വിധവകളാകാന്‍ യോഗമുള്ള നക്ഷത്രങ്ങളും പരിഹാരങ്ങളും | vaidhavya yoga in 5 women nakshtras and its astrological remedies for Widowhood how to solve mangal dosh Malayalam news - Malayalam Tv9

Vaidhavya Yoga: വിധവകളാകാന്‍ യോഗമുള്ള നക്ഷത്രങ്ങളും പരിഹാരങ്ങളും

Updated On: 

26 Jun 2024 16:58 PM

5 Nakshatras May Have Vaidhavya Dosham: വിവാഹം തീരുമാനിക്കുന്നതിന് മുമ്പ് ജാതക പൊരുത്തം നോക്കാറില്ലെ. പലപ്പോഴും പൊരുത്തം നോക്കുമ്പോള്‍ ചില കുഴപ്പങ്ങള്‍ ജ്യോതിഷിമാര്‍ പറയാറുമുണ്ട്. വിവാഹം കഴിക്കുന്നതിന് മുമ്പ് മാത്രമല്ല നിങ്ങളുടെ ജാതകം പരിശോധിക്കേണ്ടത്.

Vaidhavya Yoga: വിധവകളാകാന്‍ യോഗമുള്ള നക്ഷത്രങ്ങളും പരിഹാരങ്ങളും
Follow Us On

ജ്യോതിഷം ഒരു ശാസ്ത്രമാണ് എന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. അതുകൊണ്ട് തന്നെ അതില്‍ വിശ്വസിക്കുന്ന ആളുകള്‍ അവരുടെ ജീവിതത്തില്‍ എന്ത് സുപ്രധാന തീരുമാനം എടുക്കുമ്പോഴും നല്ലൊരു ജ്യോതിഷ വിദഗ്ധനെ സമീപിക്കാറുണ്ട്. വിവാഹം ആയാലും വീട് നിര്‍മാണം ആയാലും എല്ലാം ജ്യോതിഷപ്രകാരം ചെയ്യുന്നത് നമുക്ക് നന്മ വരുത്തും. നമ്മുടെ നക്ഷത്രങ്ങളില്‍ ഓരോ നക്ഷത്രത്തിനും അതിന്റേതായ പ്രത്യേകതകളുണ്ട്. ഓരോന്നിനും ഗുണവും ദോഷവും മാറിമാറി വരും. എല്ലാക്കാലത്തും നമുക്ക് നല്ലതായിരിക്കും അല്ലെങ്കില്‍ ദോഷമായിരിക്കും എന്ന് ചിന്തിക്കരുത്. നക്ഷത്രഫലത്തോടൊപ്പം നമ്മുടെ പ്രവൃത്തിയും ഭാവി തീരുമാനിക്കുന്നുണ്.

വിവാഹം തീരുമാനിക്കുന്നതിന് മുമ്പ് ജാതക പൊരുത്തം നോക്കാറില്ലെ. പലപ്പോഴും പൊരുത്തം നോക്കുമ്പോള്‍ ചില കുഴപ്പങ്ങള്‍ ജ്യോതിഷിമാര്‍ പറയാറുമുണ്ട്. വിവാഹം കഴിക്കുന്നതിന് മുമ്പ് മാത്രമല്ല നിങ്ങളുടെ ജാതകം പരിശോധിക്കേണ്ടത്. അതിന് മുമ്പും കൊണ്ടുപോയി നോക്കുക, എങ്കില്‍ മാത്രമേ നിങ്ങളുടെ വിവാഹ ജീവിതവും പങ്കാളിയുമെല്ലാം എങ്ങനെ ആയിരിക്കും അല്ലെങ്കില്‍ ആയിരിക്കണം എന്ന് മനസിലാക്കാന്‍ സാധിക്കൂ.

Also Read: Astrological Remedies: സാമ്പത്തികമായി മെച്ചപ്പെടാന്‍ ദിവസവും ഈ മന്ത്രം ജപിക്കാം

മുകളില്‍ പറഞ്ഞതുപോലെ ഓരോ നക്ഷത്രത്തിനും ഓരോ ഫലങ്ങളുണ്ട്. അതില്‍ ഏതെല്ലാം നക്ഷത്രത്തിനാണ് വൈധവ്യ ഫലമുള്ളതെന്ന് പരിശോധിക്കാം. വൈധവ്യം എന്ന വാക്ക് അര്‍ത്ഥമാക്കുന്നത് ഭര്‍ത്താവ് മരണപ്പെടും എന്ന് മാത്രമല്ല, ഭര്‍ത്താവില്ലാതെ ജീവിക്കേണ്ടി വരും എന്നുകൂടിയാണ്.

