനങ്ങൾ ആയാലോ?

Valentine’s Day 2025: വാലന്റൈൻസ് ഡേയ്ക്ക് പങ്കാളിക്ക് പേഴ്സ് കാലിയാവാതെ ​ഗിഫ്റ്റ്‌ വാങ്ങിയാലോ?
പ്രതീകാത്മക ചിത്രം Image Credit source: Freepik
sarika-kp
Sarika KP | Published: 09 Feb 2025 09:35 AM

2025-ലെ വാലന്റൈൻസ് ഡേ ഇതാ എത്തികഴിഞ്ഞു. തന്റെ പങ്കാളികളോടുള്ള പ്രണയം സൂചിപ്പിക്കുന്ന ദിവസങ്ങളാണ് വരാൻ പോകുന്നത്. ഫ്രെബ്രുവരി ഏഴ് മുതൽ 12 വരെയാണ് വാലന്റൈൻസ് ആഘോഷം നീളുന്നത്. ഇതിലെ ഓരോ ദിവസവും ഓരോ പേരിലാണ് അറിയപ്പെടുന്നത്. റോസ് ഡേ, പ്രൊപോസ് ഡേ, ചോക്ലേറ്റ് ഡേ, ടെഡ്ഡി ഡേ, പ്രോമിസ് ഡേ, ഹഗ് ഡേ, കിസ് ഡേ,വാലന്റൈൻസ് ഡേ എന്നിങ്ങനെയാണ് ദിനങ്ങൾ.

ഫെബ്രുവരി ഏഴിനായിരുന്നു റോസ് ഡേ, തന്റെ പങ്കാളിക്ക് സനേഹത്തിന്റെ പ്രതീകമായി റോസാപ്പൂ നൽകുന്നു ഈ ദിവസം. ഇന്നലെയാണ് പ്രൊപോസ് ഡേ. തങ്ങൾ ഇഷ്ടപ്പെടുന്ന പങ്കാളിയെ പ്രൊപോസ് ചെയ്യാൻ ഈ ദിവസം തിരഞ്ഞെടുക്കുന്നു.വാലെന്റൈൻസ് ആഴ്ചയിലെ മൂന്നാം ദിനമായ ഇന്ന് ചോക്ലേറ്റ് ദിനമാണ്. പ്രണയം പൂവണിയുന്നതിന്റെ ഭാഗമായി കമിതാക്കൾ പരസ്പരം ചോക്ലേറ്റ് നൽകുന്നു. അങ്ങനെ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള ആഘോഷങ്ങളാണ് നടക്കുന്നത്.

Also Read:പ്രൊപ്പോസ് ചെയ്തില്ലേ? ഇനി അല്‍പം മധുരമാകാം; ചോക്ലേറ്റ് ദിനം ഇങ്ങെത്തി

ഈ പ്രണയ ദിനം അവിസ്മരണീയമാക്കാൻ പങ്കാളിക്ക് അനുയോജ്യമായ സമ്മാനങ്ങൾ നൽകാം. എന്നാൽ ഇത്തവണ പൂക്കളും ചോക്ലേറ്റും പോലുള്ള സമ്മാനങ്ങൾക്ക് പകരം വ്യത്യസ്തമായ സമ്മാനങ്ങൾ ആയാലോ?

ഈ പ്രണയദിനത്തിൽ നിങ്ങളുടെ പങ്കാളിക്ക് ഒരു വെർച്വൽ റിയാലിറ്റി അനുഭവം സമ്മാനിക്കാം. നിങ്ങൾക്ക് ഇഷ്ടപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനിലേക്കുള്ള വെർച്വൽ ടൂർ ആകാം. അല്ലെങ്കിൽ ആകർഷകമായ ഗെയിമുകൾ ആകട്ടെ. ഇങ്ങനെ പരസ്പരം ഒരുമിച്ച് ആഘോഷിക്കാൻ സഹായിക്കും.

വീട്ടിൽ തന്നെ ആഘോഷിക്കുന്ന തരത്തിൽ‌ 2025 ലെ വാലന്റൈൻസ് ഡേ മാറ്റം. അലങ്കരിച്ച് മുറിയും, സ്വന്തം പാകം ചെയ്ത ഭക്ഷണവും ഒരുമിച്ചുള്ള സിനിമ കാണലും നിങ്ങളുടെ ഈ ദിവസം വ്യത്യസ്‌തമാക്കാം.

പങ്കാളിക്ക് ഈ ദിവസം നൽകാൻ പറ്റുന്ന ഏറ്റവും അനുയോജ്യമായ സമ്മാനമാണ് DIY മെമ്മറി സ്ക്രാപ്പ്ബുക്ക്. നിങ്ങളുടെ സുന്ദര നിമിഷങ്ങൾ അടങ്ങിയ ചിത്രങ്ങൾ, പ്രണയ കുറിപ്പുകൾ, ഓർമ്മകൾ എന്നിവ അടങ്ങിയ ഒരു DIY മെമ്മറി സ്ക്രാപ്പ്ബുക്ക് തയ്യാറാക്കാം. ഈ സമ്മാനം നിങ്ങളുടെ ബന്ധത്തിന്റെ ആഴം എന്നും ഓർമ്മപ്പെടുത്തും.