Washing Tips: വെളുത്ത ഡ്രസ്സുകൾ കഴുകുമ്പോൾ ഈ സാധനം കൂടി ഡിറ്റർജൻ്റുമായി കലർത്തൂ, ഫലം ഗംഭീരം
ഇതുവഴി വെള്ളവസ്ത്രങ്ങൾ വർഷങ്ങളോളം തിളക്കം നിലനിർത്തി സൂക്ഷിക്കാം, ഒപ്പം വസ്ത്രത്തിൻറെ ക്വാളിറ്റിയും നിങ്ങൾക്ക് മെച്ചപ്പെടുത്താൻ സാധിക്കും
ഇത് വേനൽക്കാലമാണെന്നറിയാമല്ലോ? പരമാവധി വെളുത്ത കോട്ടൺ വസ്ത്രങ്ങൾ തന്നെ ധരിക്കാൻ ശ്രമിക്കുക. വിയർപ്പ്, ചൂട്, പൊടി എന്നിവ കൊണ്ട് കറ പിടിച്ചും മറ്റും ഇവ ചീത്തയാകാൻ സാധ്യതയുണ്ട്.
ഇതിന് ഒരു പരിധി വരെ തുണി അലക്കുന്ന രീതിയും പ്രശ്നമാകാറുണ്ട്. എന്തൊക്കെയാണ് ഇത്തരത്തിൽ തുണി അലക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം? അതിനെ പറ്റിയാണ് പരിശോധിക്കുന്നത്.
വെള്ളവസ്ത്രങ്ങൾ വർഷങ്ങളോളം തിളക്കം നിലനിർത്താനായി നിങ്ങൾക്ക് വെയ്ക്കാം. ഇതിന് കൂടുതൽ പണം ചെലവഴിക്കേണ്ടതില്ലെന്ന് മാത്രമല്ല വസ്ത്രങ്ങൾ കഴുകാനുള്ള അധ്വാനം പകുതിയായി ചുരുങ്ങുകയും ചെയ്യും. ആദ്യം പരീക്ഷിച്ച് നോക്കിയിട്ട് വേണമെങ്കിലും നിങ്ങൾക്ക് ഇത് ചെയ്യാൻ സാധിക്കും.
ഇത് ഡിറ്റർജൻ്റുമായി മിക്സ് ചെയ്യാം..
വീട്ടിൽ നിങ്ങൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു സാധനം ഉപയോഗിച്ച് നിങ്ങളുടെ വസ്ത്രങ്ങളുടെ ക്വാളിറ്റി നിങ്ങൾക്ക് തന്നെ മെച്ചപ്പെടുത്താൻ സാധിക്കും. ഇതിനായി വേണ്ടത് ബേക്കിംഗ് സോഡയാണ്. ഡിറ്റർജൻ്റുകൾ ഉപയോഗിച്ച് തുണി കഴുകുമ്പോൾ കൂടെ അൽപ്പം ബേക്കിംഗ് സോഡ കൂടി കലർത്താം.
അസിഡിക് സ്വഭാവമുള്ളതിനാൽ സാധാരണയായി ഭക്ഷണം പുളിക്കാനും മൃദുവാക്കാനും ഉപയോഗിക്കുന്നു. ബേക്കിംഗ് സോഡ പാചകത്തിനാണെങ്കിലും ഇതിൽ വസ്ത്രങ്ങൾ കഴുകാൻ സഹായിക്കുന്ന ചില ഘടകങ്ങളുണ്ട്.
ബേക്കിംഗ് സോഡയുടെ ഗുണങ്ങൾ
ബേക്കിംഗ് സോഡയിൽ വസ്ത്രങ്ങൾ കഴുകുന്നത് വഴി ഒരു ഗന്ധവും വസ്ത്രങ്ങളിൽ അവശേഷിക്കില്ല, ഒപ്പം ഇത് വെള്ളത്തിൻ്റെ പിഎച്ച് അളവ് നിയന്ത്രിക്കാൻ കൂടി സഹായിക്കും. ഒപ്പം, വെളുത്ത വസ്ത്രങ്ങൾക്കുള്ള സ്വാഭാവിക ബ്ലീച്ചിംഗ് പ്രക്രിയ കൂടി നടക്കുന്നു, ഇതുവഴി വസ്ത്രങ്ങൾ വെളുത്തതായി കാണപ്പെടും. തുണിയിൽ നിന്ന് പാടുകൾ നീക്കം ചെയ്യുന്നതിനു പുറമേ, വസ്ത്രങ്ങൾ മൃദുവായി നിലനിർത്താനും സഹായിക്കും.
ഉപയോഗിക്കേണ്ട വിധം
ഡിറ്റർജൻ്റിനൊപ്പം ഒന്നര കപ്പിന് തുല്യമായ ബേക്കിംഗ് സോഡ കലർത്തി വസ്ത്രങ്ങൾ അതിൽ മുക്കി വൃത്തിയാക്കാം. വസ്ത്രങ്ങൾ കഴുകുന്നത് ബക്കറ്റിലോ വാഷിംഗ് മെഷീനിലോ ആകട്ടെ നിങ്ങൾക്കിത് ഉപയോഗിക്കാം. ഫലങ്ങൾ എന്തൊക്കെയെന്ന് നോക്കി മനസ്സിലാക്കാം.