സ്ത്രീകള്‍

ചില നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകള്‍ക്കാണ് ഈ ദോഷം കാണുന്നത്. ഗ്രഹനിലയില്‍ ഏഴാംഭാവത്തില്‍ ഒന്നിലേറെ ഗ്രഹങ്ങളുണ്ടെങ്കില്‍ ഒന്നില്‍ കൂടുതല്‍ വിവാഹം നടക്കാന്‍ സാധ്യതയുണ്ട്. ഇത് വിവാഹം മാത്രമല്ല വിവാഹേതര ബന്ധവുമാകാം. ഇതൊരു പൊതുഫലമാണ്, ഓരോ ജനനവും വ്യത്യാസപ്പെടുന്നത് അനുസരിച്ച് ഫലത്തില്‍ മാറ്റം വരാം. വേണ്ടത്ര പരിഹാരങ്ങള്‍ ചെയ്തുകഴിഞ്ഞാല്‍ ഈ യോഗവും പരിഹരിക്കപ്പെടും.

തൃക്കേട്ട

തൃക്കേട്ട നക്ഷത്രത്തില്‍ ജനിക്കുന്ന സ്ത്രീകള്‍ക്ക് വൈധവ്യ യോഗമുണ്ട്. ഭര്‍ത്താവിന് മരണം സംഭവിക്കാം അല്ലെങ്കില്‍ ഭര്‍ത്താവുമായി അകന്ന് ജീവിക്കേണ്ടി വരും. വിവാഹ ജീവിതം ഒരിക്കലും സന്തോഷപൂര്‍ണമായിരിക്കില്ല. ഒരുപാട് കഷ്ടപ്പാട് അനുഭവിക്കേണ്ടതായി വരും.

Also Read: Financial Problem Remedies: വീട്ടിലെ മണി പ്ലാന്റില്‍ പണം കായ്ക്കും; അതിന് ഇങ്ങനെ ചെയ്‌തോളൂ

അത്തം

അത്തം നക്ഷത്രക്കാരുടെ വിവാഹ ജീവിതം സമാധാനം നല്‍കാത്ത ഒന്നായിരിക്കും. ചെറിയ കാര്യങ്ങള്‍ക്ക് പോലും വലിയ കലഹങ്ങളുണ്ടാകും. ഈ കലഹങ്ങള്‍ പിരിയുന്നതിലേക്ക് എത്താനും വൈധവ്യ യോഗം അനുഭവിക്കാനും സാധ്യതയുള്ള നക്ഷത്രമാണ് അത്തം.

അവിട്ടം

ഈ നക്ഷത്രക്കാരുടെ ദാമ്പത്യത്തില്‍ പരസ്പരം വിശ്വാസക്കുറവ് ഉണ്ടാകും. പരസ്പരം മനസിലാക്കാതെ വരികയും ഇതിലൂടെ ബന്ധം പിരിയുകയും ചെയ്യും. ഒരുമിച്ച് ഒരു കാര്യവും ഇവര്‍ക്ക് ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ല.

രോഹിണി

രണ്ട് വിവാഹയോഗങ്ങളാണ് രോഹിണി നക്ഷത്രത്തിനുള്ളത്. ചെറിയ കാര്യങ്ങള്‍ക്കുപോലും വഴക്കുണ്ടാകാന്‍ സാധ്യതയുള്ള നക്ഷത്രമാണിത്. എന്നാല്‍ എല്ലാ രോഹിണി നക്ഷത്രക്കാര്‍ക്കും ഇതുണ്ടാകില്ല.

Also Read: Vastu Tips: വിവാഹത്തിന് കാലതാമസം, പുരോഗതി തടസ്സം? വീട്ടിലെ ഈ വസ്തുക്കളാകാം കാരണം

ആയില്യം

ഇവര്‍ക്ക് ഒരിക്കലും ആഗ്രഹിച്ച പോലുള്ള ജീവിതം ലഭിക്കില്ല. പര്‌സപരം കലഹം, ചെറിയ കാര്യങ്ങള്‍ക്ക് വഴക്കുമായിരിക്കും ഇവരുടെ ജീവിതത്തില്‍. ഇവര്‍ക്ക് വൈധവ്യ യോഗം കൂടുതലായി കാണപ്പെടുന്നുണ്ട്.

പരിഹാരം

ഇത്തരം യോഗമുള്ള നക്ഷത്രക്കാരും ജാതകത്തില്‍ വൈധവ്യ യോഗമുള്ളവരും ശിവക്ഷേത്രത്തില്‍ പോകുന്നത് നല്ലതാണ്. തിങ്കളാഴ്ചകളില്‍ ശിവന് പിന്‍വിളക്ക് നടത്താം, ഇത് 41 തിങ്കളാഴ്ചകളില്‍ അടുപ്പിച്ച് ചെയ്യണം. ശിവഭജനയും നടത്താം.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ്, TV9 MALAYALAM ഇത് സ്ഥിരീകരിക്കുന്നില്ല, ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ വിവരങ്ങൾക്ക് മേഖലയിലെ വിദഗ്ധനെ സമീപിക്കുക)

Exit mobile version